കേവലമൊരു കാവ്യമെന്നതിലപ്പുറം ആത്മീയവും ഭൗതികവമായ പ്രശ്നങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന എത്രയോ ഖസീദകള്‍ മുസ്ലിം ലോകത്തിന് സുപരിചിതമാണ്. മുസ്ലിംജനതയുടെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന അത്തരം കവിതാ സമാഹാരങ്ങളില്‍ പ്രസിദ്ധമാണ് ഖസീദത്തുല്‍ ഖുതുബിയ്യ.
ലോകമുസ്ലിംകളുടെ ആത്മീയനായകനും ഇസ് ലാമിലെ ധര്‍മപാതയുടെ മികച്ച ദൃഷ്ടാന്തവുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിന്റെ ജീവചരിത്രത്തിലെ അനര്‍ഘനിമിഷങ്ങളാണ് ഖസീദത്തുല്‍ ഖുതുബിയ്യ ആവിഷ്കരിക്കുന്നത്.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഭൗതിക പ്രതിപത്തി തൊട്ടുതീണ്ടാത്ത ആത്മീയതയുടെ അനന്തവിഹായസ്സില്‍ അലിഞ്ഞു ചേര്‍ന്നവരായിരുന്നു.
ജീവിതത്തിലെ ഓരോ നിമിഷവും ലോകസ്രഷ്ടാവായ അല്ലാഹുവിന് സമര്‍പ്പിച്ചവരായിരുന്നു അവര്‍. ഇസ് ലാമിക പ്രബോധനവും പ്രചാരണവും നിര്‍മലമായ ജീവിതത്തിലൂടെ സാധിച്ചെടുത്ത അപൂര്‍വ മഹത്തുക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. തീവ്രമായ പ്രബോധന സംസ്കരണ പ്രക്രിയയിലൂടെ ആദര്ശാധമത്വത്തിന്റെ കൊടും തമസ്സില് ജീവിതം നയിച്ച ഒരു ജനതയെ വിശ്വാസ ശുദ്ധിയുടെ പ്രഭാപാതയിലേക്ക് കൈപിടിച്ചാനയിച്ചതു കൊണ്ട് മുഹ് യിദ്ദീന്‍ എന്ന അപരനാമത്തില്‍ അദ്ദേഹം വിശ്രുതനായി. ഹിജ്റ 470ല്‍ റമളാന്‍ ഒന്നിന് ത്വബരിസ്ഥാനിനടുത്ത ജീലാന്‍ എന്ന സ്ഥലത്ത് മഹാന് ജന്മം കൊണ്ടു.
ഖുതുബിയ്യത് പ്രതിസന്ധിയിലെ മധുരമാണ്. സാഹിത്യ സന്പുഷ്ടതയുടെയും ഭാഷാസന്പുഷ്ടതയുടെയും ഭാഷാ സ്ഫുടതയുടെയും അങ്ങേയറ്റമാണ്. സഹായം തേടലിന്റെ പാരമ്യവുമാണ്. വിഷമങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ഉദ്ദേശ പൂര്‍ത്തീകരണത്തിനും പലരും പരിഹാരമായി കാണുന്നതും ഖുതുബിയ്യതാണ്. മുഹ് യിദ്ദീന്‍ ശൈഖ്(റ) പറയുന്നു. ഒരു വിഷമഘട്ടത്തില്‍ ആരെങ്കിലും എന്നോട് സഹായം ചോദിച്ചാല്‍ ഞാനത് ദൂരീകരിച്ചു കൊടുക്കും. വലിയ വിഷമമുണ്ടാകുന്പോള് എന്റെ പേര് വിളിച്ചാല്‍ ഞാന്‍ ഒഴിവാക്കി കൊടുക്കും. എന്നെ ഇടനിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആവശ്യം പ1ൂര്ത്തിയാക്കി കൊടുക്കും(ഖലാഇദ്, തഫരീജുല് ഖാത്തിര്‍). മുഹ്യിദ്ദീന് ശൈഖിന്റെ ഈ വാക്കുകള്‍ക്ക് വിലകൊടുത്തു കൊണ്ടാണ് നാം ഖുതുബിയ്യത് ചൊല്ലാറുള്ളത്.
