ലോകത്തിന്റെ സ്ഥിതിഗതികള്‍ മാറുന്നതോടൊപ്പം തലമുറകള്‍ക്കും പരിണാമം സംഭവിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. നമ്മുടെ പൂര്‍വികര്‍ ദാരിദ്ര്യത്താലും പട്ടിണിയാലും മോശപ്പെട്ട ജീവിത സാഹചര്യത്താലും ജീവിച്ചവരായിരുന്നുവെങ്കില് ആസ്വാദനങ്ങളുടെ പറുദീസയിലൂടെയാണ് പുതിയ തലമുറയുടെ ജീവിതം. ദൈനംദിനം ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് നവതലമുറയുടെ ജീവിത രീതികള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ന്യൂജന്റെ സംസ്കാരത്തിലും ഭക്ഷണ രീതിയിലും ഭാഷാ ശൈലിയിലുമെല്ലാം ഈ വ്യത്യാസങ്ങള്‍ ദൃശ്യമാണ്. തന്തവൈബ്, ക്രിഞ്ച്, പട്ടി ഷോ, pooki, skibidi, scene തുടങ്ങി പഴയ ആളുകള്‍ക്ക് അന്യമായ ഭാഷാ ശൈലിയാണ് ന്യൂജന്‍ പിള്ളേര്‍ക്കുള്ളത്. […]