ഓൺലൈൻ വിദ്യാഭ്യാസം സമൂഹത്തിൽ ഇടം പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അദ്ധ്യാപകർ അപ്രസക്തമാകുമോ എന്ന സംശയങ്ങൾ പലരും പ്രകടിപ്പിക്കാറുണ്ട്.
മഹാമാരിയുടെ പിടിയിലമർന്ന നാം ഒരു ബദൽ മാർഗമായി സ്വീകരിച്ച ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തീട്ടുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ക്ലാസ് മുറികളിൽ തന്റെ ശിഷ്യഗണങ്ങൾക്ക് വിദ്യ നുകരുന്നതിനൊപ്പം അവരിൽ വരുന്ന വീഴ്ച്ചകൾ പരിഹരിച്ച് മതിയായ ഉപദേശ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഒരു അദ്ധ്യാപകൻ്റെ ധർമ്മം. കേവലം വിദ്യാർഥികളെ പഠിപ്പിക്കുക എന്നതിലുപരി പരിശീലനം ആർജ്ജിച്ചെടുത്ത അദ്ധ്യാപകർ വിദ്യാർത്ഥികളിലെ സർഗ്ഗാത്മകത കഴിവുകളെ വളർത്തിയെടുക്കുകയും അവരുടെ വീഴ്ച്ചകൾ നികത്തി നല്ലൊരു മനുഷ്യനാക്കി തീർക്കുകയും ചെയ്യുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. അദ്ധ്യാപകരുടെ അഭാവം നമ്മുടെ മക്കൾക്ക് തന്നെയാണ് നാശം വിതക്കുന്നത് എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
മുഹമ്മദ് ഷാഹുൽ ഹമീദ് പൊന്മള