ഖസീദത്തുല്‍ ഖുതുബിയ്യയുടെ ആമുഖമായി ചൊല്ലുന്ന ആദ്യ രണ്ടു വരികള്‍ ഗൗസുല്‍ അഅ്ളം തങ്ങളുടേതു തന്നെയാണ്. മറ്റു വരികള്‍ വിരചിതമായത് സ്വദഖത്തുല്ലാഹില്‍ ഖാഹിരി(ഖ.സി) എന്ന വിശ്രുത പണ്ഡിതനിലൂടെയാണ്. സ്വദഖത്തുല്ലാഹില്‍ ഖാഹിരി തങ്ങള്‍ തമിഴ്നാട്ടിലെ കായല്‍പട്ടണത്ത് ഹിജ്റ 1040 ലാണ് ജനിച്ചത്. ചെറു പ്രായത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും പ്രാഥമിക പഠനം പിതാവില്‍ നിന്ന് നേടുകയും ചെയ്തു. പ്രസിദ്ധ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുല്‍ ഖാദിറുല്‍ മഖ്ദൂം തങ്ങളാണ് പ്രധാന ഗുരുവര്യര്‍. ഇവരില്‍ നിന്ന് തന്നെയാണ് ഇജാസത്തും തലപ്പാവും കരസ്ഥമാക്കിയത്. തൗളീഹുദ്ദലാല, ഇസ്തിദ്ആഉല് അഅ്ലാം, തഖ്തീഫുല് ജാനി, തര്‍ജുമത്തുല്‍ ബഹിയ്യ, ഹാശിയത്തു തഫ്സീറില്‍ ബൈളാവി, ഹാശിയത്തു ദുററുല്‍ മന്‍സൂര്‍, ഹാശിയത്തു ത്വിബ്ബില്‍ അസ്റഖ്,ഹാശിയത്തു ത്വിബ്ബില്‍ അസ്റഖ്, തഖ്മീസു ഖസീദത്തുല്‍ ബുര്‍ദ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം പ്രഗത്ഭ സാഹിത്യകാരനും കവിയുമായിരുന്നു.
ഹൃത്തടം കരിഞ്ഞുരുകിയ ഒരു സഹോദരി ആത്മനൊന്പരങ്ങള്‍ക്ക് പരിഹാരം കാംക്ഷിച്ചു കൊണ്ട് തന്റെ പ്രശ്നം ഒരു മനഃശാസ്ത്രജ്ഞന്റെ മുന്പില് വിവരിക്കുന്നത് നോക്കൂ…
ഞാനൊരു ധര്‍മ്മസങ്കടത്തില്‍ പെട്ടിരിക്കുകയാണ്. ഞാന്‍ ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവിനും ഉദ്യോഗമുണ്ട്. ഞങ്ങള്‍ക്കു മൂന്നു കുട്ടികളുണ്ട്. മൂന്നാമത്തെ ഗര്‍ഭധാരണം ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. അബോര്ഷന് നടത്താമെന്നു ഭര്‍ത്താവ് പറഞ്ഞു. പക്ഷെ, ചില കാര്യങ്ങള്‍ വായിച്ച ശേഷം ഭ്രൂണഹത്യ പാപമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു. പ്രസവശേഷം ഒരു ഓപറേഷനു വിധേയയാകുവാന്‍ എനിക്കു സാധിച്ചില്ല. ഭര്‍ത്താവ് ഇപ്പോള്‍ വാസക്ടമി ചെയ്യാമെന്നു പറഞ്ഞിരിക്കുകയാണ്. എനിക്ക് അതു സമ്മതമല്ല. ഞാന്‍ അറിയുന്ന ഒന്നുരണ്ടു പേര് ഈ ഓപറേഷനു ശേഷം ഏന്തിവലിഞ്ഞു നടക്കുന്നതു കാണുന്നു. അവരുടെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും അറിയുന്നു. അതുകൊണ്ട് എനിക്ക് ഓപറേഷന് നടത്താമെന്നു വിചാരിച്ചു. പക്ഷെ, എനിക്കെന്തെങ്കിലും കുഴപ്പം വരുമെന്നു ഭര്‍ത്താവ് ശങ്കിക്കുന്നു. ഏതായാലും മൂന്നാമത്തെ പ്രസവം കഴിഞ്ഞ് ആറു മാസമായി. ഇതുവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടിട്ടില്ല. ഒരിക്കല്‍ ഞാന്‍ സൂചിപ്പിച്ചപ്പോള്‍ നീ പന്നിയെ പോലെ പെറ്റുകൂട്ടും’ എന്നു കളിയാക്കി പറഞ്ഞു. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ചില രാത്രി കിടന്നുകഴിഞ്ഞാല്‍ എനിക്കു സഹിക്കാന്‍ വയ്യാത്ത വിഷമമാണ്. ഉറക്കം വരാതെ ഉരുണ്ടു പിരണ്ടാലും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഭര്‍ത്താവ് കിടന്നുകളയും. വിവാഹ ജീവിതത്തിന്റെ ആദ്യകാലത്ത് എന്നോട് എന്തിഷ്ടമായിരുന്നു. വെളിയിലേക്കിറങ്ങുന്നതിന് മുന്‍പ് എന്നോടു യാത്ര ചോദിക്കും. ആഹാരം കഴിച്ചാല്‍ എനിക്കുവേണ്ടി അല്പം പാത്രത്തില്‍ വെച്ചിരിക്കും. സ്നേഹത്തിന്റേതായ എന്തെല്ലാം പ്രവൃത്തികള്‍ അന്നുണ്ടായിരുന്നു. കുട്ടികളുണ്ടായതാണോ സ്നേഹം കുറഞ്ഞു വരാന്‍ കാരണം?”
