2011 May-June ഖുര്‍ആന്‍ ശാസ്ത്രം

ഇസ്ലാമും പരിസ്ഥിതിയും

ലോകത്തുള്ള ഇതര മതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇസ്ലാം പ്രകൃതിക്കിണങ്ങിയ മതമാണ്. ഖുര്‍ആനിന്‍റെയും ആധുനിക ശാസ്ത്രത്തിന്‍റെയും വീക്ഷണമനുസരിച്ച് പ്രകൃതിയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇഹലോക ജീവിതത്തിന് ശേഷം സജ്ജനങ്ങള്‍ക്ക് ഒരുക്കപ്പെടുന്ന ലോകത്തില്‍ പ്രകൃതി ഇതിനേക്കാള്‍ സുന്ദരമായ അവസ്ഥയില്‍ ദര്‍ശിക്കപ്പെടും. ഇസ്ലാം ഇന്നേവരെ അനുശാസിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്‍കുന്നവയാണ്. മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രകൃതിയുടെ ഒരുല്‍പന്നമാണ് ജലം. അത് ദുരുപയോഗം ചെയ്യരുതെന്നും കാലക്രമേണ അത് തീര്‍ന്നു പോകുമെന്നും ഇസ്ലാം കല്‍പിച്ചിട്ടുണ്ട്. അത് പോലെ തന്നെ പ്രകൃതിയുടെ കരളുകളായ […]