1988 ഒക്ടോബറില്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനി കവിഞ്ഞൊഴുകി. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാക്ടര്‍ ട്രോളികളിലും കാളവണ്ടികളിലും സെക്കിളുകളിലും കാല്‍ നടയായും തലസ്ഥാന നഗരിയിലെത്തിയ കര്‍ഷകര്‍ ഒരാഴ്ച നീണ്ടുനിന്ന സമരങ്ങള്‍ക്കൊടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്താണ് തിരിച്ചുപോയത്. 32 വര്‍ഷങ്ങള്‍ക്കിപ്പുറം തലസ്ഥാന നഗരി മറ്റൊരു കാര്‍ഷിക പ്രക്ഷോഭത്തിനു കൂടി വേദിയായിരിക്കുന്നു. അന്ന് മഹേന്ദ്ര സിങ് തിക്കായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പതിന്മടങ്ങ് ശക്തിയില്‍. അന്ന് വമ്പിച്ച ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ കോണ്‍ഗ്രസിനെ താഴെയിറക്കിയതില്‍ ആ കര്‍ഷക പ്രക്ഷോഭത്തിന് പങ്കുണ്ടായിരുന്നുവെന്ന് ചരിത്രം. 1980ല്‍ 377 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 1984ല്‍ 426 സീറ്റിലേക്ക് ഉയര്‍ന്നു. 1988ലെ കര്‍ഷക പ്രക്ഷോഭത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അത് 195ല്‍ പരിമിതപ്പെട്ടു. കര്‍ഷകരും വിദ്യാര്‍ത്ഥികളും നടത്തിയ സമരങ്ങള്‍ക്കു മുന്നില്‍ വിജയിച്ച ഒരു ഭരണകൂടത്തെയും ലോകചരിത്രത്തില്‍ വായിക്കാനാവില്ല. പാരീസിലും വാള്‍സ്ട്രീറ്റിലും ജര്‍മനിയില്‍ ഹിറ്റ്ലെര്‍ക്കെതിരെയുമെല്ലാം അണി നിരന്നത് വിദ്യാര്‍ത്ഥിത്വമായിരുന്നു. വളരുന്ന രാഷ്ട്രത്തേയും മണ്ണിലുറങ്ങുന്ന ചരിത്രത്തെയും നിരീക്ഷണ ബോധത്തോടെ വായിക്കുന്ന വിദ്യാര്‍ത്ഥി സമൂഹം ഫാസിസ്റ്റുകള്‍ക്ക് എന്നും പേടി സ്വപ്നമായിരുന്നു. കര്‍ഷകരും തഥൈവ. കാരണം അവര്‍ അടിത്തറയാണ്. നാടിന് അന്നം നല്‍കുന്നവര്‍. അടിത്തറ ഇളകിയാല്‍ രാഷ്ട്രത്തിന്‍റെ, സമൂഹത്തിന്‍റെ അഖില മേഖലകളും നിലംപതിക്കും. ബ്രിട്ടീഷ് കോളനിവത്കരണത്തെ തൂത്തെറിഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ വീരചരിത്രത്തില്‍ 1917ലെ ചമ്പാരന്‍ സത്യഗ്രഹത്തിന് മുഖ്യമായ പങ്കുണ്ട്.
എമൃാലൃെ ജൃീറൗരല ഠൃമറല മിറ ഇീാാലൃരല ആശഹഹ, എമൃാലൃെ ഋാുീംലൃാലിേ മിറ ജൃീലേരശേീിെ അഴൃലലാലിേ ീള ജൃശരല അൗൃമൈിരല മിറ എമൃാ ആശഹഹ, നിലവിലുള്ള ഠവല ഋലൈിശേമഹ ഇീാാീറശശേലെ ആശഹഹലെ ഭേദഗതി എന്നിവക്കെതിരെയാണ് തലസ്ഥാന നഗരിയില്‍ കര്‍ഷകര്‍ സമ്മേളിച്ചിരിക്കുന്നത്. ഈ നിയമങ്ങളെല്ലാം കര്‍ഷകര്‍ക്ക് അനുകൂലവും കാര്‍ഷിക മേഖലയുടെ ശാക്തീകരണത്തിനാണെന്നുമെല്ലാമാണ് ഭരണപക്ഷ ന്യായങ്ങള്‍. സംസ്ഥാനങ്ങളുടെ വിഷയമായ കാര്‍ഷിക മേഖലയില്‍ സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യാതെ എങ്ങനെ ബില്‍ അവതരിപ്പിക്കും എന്ന ചോദ്യം വന്നപ്പോള്‍ ബില്‍ വ്യാപാര മേഖലയിലേക്ക് കുടിയേറിയത് കാപട്യ മുഖത്തിന്‍റെ നഗ്നരൂപമാണ്. മോഡി സര്‍ക്കാരിന്‍റെ വരവു മുതലേ കാര്‍ഷിക മേഖല അവഗണിക്കപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിലപാടുകളും ബജറ്റുകളും കാര്‍ഷിക മേഖലക്ക് എതിരായിരുന്നു. ഇന്ത്യന്‍ ജനതയുടെ 70% നേരിട്ടോ പരോക്ഷമായോ ആശ്രയിക്കുന്ന മേഖലയായിട്ടും രാജ്യ വരുമാനത്തിന്‍റെ മുഖ്യ സ്രോതസ്സായിട്ടും കാര്‍ഷിക പുരോഗമനങ്ങള്‍ക്കും കര്‍ഷകരുടെ ഉയിര്‍ത്തെഴുന്നേല്‍പിനും ഒന്നും ചെയ്യാന്‍ ഭരണകൂടത്തിനായില്ല. അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിച്ച് കര്‍ഷക വോട്ടുകള്‍ പെട്ടിയിലാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നത് നിത്യകാഴ്ചയാണ്. ഫാസിസ്റ്റ് ഭരണകൂടവും മോഹന വാഗ്ദാനങ്ങളുമായി കളം നിറഞ്ഞിരുന്നുവെന്ന് ഇലക്ഷന്‍ കാല ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും. കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിലേറിയവരുടെ ബജറ്റ് വന്നപ്പോള്‍ മൊത്തം ബജറ്റിന്‍റെ 3 ശതമാനം മാത്രമായി കാര്‍ഷിക മേഖല പരിമിതപ്പെട്ടു. കര്‍ഷകര്‍ക്ക് കൃഷിച്ചെലവിന്‍റെ 50% നല്‍കുമെന്ന് പ്രഖ്യാപനങ്ങളൊക്കെ തെരഞ്ഞെടുപ്പ് സമയങ്ങളിലെ ഭംഗിവാചകങ്ങളായി അവശേഷിക്കുകയും ചെയ്തു.
കാര്‍ഷിക മേഖലയോടുള്ള അവഗണന ബി.ജെ.പി സര്‍ക്കാര്‍ വകയാണെന്ന് മനസ്സിലാക്കുന്നത് ശുദ്ധ അസംബന്ധമാണ്. നാളിതുവരെയുള്ള സര്‍ക്കാറുകള്‍ മുഴുവനും അവഗണന മാത്രമാണ് സംഭാവന ചെയ്തത്. 82 ശതമാനത്തിലധികം കര്‍ഷകര്‍ തുണ്ട് ഭൂമികളില്‍(0.4-2 ഹെക്ടര്‍) കൃഷി ചെയ്യുന്നവരായതിനാല്‍ വിപണികളോട് ഏറ്റുമുട്ടല്‍ അവര്‍ക്ക് വലിയ വെല്ലുവിളിയാണ്. എല്ലാ ഉല്‍പന്നങ്ങളുടെയും ങഞജ (പരമാവധി ചില്ലറ വില്‍പന വില) നിശ്ചയിക്കാന്‍ ഉല്‍പാദകര്‍ക്ക് അവകാശമുള്ളിടത്ത് ജീവനാഡിയായ ഭക്ഷ്യോല്‍പാദകര്‍ക്ക് കുറഞ്ഞ സഹായവില കൊണ്ട് (ങശിശാൗാ ടൗുുീൃേ ജൃശരല) സംതൃപ്തിയടങ്ങേണ്ട സാഹചര്യമാണുള്ളത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നത് ഏത് കാലത്തും കാര്‍ഷിക സംഘടനകളുടെ ആവശ്യമായിരുന്നു. എന്നാല്‍ അതിനെ വേണ്ട വിധം പരിഗണിക്കാന്‍ വിവിധ കേന്ദ്ര-സംസ്ഥാന ഗവമെന്‍റുകളൊന്നും തുനിഞ്ഞില്ല. സ്വതന്ത്രാനന്തര ഇന്ത്യയിലെ എല്ലാ ഭരണകൂടങ്ങളും കര്‍ഷക മേഖലയോട് ചെയ്തത് വഞ്ചനാപരമായ നിലപാടായിരുന്നു എന്ന് വേണം വായിക്കാന്‍. വ്യാവസായിക പുരോഗതി ലക്ഷ്യമിട്ടു കൊണ്ടുള്ള നെഹ്റു-മഹനലോബിസ് മാതൃകയില്‍ നിന്ന് തുടങ്ങുന്നു ഈ അവഗണന. ഇത് അതിന്‍റെ പാരമ്യത്തിലെത്തി നില്‍ക്കുന്നു. രാജ്യത്തിന്‍റെ ഏഉജയുടെ 60%വും സംഭാവന നല്‍കിയിരുന്ന കാര്‍ഷിക മേഖല 14-10 ശതമാനത്തിലേക്ക് കൂപ്പു കുത്തിയത് ഇതിന്‍റെ പരിണതഫലമാണ്. ബി.ജെ.പി സര്‍ക്കാരിന്‍റെ കോര്‍പറേറ്റ് അജണ്ടകള്‍ കൂടി വന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിത്തുടങ്ങിയെന്നു മാത്രം.
