സാഹിത്യം

ചെറുത്ത്നില്‍പ്പ്

  കൊടുംവേനല്‍തിമിര്‍ത്ത്പെയ്യുന്നു… പക്ഷെഅതേറ്റുവാങ്ങാനുള്ള മുസല്‍മാനെവിടെ…? ചുട്ടുപഴുത്ത മരുഭൂമണലിലിപ്പോഴും ചാട്ടവാറടി കേള്‍ക്കുന്നു… പക്ഷേ,ധീരം അതേറ്റുവാങ്ങാനിന്ന്ബിലാലെവിടെ…? വിഷംപുരട്ടിയ കുന്തമുനകളിപ്പോഴും ഇരയെക്കാത്തിരിക്കുന്നു… പക്ഷേ, നിര്‍ഭയം അതേറ്റുവാങ്ങാനിന്ന്സുമയ്യയെവിടെ…?   ചെറുത്തുനില്‍പ്പിന്‍റെ ഭൂപടംതാണ്ടി പലായനംചെയ്ത സത്യസന്ദേശത്തിന്‍റെപേടകങ്ങള്‍ കാറ്റിലുംകോളിലുംതകര്‍ന്നിട്ടല്ല സമാധനത്തിന്‍റെ ചെറുചില്ലത്തണലില്ലാതെ നമ്മള്‍ ഇലവറ്റിമുരടിച്ചത്.   ആദര്‍ശംകൊള്ളയടിക്കപ്പെട്ടപതാക ചുകപ്പുനാറിയപ്പോള്‍, സംസ്കാരംവിറ്റ്തുലച്ചപ്രതിരോധം ഭീകരതയണിഞ്ഞപ്പോള്‍ രക്തപ്പുഴയില്‍തള്ളിയിടപ്പെട്ടവര്‍ (അഫ്ഗാന്‍,ഇറാഖ്,ഗസ…) നിലവിളിക്കുന്നു. എവിടെയാണ്ചെറുത്ത്നില്‍പ്പിന്‍റെമുനയൊടിഞ്ഞത്…?