ഓരോ മനുഷ്യന്റെയും ജീവിതത്തിലെ പ്രധാന അദ്ധ്യായമാണ് വിവാഹം. വിവാഹത്തിലൂടെ ഓരോരുത്തരും സ്വപ്നം കാണുന്നത് സുന്ദരമായൊരു കുടുബ ജീവിതത്തെയാണ്. വെറും ലൈംഗികാസ്വാദനത്തിനോ വീട്ടു വേലക്കോ വേണ്ടിയല്ല ആരും ജീവിത പങ്കാളിയെ തേടുന്നത്. സ്വതന്ത്ര ലൈംഗികതയിലേക്കും സ്വവര്‍ഗ്ഗ വിവാഹത്തിലേക്കും മനുഷ്യന് മാന്യതയോടെ നടന്നടുക്കുന്നത് കാണുന്പോള്‍ മനം തുടിക്കാത്തവരുണ്ടാവില്ല. മൃഗമാവാനുള്ള മനുഷ്യന്റെ ഈ മുന്നേറ്റത്തിനെതിരെ ശക്തമായ പ്രതികരണങ്ങളില്‍ ഉടലെടുത്തിട്ടും തൊണ്ടിന്യായങ്ങളില് അഭയം തേടുന്നവരുടെ കദന ജീവിതത്തില്‍ നിന്ന് ഒരു മാറ്റമാ ഗ്രഹിക്കുന്നവരായിരിക്കുമെല്ലാവരും.
എങ്ങും തളം കെട്ടി കിടക്കുന്ന ഇരുളില്‍ മനുഷ്യന്റെ പ്രകാശത്തിലേക്കുള്ള ഈ യാത്രയിലും മാന്യതയോടെയും സന്തോഷത്തോടെയും വിവാഹ വിശുദ്ധിയോടെ സന്പൂര്‍ണ്ണമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നവരാണ് അധിക ആളുകളും. വ്യവസ്ഥാപിതമായ വിവാഹത്തിലൂടെ കുടുംബം കാംക്ഷിക്കുന്നവര്‍ക്കുള്ള സന്പൂര്‍ണ്ണമായ ഒരു യുക്തിയാണ,് ഫൈസല്‍ അഹ്സനി രണ്ടത്താണിയുടെ “കുടുംബ ജീവിതം’ .
ഇരുട്ടില്‍ മൂടിയ നവ നൂറ്റാണ്ടില്‍ മനുഷ്യനായി ജീവിക്കാനാവശ്യമായ രീതി ശാസ്ത്രങ്ങളെക്കുറിച്ച് വേണ്ടത് പോലെ ആഖ്യാനിക്കുന്ന ഏകമതമാണ് ഇസ്ലാം. വ്യവസ്ഥാപിതമായ വിവാഹ രീതികളിലൂടെ പാവനമായൊരു കുടുംബ ജീവിതം മതം വിഭാവനം ചെയ്യുന്നുണ്ട്.സദാചാരത്തിന്റെ സകലമാന സീമകളും പാലിച്ചുകൊണ്ടുള്ള ജീവിതക്രമം ഏത് മനുഷ്യനുമാഗ്രഹിക്കുന്ന ദാന്പത്യ ജീവിതം സഫലീകരിക്കുന്നതാണ്.സൗരഭ്യവും സുഗന്ധവുമുള്ള ഒരുവിടരുന്ന പൂവിന്റെ ചാരുത നല്‍കുന്നതാണ് ഇസ്ലാമിക കുടുംബ ജീവിത രീതി. മാറിക്കൊണ്ടിരിക്കുന്ന കുടുംബ ജീവിത സങ്കല്പത്തെക്കുറിച്ച് വ്യക്തമായ നിയമങ്ങളും നയങ്ങളുമുള്ള ഇസ്ലാാമിക കുടുംബജീവിത രീതിശാസ്ത്രത്തെയാണ് ഈ പുസ്തകത്തിലുടെ നിര്വചിച്ചെടുക്കുന്നത്.
