മുഹമ്മദ് ബിന്‍ കാസിം സിന്ധും മുല്‍ത്താനും പിടിച്ചെടുക്കുന്നത് റോഹ്രി യുദ്ധത്തിലാണ്. ആ മേഖലയിലെ അവസാന ബ്രാഹ്മണ രാജാവായിരുന്ന രാജ ദഹിറുമായി നടന്ന യുദ്ധത്തിന് ഉമ്മയ്യദ് ഭരണകൂടത്തിന്റെ വ്യാപാര-രാഷ്ട്രീയ സമവാക്യങ്ങളാണ് പ്രേരിപ്പിച്ചത്. വിഖ്യാതമായ ജമല് യുദ്ധം മുതല്ക്കേ സിന്ധും സിന്ധില്‍ നിന്നുള്ള മുസ്ലിംകളും അറബ് ലോകത്ത് ശ്രദ്ധേയമായിരുന്നു. കിഴക്കനേഷ്യയിലേക്കുള്ള വ്യാപാര ഭൂപടത്തിലും സിന്ധ് നിര്‍ണ്ണായക കേന്ദ്രമായിരുന്നു. എ ഡി 712ലെ റോഹ്രി യുദ്ധം ഇന്ത്യയിലേക്കുള്ള അറബ് വംശജരുടെ ആദ്യ രാഷ്ട്രീയ നീക്കമായി കണക്കാക്കപ്പെടുന്നു. മുഹമ്മദ് ബിന്‍ കാസിമിന്റെ പടയോട്ടം […]