സെമിറ്റിക് മതങ്ങളായ ഇസ്ലാമും ക്രിസ്ത്യാനിസവുമൊക്കെ ഏകദൈവ വിശ്വാസ മതങ്ങളായാണു അറിയപ്പെടുന്നത്. മുസ്ലിംകള്‍ അല്ലാഹുവെന്നും ക്രിസ്ത്യാനികള്‍ യഹോവയെന്നും വിശേഷിപ്പിക്കുന്ന ഏകനായ ഈ ദൈവമാണ് യഥാര്‍ത്ഥത്തില്‍ ആരാധനയര്‍പ്പിക്കപ്പെടേണ്ടവന്‍. ദൈവം മറ്റുള്ളവരുടെ സ്വാധീനത്തില്‍ നിന്നും സഹായത്തില്‍ നിന്നും മോചിതനായതു കൊണ്ടു തന്നെ സ്വന്തമായ നിലനില്‍പും, പങ്കുകാരില്ലാത്ത അസ്ഥിത്വവും ഉള്ളവനായിരിക്കണം. വ്യത്യസ്ഥ ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ അസ്ഥിത്വമുള്ളവനാണ് ഏകദൈവ വിശ്വാസ പ്രകാരമുള്ള ദൈവം. അതുകൊണ്ട് തന്നെ ദൈവത്തിന്‍റെ അസ്ഥിത്വത്തിന്‍റെ നിലനില്‍പിന് ദൈവമല്ലാത്ത മറ്റൊന്നിന്‍റെ സ്വാധീനമോ സാന്നിധ്യമോ ആവശ്യമില്ല. അതുപോലെ തന്നെ ദൈവികമായ വിശേഷണങ്ങള്‍ […]
Tag: CRISTANITY
ക്രിസ്തുമസ്: എന്ത്, എന്ന്..?
കത്തോലിക്കന്‍ ആധിപത്യമുള്ള രാഷ്ട്രങ്ങളില്‍ നടക്കുന്ന പുരോഹിതന്മാരുടെ ലൈംഗിക അരാജകത്വത്തിന് മറുപടി പറയേണ്ട അവസ്ഥയിലാണ് കത്തോലിക്കന്‍ പുണ്യാളന്‍ ബെനഡിക്റ്റ് പതിനാറാമന്‍. ഇപ്പോള്‍ ഈയൊരപവാദം ജനമനസ്സുകളില്‍നിന്ന് മാറുന്നതിന് മുന്പേ പുതിയ ഒരപവാദവുമായാണ് അരമനയില്‍നിന്നും വന്ന പുതിയ ന്യൂസ് ലെറ്റര്‍. ഓരോ വര്‍ഷവും വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസിന് പുതിയ പഠനങ്ങള്‍ തട്ടിക്കൂട്ടിയുണ്ടാക്കി വിശുദ്ധഖുര്‍ആനില്‍ ഡിസംബര്‍ 25 നാണ് യേശു ജനിച്ചതെന്ന് തെളിവുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാന്‍ സിറ്റി. അതിനുവേണ്ടി പുതിയ ഗ്രന്ഥങ്ങള്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇതിനുവേണ്ട മുഴുവന്‍ സാന്പത്തിക […]
ക്രൈസ്തവത, ബൈബിള്‍
ദൈവം, സ്രേഷ്ട സൃഷ്ടിയായ മനുഷ്യന്‍റെ വിശ്വാസ കര്‍മ്മങ്ങള്‍ എങ്ങിനെ ചിട്ടപ്പെടുത്തണമെന്ന് നിശ്ചയിക്കുന്ന മാര്‍ഗ രേഖയാണ് മതമെന്ന് സംഗ്രഹിക്കാം. ഈ സിദ്ധാന്തത്തിന്‍റെ അല്ലെങ്കില്‍ ഈ പാതയുടെ നടത്തിപ്പിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് സൃഷ്ടാവായ ദൈവം പ്രവാചകന്‍മാരെയും വിശുദ്ധ ഗ്രന്ഥങ്ങളെയും മനുഷ്യര്‍ക്കിടയിലേക്ക് അയച്ചിട്ടുള്ളത്. ഏക ദൈവ വിശ്വാസത്തിലറിയപ്പെടുന്ന ഇസ്ലാമും ക്രിസ്ത്യാനിസവും ജൂതായിസവുമൊക്കെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നവയെ ദൈവത്തിന്‍റെ വചനങ്ങളായാണ് കണക്കാക്കുന്നത്. ഹിന്ദു മതം പോലുള്ള മറ്റു മതങ്ങളൊക്കെ ഇതില്‍ നിന്നും വ്യതിരിക്തമായ നിലയിലാണ് അവരുടെ വേദഗ്രന്ഥങ്ങളെ മനസ്സിലാക്കുന്നത് മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, […]