2011 March-April ആത്മിയം ആദര്‍ശം സാഹിത്യം

ഖസീദത്തുല്‍ ഖുതുബിയ്യ: പ്രതിസന്ധിയിലെ മധുരം

കേവലമൊരു കാവ്യമെന്നതിലപ്പുറം ആത്മീയവും ഭൗതികവമായ പ്രശ്നങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന എത്രയോ ഖസീദകള്‍ മുസ്ലിം ലോകത്തിന് സുപരിചിതമാണ്. മുസ്ലിംജനതയുടെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന അത്തരം കവിതാ സമാഹാരങ്ങളില്‍ പ്രസിദ്ധമാണ് ഖസീദത്തുല്‍ ഖുതുബിയ്യ. ലോകമുസ്ലിംകളുടെ ആത്മീയനായകനും ഇസ് ലാമിലെ ധര്‍മപാതയുടെ മികച്ച ദൃഷ്ടാന്തവുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിന്‍റെ ജീവചരിത്രത്തിലെ അനര്‍ഘനിമിഷങ്ങളാണ് ഖസീദത്തുല്‍ ഖുതുബിയ്യ ആവിഷ്കരിക്കുന്നത്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഭൗതിക പ്രതിപത്തി തൊട്ടുതീണ്ടാത്ത ആത്മീയതയുടെ അനന്തവിഹായസ്സില്‍ അലിഞ്ഞു ചേര്‍ന്നവരായിരുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ലോകസ്രഷ്ടാവായ […]