ദൈവം, സ്രേഷ്ട സൃഷ്ടിയായ മനുഷ്യന്‍റെ വിശ്വാസ കര്‍മ്മങ്ങള്‍ എങ്ങിനെ ചിട്ടപ്പെടുത്തണമെന്ന് നിശ്ചയിക്കുന്ന മാര്‍ഗ രേഖയാണ് മതമെന്ന് സംഗ്രഹിക്കാം. ഈ സിദ്ധാന്തത്തിന്‍റെ അല്ലെങ്കില്‍ ഈ പാതയുടെ നടത്തിപ്പിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് സൃഷ്ടാവായ ദൈവം പ്രവാചകന്‍മാരെയും വിശുദ്ധ ഗ്രന്ഥങ്ങളെയും മനുഷ്യര്‍ക്കിടയിലേക്ക് അയച്ചിട്ടുള്ളത്. ഏക ദൈവ വിശ്വാസത്തിലറിയപ്പെടുന്ന ഇസ്ലാമും ക്രിസ്ത്യാനിസവും ജൂതായിസവുമൊക്കെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നവയെ ദൈവത്തിന്‍റെ വചനങ്ങളായാണ് കണക്കാക്കുന്നത്. ഹിന്ദു മതം പോലുള്ള മറ്റു മതങ്ങളൊക്കെ ഇതില്‍ നിന്നും വ്യതിരിക്തമായ നിലയിലാണ് അവരുടെ വേദഗ്രന്ഥങ്ങളെ മനസ്സിലാക്കുന്നത് മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, […]