ഒന്ന്, മദീനയില്‍ കടുത്ത ജലക്ഷാമം, അവസരം മുതലെടുത്ത് ജൂതന്മാര്‍ അമിതവില ഈടാക്കി വെള്ളം വില്‍പ്പന നടത്തുന്നു, ഈ ചൂഷണം നബിയെ വേദനിപ്പിച്ചു. മദീനയിലെ ഏറ്റവും കൂടുതല്‍ ജലം ചുരത്തിയിരുന്ന ‘റൂമാ’ കിണര്‍ മോഹ വില കൊടുത്ത് വാങ്ങി ദാനം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക പാനീയം ഉണ്ടെന്ന് പ്രവാചകന്റെ ഓഫര്‍. രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല, ഉസ്മാന്‍(റ) വിലക്കു വാങ്ങി ദാനം ചെയ്തു. രണ്ട്, പ്രതിസന്ധികളേറെയുള്ള സമയത്ത് തബൂക്ക് യുദ്ധത്തിനായി നബിയുടെ സഹായാഭ്യര്‍ത്ഥന. സിദ്ധീഖ് (റ) മുഴുവന്‍ സമ്പത്തും കൊണ്ടുവന്നു. […]

