2014 JUL-AUG പഠനം പൊളിച്ചെഴുത്ത് സമകാലികം

ഒരു തുള്ളി മതി, ആളിക്കത്തുന്ന അഗ്നിയെ അണക്കാന്‍…

ആസ്വാദനത്തിന്‍റെയും വിനോദത്തിന്‍റെയും വിശാലമായ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് പുതിയ തലമുറ. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നതാണ് പുതിയ തലമുറ നെഞ്ചിലേറ്റിയ മുദ്രവാക്യം. സന്ധ്യയോടെ സജീവമാകുന്ന പബ്ബുകളും കൂണ്‍കണക്കെ മുളച്ചുപൊന്തുന്ന വിനോദ കേന്ദ്രങ്ങളും ഐസ്ക്രീം പാര്‍ലറുകളും മനുഷ്യന്‍റെ ആസ്വാദനക്ഷമതയുടെയും ചിരിവിനോദങ്ങളുടെയും ഉദാഹരണങ്ങളാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവിതം ചിരിച്ചുതള്ളാനോ ആസ്വദിച്ചുതീര്‍ക്കാനോ ഉള്ളതല്ല. കൃത്യമായ നിയന്ത്രണരേഖകള്‍ നമുക്കുണ്ട്. അതിര്‍ത്തി കടന്നുള്ള ആസ്വാദനശൈലികള്‍ വിശ്വാസിക്ക് യോജിച്ചതല്ല. ആസ്വാദനത്തിന്‍റെയും ആനന്ദത്തിന്‍റെയും ലോകം വിശ്വാസിയെ കാത്തിരിക്കുകയാണ്. ശാശ്വതമായ അനശ്വരലോകത്തേക്കുള്ള കൃഷിയിടമാണിവിടം. ആ ലോകത്തേക്കുളള തയ്യാറെടുപ്പിന് നാം കണ്ണുനീരൊഴുക്കിയേ മതിയാവൂ. […]