സെമിറ്റിക് മതങ്ങളായ ഇസ്ലാമും ക്രിസ്ത്യാനിസവുമൊക്കെ ഏകദൈവ വിശ്വാസ മതങ്ങളായാണു അറിയപ്പെടുന്നത്. മുസ്ലിംകള്‍ അല്ലാഹുവെന്നും ക്രിസ്ത്യാനികള്‍ യഹോവയെന്നും വിശേഷിപ്പിക്കുന്ന ഏകനായ ഈ ദൈവമാണ് യഥാര്‍ത്ഥത്തില്‍ ആരാധനയര്‍പ്പിക്കപ്പെടേണ്ടവന്‍. ദൈവം മറ്റുള്ളവരുടെ സ്വാധീനത്തില്‍ നിന്നും സഹായത്തില്‍ നിന്നും മോചിതനായതു കൊണ്ടു തന്നെ സ്വന്തമായ നിലനില്‍പും, പങ്കുകാരില്ലാത്ത അസ്ഥിത്വവും ഉള്ളവനായിരിക്കണം. വ്യത്യസ്ഥ ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ അസ്ഥിത്വമുള്ളവനാണ് ഏകദൈവ വിശ്വാസ പ്രകാരമുള്ള ദൈവം. അതുകൊണ്ട് തന്നെ ദൈവത്തിന്‍റെ അസ്ഥിത്വത്തിന്‍റെ നിലനില്‍പിന് ദൈവമല്ലാത്ത മറ്റൊന്നിന്‍റെ സ്വാധീനമോ സാന്നിധ്യമോ ആവശ്യമില്ല. അതുപോലെ തന്നെ ദൈവികമായ വിശേഷണങ്ങള്‍ […]