ലോകത്തെ ഏതൊരു മനുഷ്യനും ഏതെങ്കിലും ഒരു കുടുംബത്തിലെ അംഗമായിരിക്കും.സ്ത്രീ പുരുഷ ബന്ധത്തോടെ രൂപപെട്ട സംജ്ഞയായ കുടുംബത്തിലുള്ള എല്ലാവര്ക്കും തന്റേതായ സ്രേഷ്ടതകളുമുണ്ട്. ഒരു കുടുംബ പിറവിക്ക് കാരണം സ്ത്രീ പുരുഷ ബന്ധമായതിനാല്‍ വിവാഹത്തിനാണിവിടെ പ്രാധാന്യമേറയും. വികാരവും വിചാരവും വിവേകവും വിശേഷ ബുദ്ധിയും ആസക്തിയും അഭിനിവേശവുമുള്ള ഉല്‍കൃഷ്ട ജീവിയായ മനുഷ്യന് നിയമവിധേയമായ മാര്‍ഗത്തിലൂടെ അന്യസ്ത്രീയെ സ്വന്തമാക്കുന്ന ചടങ്ങാണ് വിവാഹം.കുടുംബ ഭാരം ചൂടുപിടിച്ച മനുഷ്യരെ തണുപ്പിക്കാനും ലൈംഗിക ദാഹം തീര്‍ക്കാനും വംശ വര്‍ദ്ധനവിനും വേണ്ടി ഒരോരുത്തരും വിവാഹം ചെയ്യുന്നു. പല ഭൗതിക വീക്ഷണങ്ങളും വിവാഹത്തെ ഒരു ലൈഗികോപാധിയായി മാത്രം കാണുന്പോഴും ഇസ്ലാമും അതിന്റെ വേദഗ്രന്ഥമായ ഖുര്‍ആനും പുരുഷനുള്ള ഇണയായാണ് സ്ത്രിയെ പരിചയപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ അടുക്കല്‍ ഭാര്യക്ക് മികച്ച സ്ഥാനം നല്കുന്ന ഇസ്ലാമികതത്വം മറ്റുള്ളവരില്‍ നിന്ന് വേറിട്ടൊരു കാഴ്ചപ്പാടാണ്. കുടുംബത്തിന്റെ തുടക്കമായ വിവാഹത്തിന് വേണ്ടി തന്നെ ശാന്തമായ നിലപാട് സ്വീകരിച്ച ഏകമതവും ഇസ്ലാം തന്നെയാണ്. വ്യവസ്ഥാപിതമല്ലാത്തതും അസാന്മാര്ഗ്ഗികവുമായ വിവാഹ രീതികളെ ഇസ്ലാം അനുകരിക്കുന്നില്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നടമാടിക്കൊണ്ടിരിക്കുന്ന പ്രണയ വിവാഹത്തെ ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. മറിച്ച് നിരുല്‍സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്പര്ഷനവും ദര്‍ശനവും മുഖവുരയായ പ്രണയത്തെക്കുറിച്ച,് ലൈംഗികതയും പ്രേമവും ഒന്നാണെന്ന് ഫ്രോയിഡ് പറഞ്ഞത് വെറുതെയല്ല. വിവാഹം വെറും ലൈംഗിക വേലക്കുമാത്രമുള്ളതല്ല എന്നുതന്നെയാണ് ഇവിടെയും ഇസ്ലാമിന്റെ നയം.
