ബാസിത് തോട്ടുപൊയില്‍ സൂഫിപാടിയ കവിതകളാണ് സൂഫി ഗീതങ്ങള്‍. ദിവ്യ പ്രണയത്തിലാണ്ട് രസം പിടിച്ച ഹൃദയാന്തരങ്ങളില്‍ നിന്ന് ഉള്‍ത്തിരിഞ്ഞ് വരുന്ന പരിശുദ്ധ വചനങ്ങളാണവ. റൂമി പാടിയ അദ്ധ്യാത്മിക ലോകത്തിലെ ആശ്ചര്യ ആശയങ്ങളെ ഉള്‍കൊള്ളാനോ തിരിച്ചറിയാനോ നവ കാല ആസ്വാദകര്ക്കാവുന്നില്ലെന്നതാണ് സത്യം. ജലാലുദ്ദീന്‍ റൂമിയും ഉമര്‍ ഖയ്യാമും ഹാഫിസും മസ്നവിയും റാബിഅതുല്‍ അദവ്വിയ്യയും തുടങ്ങി സൂഫി ഗീതങ്ങളുടെ ചരട് വലിച്ചു തുടങ്ങിയ മഹത്തുക്കളുടെ ചരിത്ര പശ്ചാത്തലമുണ്ട് ഈ ധാരക്ക്. 11 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ അറബ്, പേര്‍ഷ്യന്‍ മേഖലകളില്‍ […]