Hihgligts JUNE 5 Shabdam Magazine പഠനം പരിസ്ഥിതി ദിനം പ്രധാന ദിനങ്ങള്‍ ലേഖനം വായന സാമൂഹികം

നമുക്കെന്നും പ്രകൃതിയാണ് വരദാനം

      വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി സമാഗതമായിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഘോഷങ്ങള്‍ക്ക് വീണ്ടും മണിയടിച്ചിരിക്കുകയാണ്. നാനാ ഭാഗങ്ങളില്‍ മരം നടല്‍ ചടങ്ങുകള്‍ പൂര്‍വ്വാധികം ശക്തിയോടെ അരങ്ങേറുന്നു. എന്നാല്‍ ഇന്നലെകളില്‍ നട്ടുതീര്‍ത്ത മരങ്ങളുടെ സ്ഥിതിയെന്താണെന്നതില്‍ ആരും ബോധവാന്മാരല്ല. പരിസ്ഥിതി ദിനം കടന്നു പോകുന്നതോടെ ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള ചിന്തകള്‍ പലരിലും അസ്തമിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കുളള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വര്‍ഷത്തെയും പരിസ്ഥിതി ദിനം. അതിന് ഒരു പ്രമേയവും അതുമായി […]

2023 January - February 2023 january-february Hihgligts Media Scan Shabdam Magazine ലേഖനം

മാധ്യമ ധര്‍മ്മങ്ങളുടെ  മര്‍മ്മമെവിടെ?

സമകാലിക സാമൂഹിക ജീവിതത്തില്‍ അനിവാര്യമായ ഒരു ഘടകവും മാനുഷിക ചിന്തയെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളതുമായ ഒരു സംവിധാനമാണ് മാധ്യമങ്ങള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാം നെടുംതൂണും ജനാധിപത്യത്തിന്റെ കാവലാളുമായിട്ടാണ് ഇവയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. നിരവധി ധര്‍മ്മങ്ങളാണ് മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെയ്യുന്നത്. അധാര്‍മികതയും അരാജകത്വവും വ്യാപകമാകുമ്പോള്‍ തിരുത്തലുകള്‍ക്ക് വഴിതുറക്കുക, സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും ഭരണകൂട നീച പ്രവര്‍ത്തികള്‍ക്കുമെതിരെ പോരാടുക, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സഹായിക്കുക, സമൂഹത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അനീതികള്‍ക്കെതിരെ നിയമപരമായ മാര്‍ഗ്ഗത്തില്‍ […]