മഴ ഒരു വലിയ പുസ്തകമാണ്… വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെപുറത്തേക്കെടുക്കപ്പെടും. പിന്നെ അതിന്റെ പാരായാണമാണ്. മെല്ലെ മെല്ലെ തുടങ്ങി,ഒടുവില്‍ ഉച്ചാസ്ഥിയിലെത്തി വീണ്ടും മന്ദഗതിയിലാവുന്ന ഹിന്ദുസ്ഥാനീ സംഗീതം പോലെ… ഇടക്കാലങ്ങളില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ വീണ്ടും ഒരു പാരായണം… ഈ പുസ്തകപാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞു ചേരുന്നത്… പ്രകൃതി ഉള്‍വരമാകുന്നത് മനസ്സ് തളിര്‍ക്കുന്നത്… മഴ, മലയാളിക്ക് അനുഗ്രഹമാകുകയാണ്.” (മഴപ്പുസ്തകം) മഴ! ഈ രണ്ടക്ഷരം കേള്‍ക്കുന്പോഴേക്ക് കരളു കുളിര്‍ക്കും, രോമം എഴുന്നു നില്ക്കും, […]