ജീവിത പങ്കാളിയെ തേടുന്പോള്‍ അവരിലുണ്ടാവേണ്ടുന്ന ഗുണവിശേഷണങ്ങളെക്കുറിച്ചും ഇസ്ലാം അനുശാസിക്കുന്നുണ്ട്. അവരുടെ തറവാട്, സൗന്ദര്യം, ബന്ധം, കന്യകത്വം, സ്നേഹം, പ്രസവം എന്നിങ്ങനെ എല്ലാ മേഘലകളിലും അതിശക്തമായ നിലപാടുകളാണ് ഇസ്ലാമിന്റേത്. വിവാഹ വീരന്മാരുടെ തട്ടിപ്പും വെട്ടിപ്പും മനസ്സിലാക്കുന്നതിന് അവര്‍ക്കെതിരിലുള്ള നിയമനടപടികളും ഇസ്ലാം വ്യക്തമാക്കുന്നുണ്ട്. സ്ത്രീയുടെ അവകാശമായ മഹ്റിന്റെ കാര്യത്തില്‍ ഇസ്ലാമിന്റെ നിലപാടും പങ്കാളി ജീവിതത്തെ ധന്യമാക്കുന്നതിനുള്ള പ്രധ്യാന്യമാണ് വിളിച്ചറിയിക്കുന്നത്. ദുരാചാരങ്ങളെ കൊണ്ട് മുഖരിതമായ ഇന്നത്തെ വിവാഹത്തെ ഇസ്ലാം ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല. എതിര്‍ക്കുകയാണ് ചെയ്യുന്നത്. മാതാവിനെയും മകളെയും ലൈംഗികമായി പീഢിപ്പിക്കുന്നവരെകുറിച്ച് നാം വായിക്കുന്നു. എന്നാല്‍ ഇസ്ലാം കുടുംബബന്ധം, മുലകുടി ബന്ധം, വിവാഹം, വിവാഹ ബന്ധം എന്നീ ഭാഗങ്ങളിലൂടെ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമാക്കിയത് സാമൂഹിക ശാരീരിക സുരക്ഷക്ക് വേണ്ടിയാണ്.
ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്ലാമിലെ വൈവാഹിക ജീവിത രീതിയില്‍ ശണ്ഠയും ശുണ്ഠിയും കലഹവും കലപിലയുമില്ല. ദാന്പത്യ ജീവതം മാധുര്യം പകരാന്‍ ഭര്‍ത്താവ് നല്ലവനായിരിക്കണമെന്നും, മണിയറയില്‍ ഭര്‍ത്താവ് ഭാര്യയോട് എങ്ങനെ പെരുമാറണം? വീട്ടില്‍ എങ്ങനെയായിരിക്കണം? വീടിനു വെളിയില്‍ ഏതു നിലപാടുകാരനായിരിക്കണം? എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഈ മതം, ഭാര്യയുമായി സല്ലപിക്കാനും അവള്‍ക്ക് മത വിജ്ഞാനമില്ലെങ്കില്‍ സംസ്കരിച്ചെടുക്കാനും, അസ്വാരസ്യങ്ങള്‍ക്ക് ഉത്തമ പരിഹാരത്തിനും ഇസ്ലാം അനുശാസിക്കുന്നു. ഇതിലൂടെ ദാന്പത്യം ഒരു അധ്യാപന മാര്‍ഗമാണെന്നും പരാമര്‍ശിക്കുന്നു. കുടുംബ ജീവിതം മങ്ങലേല്ക്കുന്പോള് അത് വിവാഹ മോചനത്തില്‍ ചെന്നവസാനിക്കുക പതിവാണ്, ഇന്ന് വിവാഹ മോചനങ്ങള്‍ സാര്‍വത്രികമാണ് താനും. ഭര്‍ത്താവ് ഭാര്യയുമായി പിണങ്ങിയാലോ, ഭാര്യ ഭര്‍ത്താവുമായി ഇടഞ്ഞാലോ അതിനു മാന്യമായ രീതിയിലുള്ള വിവാഹ മോചന രീതിയും പുനര്‍ ജീവിതഘടനയും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ത്വലാഖ്, ഫസ്ഖ്, ഖുല്‍ഹ്, ഈലാഅ് എന്നീ വിവിധ രീതിയിലുള്ള വിവാഹ മോചന പ്രക്രിയക്ക് നിബന്ധനകള്‍ ഏറെയുണ്ട്. പരമാവധി ഇണകളെ കൂട്ടിയിണക്കാനാണ് ഇസ്ലാം പറയുന്നത്. വിവാഹ മോചനം അല്ലാഹു ശപിച്ചതാണ്. വ്യക്തമായ കാരണങ്ങളില്ലാതെ അതു നടത്താന്‍ ആര്‍ക്കും അധികാരമില്ല. വിവാഹ മോചനത്തിന്റെ കാര്യത്തിലും കണിശമായ നിലപാട് സ്വീകരിക്കുന്നത് കുടുംബ ജീവിതത്തിന്റെ കാര്യത്തില്‍ ഇസ്ലാമിക പ്രധാന്യം പ്രകടമാക്കുന്നതാണ്. ഒരു കുടുംബത്തിന്റെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ ഉദരം എന്നത് സ്ത്രീയെന്ന കുടുംബിനിയാണ്. ഭാര്യയാകുന്നതോടെ ഗര്‍ഭത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും അവള് അറിഞ്ഞിരിക്കേണ്ടതുമാണ്. സ്ത്രീയുമായി ബന്ധപ്പെട്ടു കിടക്കുന്ന ആര്‍ത്തവം, പ്രസവ രക്തം, ഇസ്തിഹാളത്, ഗര്‍ഭം, പ്രസവം എന്നിങ്ങനെയുള്ള സമയക്രമവും അതിന്റെ രൂപ ഭാവങ്ങളും ആ സമയത്ത് സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, പ്രസവാനന്തരമുള്ള മുലയൂട്ടല്‍ പ്രക്രിയയെക്കുറിച്ചും അവളുടെ ശുചിത്വ രീതികളെക്കുറിച്ചും ഇസ്ലാമിക ചട്ടക്കൂട്ടില്‍ നിയമങ്ങളും നയങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ഇങ്ങനെ ഇസ്ലാമിക കുടുംബജീവിത ക്രമം സരളമായി അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന് വിജയിച്ചിരിക്കുന്നു.
