ലോക്ഡൗണ്‍ രചനകള്‍

കൂട്ട്

കവിത/ ഷഹാന മമ്പാട്‌

ജീവിതം,
അഗാധമായ
ചലനങ്ങൾ കലർന്ന
വെറും കോപ്രായമാണോ?
അതോ,
അനന്തമാം
വിഹായുസ്സിലേക്ക്
തള്ളിവിടുന്ന
പ്രേരകമാണോ ?
സൗഹൃദം, കുടുംബം,
സന്തോഷം, ദു:ഖം
നീണ്ടു കിടക്കുന്ന ചില
ചാലക ശക്തികൾക്ക്
അടിമപ്പെടേണ്ടി വരുന്ന
മഹാ പ്രതിഭാസമായിരിക്കാം..
നശിച്ചു നാറാണക്കല്ലാവാതെ
നോക്കണം
തുരുമ്പെടുക്കാതെ
കാക്കണം
പ്രതീക്ഷകളുടെ
പുതുനാമ്പുകൾ
തളിർക്കാൻ
കൂടെയുണ്ടാവണം.

Shahana Mampad

Leave a Reply

Your email address will not be published. Required fields are marked *