മനസ്സകം കത്തിയെരിഞ്ഞ ഈ ആത്മനൊന്പരങ്ങള്‍ക്ക്, നിഷ്കളങ്ക സ്നേഹം ആഗ്രഹിക്കുന്ന ഈ ഗദ്ഗദങ്ങള്‍ക്ക് ഉത്തരവാദികള്‍ ശിലാഹൃദയരായ രാഷ്ട്രമീമാംസക്കാര് മാത്രം. സന്താന വര്‍ദ്ധനവ് രാജ്യത്തിന്റെ സന്പദ്ഘടനക്കെന്നും ഭീഷണിയാണെന്നും വരും തലമുറയുടെ പിറവി ഇപ്പോഴുള്ള തലമു റക്ക് തലവേദനയാണെന്നും പറഞ്ഞു ജനത്തെ വഞ്ചിക്കുകയാണ് ഈ ഹൃദയം നഷ്ടപ്പെട്ട മനുഷ്യക്കോലങ്ങള്‍. തനിക്കു കിട്ടിയ ജീവിക്കാനുള്ള സ്വാതന്ത്ര്യം വരും തലമുറക്ക് നിഷേധിക്കുന്ന ക്രൂരന്മാര് മനുഷ്യകുലത്തിനപമാനമല്ലേ?
ഇതൊരു സ്ത്രീയുടെ മാത്രം ഗദ്ഗദമല്ല. ഇവര്‍ പ്രതിനിധീകരിക്കുന്നത് കുടുംബാസൂത്രണം’ എന്ന പൊട്ടന് സിദ്ധാന്തത്തിന്റെ ബലിയാടുകളായ ഒരു പറ്റം സ്ത്രീകളെയാണ്. ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സ്ത്രീക്ക് ലഭിക്കാതെ ഇന്ന് മണിയറകള്‍ ഭ്രാന്താലയമായിക്കൊണ്ടിരിക്കുകയാണ്. ധാരാളം കുലീന കുടുംബങ്ങളില്‍ പോലും സ്ത്രീയുടെ ഹൃദയം നീറിക്കൊണ്ടിരിക്കുകയാണ്. അന്ധകാര കാലത്ത് മര്‍ദ്ദനങ്ങള്‍ക്കും അവഗണനകള്‍ക്കും പാത്രമായിരുന്ന ഈ സ്ത്രീ സമൂഹം, ഇത്രയൊക്കെ പുരോഗതി ലഭിച്ച ഈ കാലഘട്ടത്തില്‍ പോലും ഇവരെ നയിക്കപ്പെടുന്നത് ദുരന്തമുഖങ്ങളിലേക്കാണ്, ഒരു പുതുതലമുറക്ക് ജീവന് പകര്‍ന്നേക്കുമോ എന്ന് ഭയന്ന് സമൂഹം ഇവളെ ഓപ്പറേഷന് തിയേറ്ററിലേക്ക് ഉന്തിവിടുകയാണ്. എന്നോ കാലഹരണം പിടിപെടേണ്ട സിദ്ധാന്തങ്ങളാണല്ലോ ഈ പ്രബുദ്ധ ജനതയെ പോലും അബദ്ധങ്ങള്‍ ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുന്പോഴാണ് അത്ഭുതം. ഇവര്‍ ജനങ്ങളെ ബ്രഹ്മചര്യം, വൈകിയ വിവാഹം, ആത്മ നിയന്ത്രണം പോലെയുള്ള മാര്‍ഗ്ഗങ്ങളിലേക്ക് പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.
