കാലത്തിനു വെല്ലുവിളിയായി നിലനില്‍ക്കുന്ന, കാലാതീതനായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ഗ്രന്ഥം സ്പര്‍ശിക്കാത്ത തലങ്ങളില്ല. സമഗ്രവും സന്പൂര്‍ണ്ണവും കാലികവുമാണെന്ന് വിളിച്ചുപറയുകയാണ് ഖുര്‍ആനിലെ ഓരോ സൂക്തവും. ആറാം നൂറ്റാണ്ടില്‍ ജീവിച്ച, ഖദീജയുടെ ഒട്ടകങ്ങളും കച്ചവട ചരക്കുകളും മണല്‍കാറ്റും ഈന്തപ്പനയും മാത്രം പരിചയമുള്ള, സാന്പ്രദായികമായി അക്ഷരജ്ഞാനം നേടിയിട്ടില്ലാത്ത മുഹമ്മദ് (സ) വിളിച്ചു പറഞ്ഞതാണെന്നതു തന്നെ ഖുര്‍ആനിന്‍റെ അമാനുഷികതക്ക് തെളിവ് നല്‍കുകയാണ്. ഖുര്‍ആനിനു സമാനമായ ഒന്നു കൊണ്ടുവരാന്‍ മനുഷ്യമനുഷ്യേതര സൃഷ്ടികളോട് ഖുര്‍ആന്‍ തന്നെ നടത്തിയ വെല്ലുവിളി(ഇസ്റാഅ് 88) ഇന്നും അന്തരീക്ഷത്തില്‍ […]