2015 March - April ഖുര്‍ആന്‍ സാമൂഹികം

ധന സന്പാദനവും ഇസ്ലാമും

പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്‍റെ ഉടമസ്ഥതയിലാണ്. എന്നാല്‍, ആ വിഭവങ്ങളത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കെണ്ടത്തണം. ആഹാരവും മറ്റുവിഭവങ്ങളും തേടി കണ്ടെത്താന്‍ മനുഷ്യന് അനുവദനീയമായ ഏത് രീതിയും സ്വീകരിക്കാം മാന്യമായ തൊഴിലിലൂടെ കുടുംബം പുലര്‍ത്താന്‍ ഓരോ മനുഷ്യനും ശ്രദ്ധിക്കണമെന്നും അനുവദനീയമല്ലാത്ത ഭക്ഷണം കുടുംബത്തെ ഭക്ഷിപ്പിക്കാതിരിക്കാന്‍ കുടുംബ നാഥന്‍ ബദ്ധശ്രദ്ധനായിരിക്കണമെന്നും മതം സഗൗരവം പഠിപ്പിക്കുന്നുണ്ട്. രാപ്പകലുകളെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ച അല്ലാഹു ഓരോന്നിനും അതിന്‍റേതായ സവിശേഷതകള്‍ വെച്ചിട്ടുണ്ട്. രാത്രിയെ ഇരുള്‍ മുറ്റിയതാക്കി ശബ്ദകോലാഹലങ്ങളില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയത് […]