കുടുംബാസൂത്രണം
കുടുംബാസൂത്രണത്തിന് എ.എസ് ഹോന്പി കൊടുക്കുന്ന നിര്‍വചനം കാണുക. ഗര്‍ഭ നിരോധക സംവിധാനത്തിലൂടെ സന്താനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന പ്രക്രിയ.” (ഠവല ുൃീരല ൈീള രീിൃേീഹഹശിഴ വേല ിൗായലൃ ീള രവശഹറൃലി ്യീൗ വമ്ല യ്യ ൗശെിഴ രീിൃേമരലുശേീി)
ഇന്ന് ലോകത്ത് മനുഷ്യന് ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വളര്‍ച്ച രാഷ്ട്ര പുരോഗതിയെ സാരമായി ബാധിക്കുമെന്ന നിഗമനത്തില്‍ പല രാജ്യങ്ങളും ഉത്കണ്ഡയിലാണ്. ജനസംഖ്യയെ രാജ്യത്തെ ഉല്പാദന ക്ഷമതക്കും വിഭവ ലഭ്യതക്കുമനുസരിച്ച് നിയന്ത്രിക്കാനുള്ള തകൃതിയായ നീക്കളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തന ഫലമായി ധാരാളം പേര് സന്താന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് 68.5% പേര് ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് സംസ്ഥാനത്തെ പകുതിയിലേറെ പേരും ഇതില്‍ പങ്കാളികളാണ്. സംസ്ഥാനത്ത് ഏറ്റവും മുന്പില് നില്‍ക്കുന്നത് ഇടുക്കി ജില്ലയും(84.5%) ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മലപ്പുറവുമാണ്(52.6%).
ജനസംഖ്യാ നിയന്ത്രണം ഒരു പുതുസിദ്ധാന്തമല്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ഇതേ കുറിച്ച് തത്വചിന്തകര്‍ പറഞ്ഞിട്ടുണ്ടെന്ന് സാന്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാബിലോണ്‍, ചൈന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) നടന്നതായി ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നുണ്ട്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തിലും സെന്‍സസ് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ പ്ലാറ്റോ, അരിസ്റ്റോട്ടില്‍, സിസറോയും ഇതിനെക്കുറിച്ച് പഠനം നടത്തിയവരില്‍ ചിലര്‍ മാത്രം. 1800കളിലാണ് ജനസംഖ്യാശാസ്ത്രം (ഉലാീഴൃമുവ്യ) എന്ന പദം ഫ്രഞ്ചുകാരനായ അക്കില്ലസ് ഗില്ലാര്‍സ് ആദ്യമായി ഉപയോഗിക്കുന്നത്. കാര്‍ സോന്‍ഡേര്‍സ് തന്റെ ഠവല ുീുൗഹമശേീി ുൃീയഹലാ അ ൌ്യേ ശി വൗാമി ല്ീഹൗശേീി എന്ന കൃതി പ്രസിദ്ധീകരിച്ചതോടെയായിരുന്നു ഇതൊരു സാമൂഹ്യ പഠന ശാഖയായി മാറിയത്. പിന്നീട് ഇതേ കുറിച്ചുള്ള ധാരാളം സിദ്ധാന്തങ്ങള്‍ വന്നുകൊണ്ടേയിരുന്നു.
