2015 March - April ആത്മിയം ആദര്‍ശം ചരിത്രം ചരിത്ര വായന

താജുല്‍ ഉലമ; ജ്ഞാന കിരീടം ചൂടിയ രാജാവ്

പരിഷ്കര്‍ത്താക്കളായ മഹാപുരുഷന്മാരെ പോലെ ആഴമേറിയ ജ്ഞാനം കൊണ്ടും, തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്‍റെ ആത്മാവായി മാറിയ മഹാമനീഷി. പര്‍വ്വത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയത്തീരത്തണച്ച കര്‍മ്മപോരാളി, ആത്മീയ ജീവിതം കൊണ്ട് ഔന്നിത്യത്തിന്‍റെ ഉത്തുംഗസോപാനങ്ങള്‍ കീഴടക്കുന്പോഴും ധാര്‍മ്മികപ്രസ്ഥാനത്തിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിച്ച നേത്യപാഠമുള്ള പണ്ഡിത ശ്രേഷ്ഠന്‍. താജൂല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സ്മൃതിപഥത്തില്‍ തെളിഞ്ഞുവരുന്പോള്‍ ഇങ്ങനെ അസംഖ്യം സവിശേഷതകള്‍ നമ്മേ വാരിപ്പുണരും. ജ്ഞാന ധീരതയുടെ കിരീടമണിഞ്ഞ ആ മഹാത്മാവിന്‍റെ ജീവിതത്തിന് അക്ഷരാവിഷ്കാരം നല്‍കാന്‍പോലും നമ്മുടെ […]