വിവാഹത്തോടെ ഭര്‍ത്യ വീട്ടിലുള്ള പെരുമാറ്റവും മക്കളെ എങ്ങനെ പരിപാലിക്കണം, എങ്ങനെ വളര്‍ത്തണം എന്നതിനെക്കുറിച്ചെല്ലാം വ്യക്തമായ നിര്‍ദേശങ്ങള്‍ നിരത്തുന്നുണ്ട് ഇസ്ലാം. ഒരാളുടെ ദാന്പത്യാവസാനം വരെ ധാര്‍മ്മിക രീതിയില്‍ ജീവിക്കാനും സന്തുഷ്ട കുടുംബം നിര്‍മ്മിക്കാനും വ്യക്തമായ നിലപാടുകളുള്ള ഈ മതത്തിന്റെ ആശയങ്ങള്‍ സുവ്യക്തമാണ്. മാറുന്ന കുടുംബ സങ്കല്പം അനുസരിച്ച് ഇസ്ലാം സ്ത്രീക്കെതിരാണെന്നും സ്ത്രീ രണ്ടാം കിടയാണെന്നും മുദ്രാവാക്യമുയര്‍ത്തുന്ന ഫെമിനിസ്റ്റുകള്‍ക്ക് ഇസ്ലാമിക കുടുംബ ജീവിത രീതി ശാസ്ത്രത്തെക്കാളേറെ മികച്ച ഒരു പ്രക്രിയയും കാണാന്‍ കഴിയില്ല. ദാന്പത്യ ജീവിതത്തില്‍ സ്ത്രീക്ക് അര്‍ഹമായ പങ്ക് നല്‍കുന്നുണ്ട് ഇസ്ലാം. കുടുംബിനിയില്ലാതെ സമൂഹത്തിന്റെ നിലനില്പില്ല എന്ന ആശയം ഉയര്‍ത്തിക്കാട്ടുന്ന ഇസ്ലാം സ്ത്രീയെ അവഗണിക്കുന്നതിനു പകരം അവള്ക്കുതകുന്ന സ്ഥാനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്.
ഇസ്ലാമിലെ സന്പൂര്ണ്ണ കുടുംബ ജീവിത ശാസ്ത്രമാണ് ഫൈസല്‍ അഹ്സനി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. വിവാഹത്തിന്റെ വിശുദ്ധിയും ഫലശുദ്ധിയും ആഗ്രഹിക്കുന്നവര്‍ക്ക് ഈ കൃതി ദാഹ ശമനമാണ്. വിവാഹം ചെയ്യാനുദ്ദേശിക്കുന്നവരും ചെയ്തവരും കുടുംബ ജീവിതം ആരംഭിച്ചവരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. കുടുംബ ജീവിതം അവതാളത്തിലായവര്ക്കുള്ള ഒരു മികച്ച മാര്‍ഗ്ഗ രേഖ കൂടിയാണിത്.
IPC Office,
Areacode Majmau
Thazhathangadi, Areacode (PO)
Malappuram-673639
Kerala, India
Contact: 9847733918, 8891111458