കാരണ’വിശദീകരണങ്ങള്‍
സിദ്ധാന്ത നായകന്മാര് ജനസംഖ്യാ നിയന്ത്രണം സമൂഹത്തില്‍ അത്യവശ്യമാണെന്ന് സമര്‍ത്ഥിക്കുന്നതിനായി ധാരാളം വാദഗതികളുമായി മുന്നോട്ടു വന്നു. അതില്‍ ഏറ്റവും പ്രധാനമായ ഒന്ന് ജനസംഖ്യാ വര്‍ദ്ധനവ് രാജ്യത്തെ ഉല്പാദനമേഖലയെ ബാധിക്കുമെന്നതായിരുന്നു. എന്നാല്‍ ജനസംഖ്യാ വര്‍ദ്ധനവ് ഒരിക്കലും അങ്ങിനെയുള്ള ഒരു ദൗര്‍ബല്യത്തിലേക്ക് രാജ്യത്തെ നയിക്കുകയില്ലായെന്ന് ചിന്ത മരവിച്ചിട്ടില്ലാത്ത ആര്‍ക്കും ആലോചിച്ചാല്‍ മനസ്സിലാക്കാന്‍ മാത്രം സുതാര്യമാണ്. കാരണം ഉല്പാദനത്തിന്റെ നാല് ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തൊഴിലാണ്. തൊഴിലിന് തൊഴിലാളി വേണം. ഈ തൊഴിലാളിയെ നമുക്ക് ലഭിക്കുന്നത് തീര്‍ച്ചയായും ജനസംഖ്യാ വര്‍ദ്ധനവിലൂടെ മാത്രമാണ്. പുതിയ തലമുറയുടെ പിറവില്ലായെങ്കില് നമുക്ക് തൊഴിലാളികളെ എവിടുന്ന് ലഭിക്കും? ഇവിടെയാണ് പ്രൊഫ. കാനനിന്റെ വാക്കുകള്‍ നാം ഓര്‍ക്കേണ്ടത്. ഓരോ കുട്ടിയും വെട്ടിവിഴുങ്ങാനുള്ള വായയുമായി മാത്രമല്ല ജനിച്ചു വീഴുന്നത്. പകരം, അവര്‍ക്ക് അധ്വാനിക്കാനുള്ള രണ്ടു കരങ്ങള്‍ കൂടെയുണ്ട്.” ജനസംഖ്യാ നിയന്ത്രണവാദികള് ഇതൊക്കെ ആലോചിക്കുന്നുണ്ടോ? ഗള്‍ഫ് കൊഴുത്തിനെ നാമാരും തന്നെ നിഷേധിക്കുന്നില്ലല്ലോ. ഗള്‍ഫ് രാജ്യങ്ങള്‍ തൊഴിലാളികളെ എന്നും സ്വീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും ഒരു വീട്ടില്‍ നിന്നും ഒരാള്‍ എന്ന തോതില്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ആ രാജ്യങ്ങള്‍ക്ക് ഇവര്‍ അവിടെ ചെന്ന് ഭക്ഷണം കഴിച്ചതുകൊണ്ട് അവരുടെ ഉല്പാദന ശേഷി കുറഞ്ഞുപോകുന്നുവെന്ന പരാതിയവര്ക്കില്ലല്ലോ? തൊഴിലാളികളുടെ വര്‍ദ്ധനവ് എന്നും ഉല്പാദന വര്ദ്ധവിലേക്കേ രാജ്യത്തെ നയിച്ചിട്ടുള്ളൂ എന്ന തിരിച്ചറിവാണ് അറേബ്യന്‍ നാടുകള്‍ക്കുള്ളത്.
രാഷ്ട്രത്തിലെ ഏറ്റവും വലിയ സന്പത്ത് മാനവ വിഭവ ശേഷിയാണ്. അദ്ധ്വാനിക്കുന്ന തൊഴിലാളിവര്ഗ്ഗമുണ്ടെങ്കില് രാഷ്ട്രം തനിയെ പുരോഗമിക്കും. കത്തിച്ചാന്പലായ ജപ്പാന് അതി ന്റെ കഠിന പ്രയത്നത്തിലൂടെ കുതിര്‍ച്ചുയര്‍ന്നത് നാം കണ്ടതല്ലേ. ജനസംഖ്യാ നിയന്ത്രണവാദി യായ ഇക്കോണമിസ്റ്റ്, പ്രൊഫ.പി.പി സ്കറിയ തന്നെ തുറന്നെഴുതുന്നു: ഏതൊരു രാജ്യത്തി ന്റെയും മാനവ വിഭവശേഷി ആ രാജ്യത്തിലെ ജനങ്ങളാണ്. സാന്പത്തിക വികസനത്തിന്റെ മാര്‍ഗവും ലക്ഷ്യവും ജനങ്ങള്‍ തന്നെയാണ്”. പിന്നെ ആ ജനങ്ങള്‍ക്ക് നിയന്ത്രണമിടുന്നത് എത്ര വൈരുദ്ധ്യം.
സന്താന നിയന്ത്രണ തത്വമുള്‍ക്കൊണ്ട് സന്താനങ്ങളെ ഒന്നിലോ രണ്ടിലോ പരിമിതപ്പെടുത്തിയവര്‍ പലപ്പോഴും വലിയ അബദ്ധത്തില്‍ ചെന്നുചാടാറുണ്ട്. കാരണം ആകെയുള്ള കുട്ടി എന്തെങ്കിലും അപകടത്തിലോ രോഗത്തിനടിമപ്പെട്ടോ മരണപ്പെട്ടു പോയാല്‍ അവര്‍ക്ക് പിന്നെ സന്താനങ്ങള്‍ തീരെയില്ലാതാവുന്ന അവസ്ഥയാണ് സംജാതമാവുന്നത്. കുറേ കുട്ടികളുള്ളവര്‍ക്ക് ഒരു കുട്ടി നഷ്ടപ്പെട്ടാലും തങ്ങളുടെ സ്നേഹം പങ്കുവെക്കാനും വാര്‍ദ്ധക്യകാലത്ത് തങ്ങളെ സംരക്ഷിക്കുവാനും മറ്റു കുട്ടികളുണ്ടല്ലോയെന്നെങ്കിലും വിചാരിച്ച് സമാധാനിക്കാം. ഒരു കുട്ടിയില്‍ മാത്രം ചുരുക്കുന്നവര്‍ ഉള്ള കുട്ടി നഷ്ടപ്പെടുന്പോള്‍ വേറൊരു കുട്ടിയും കൂടി ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവല് സാധാരണയാണ്. പക്ഷെ, അപ്പോഴേക്കും അവരുടെ പ്രജനനശേഷി നഷ്ടപ്പെട്ടിട്ടുണ്ടാവും. പിന്നെ ജീവിത കാലമത്രയും വിഷമം കടിച്ചിറക്കിയുള്ള ജീവിതത്തിലേക്കവര്‍ നയിക്ക പ്പെടും. സന്തുഷ്ട കുടുംബത്തിന് വേണ്ടി സന്താന നിയന്ത്രണം നടത്തി യവര്‍ അവസാന അകാല വിഷമത്തിലേക്കെത്തുന്നത് നാം ശ്രദ്ധിക്കണം. ഇങ്ങനെയുള്ള വിഷമത്തിലേക്കെത്തിപ്പെടാതിരിക്കാന് നാഥന് തന്ന സൗഭാഗ്യത്തെ അത് ഉള്ള അവസരത്തില്‍ തന്നെ ഉപയോഗപ്പെടുത്തി ഭാവി ജീവിതം നല്ലതാക്കി തീര്‍ക്കാന്‍ നാം മുതിരണം.
താരതമ്യത്തിലുള്ള പാകപ്പിഴവ്
കുടുംബാസൂത്രണ വാദികള്‍ ഇവിടുത്തെ ഭക്ഷ്യോല്പാദനത്തിനനുസരിച്ചാണ് ജനസംഖ്യാവര്‍ദ്ധനവ് കണക്കാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കിവിടെ അബദ്ധം പിണഞ്ഞിരിക്കുകയാണ്. ഈ വര്‍ദ്ധനവിനെ കണക്കാക്കേണ്ടത് രാജ്യത്തിന്റെ മൊത്തം ഉല്പാദനത്തിന്റെയടിസ്ഥാനത്തിലാണ്. കാരണം ഓരോ രാജ്യത്തിനും അതിന്റെ സാഹചര്യങ്ങള്‍ക്കും ഭൂപ്രകൃതിക്കുമനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ. ഈ അവസ്ഥകള്‍ കണക്കിലെടുത്ത് അവര്‍ക്കനുയോജ്യമായ ഉല്പാദനമാണ് അവര്‍ നടത്തുന്നത്. ഇത് ഭക്ഷ്യോല്പാദനം മാത്രമാവണമെന്നില്ല. ഉദാഹരണത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാനമായും എണ്ണ ഖനനത്തിലാണ് ഏല്പ്പെടുന്നത്. അത് കയറ്റുമതി ചെയ്തു കൊണ്ടു അവരുടെ രാജ്യത്തിനാവശ്യമായ ഭക്ഷ്യോല്പന്നങ്ങള് അവര്‍ ഇറക്കുമതി ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇവരുടെ രാജ്യത്തിന്റെ ഭക്ഷ്യോല്പന്നം മാത്രം കണക്കുകൂട്ടി ഇവിടെ ഭക്ഷ്യദൗര്‍ബല്യം നേരിടുന്നുണ്ടെന്ന് പറഞ്ഞ് ജനസംഖ്യാ നിയന്ത്രണത്തിനല്ല അവര്‍ മുതിരുന്നത്. രാജ്യത്തിന്റെ മൊത്തം ഉല്പാദനത്തോട് ചേര്‍ത്തി നോക്കി അവിടെ ഒരു ദൗര്‍ബല്യവുമില്ലെന്ന് മനസ്സിലാക്കുകയാണ് ചെയ്യുന്നത്. (തുടരും)