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ മുഴുവന്‍ വില്‍പനച്ചരക്കാക്കി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന തിരക്കിലാണ് മോഡി ഗവണ്‍മെന്‍റ്. ലാഭകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വരെ ഭാഗികമായും പൂര്‍ണമായും വിറ്റ്കൊണ്ടിരിക്കുന്നു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ തുടങ്ങി വിവിധ മേഖലകള്‍ സ്വകാര്യവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. രാജ്യത്ത് നല്ലൊരു ശതമാനം പട്ടിണി അവശേഷിക്കുമ്പോള്‍ ഇവിടത്തെ സമ്പന്നര്‍ ലോക സമ്പന്നരുടെ ഔന്നിത്യത്തിലേക്ക് പടികയറിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ടെലികോം മേഖല പരിപൂര്‍ണമായി ജിയോക്ക് കീഴടക്കാന്‍ മാത്രം ഒത്താശകള്‍ സംവിധാനിക്കാന്‍ കേന്ദ്ര ഗവമെന്‍റിനായിട്ടുണ്ട്. നോട്ടു നിരോധനവും ഏടഠ യുമടക്കമുള്ള സാമ്പത്തിക മേഖലയിലെ മണ്ടന്‍ പരിഷ്കാരങ്ങള്‍ രാഷ്ട്രത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു. അതോടൊപ്പമുള്ള കോര്‍പറേറ്റ് താത്പര്യ സംരക്ഷണങ്ങളും കൂടിയാകുമ്പോള്‍ ഇന്ത്യ പതനത്തിന്‍റെ ഉച്ചിയിലെത്തി നില്‍ക്കുന്നുവെന്ന് വേണം നിരീക്ഷിക്കാന്‍. കാര്‍ഷിക മേഖല കൂടി കോര്‍പറേറ്റ് വല്‍ക്കരിക്കാനുള്ള നിയമ നിര്‍മാണമാണ് പ്രതിഷേധാര്‍ഹമായ ബില്ലുകള്‍. 2005ല്‍ അറമിശ അഴൃശ ഘീഴശശെേരെ ന് ഒരു കമ്പനി മാത്രമേയുണ്ടായിരുന്നുള്ളു. എന്‍.ഡി.എ ഗവണ്‍മെന്‍റ് വന്നതിനു ശേഷം ഇന്നുവരെ പുതുതായി 19 കമ്പനികളാണ് കാര്‍ഷിക മേഖലയില്‍ അദാനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ നിയമങ്ങളും ഭേദഗതികളും വരുമ്പോള്‍ മിനിമം സഹായ വിലപോലും കിട്ടാതെ വരും. അജങഇ വിപണികള്‍ അപ്രത്യക്ഷമാകും. രാപകല്‍ ഭേദമില്ലാതെ പാടങ്ങളില്‍ പണിയെടുത്ത് കര്‍ഷകര്‍ വിളവെടുക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ കുറഞ്ഞ വിലക്ക് തൂക്കി വാങ്ങാന്‍ ഇവിടെ കുത്തക കമ്പനികള്‍ തയ്യാറായി നില്‍ക്കും. പാക്കറ്റുകളാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ മാര്‍ക്കറ്റുകളില്‍ ഉന്നത വിലക്ക് വില്‍ക്കപ്പെടും. ഇവിടത്തെ ചെറുകിട, ഇടത്തര ഭക്ഷ്യ വിതരണ സംരംഭങ്ങളെല്ലാം പതുക്കെ പതുക്കെ ഇല്ലായ്മ ചെയ്യപ്പെടും. തീരാത്ത നഷ്ടത്തില്‍ നൊന്ത് കര്‍ഷകര്‍ ഇനിയും ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കും. ഒരേ സമയം രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാവുകയും പട്ടിണിയും ദാരിദൃവും പെരുകുകയും ചെയ്യും. രാഷ്ട്രത്തിന്‍റെ സ്വയം പര്യാപ്തത നഷ്ടപ്പെടും. അതിഭീതിതമായ സാഹചര്യത്തിലേക്കായിരിക്കും പുതിയ നിയമങ്ങളുടെ കാല്‍വെപ്പുകളോരോന്നും. ഈയൊരു ദൂരവ്യാപക പ്രത്യാഘാതം തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് തങ്ങളുടെ വരുംതലമുറക്കും പശിയടക്കാന്‍ കൃഷിഭൂമിയും കാര്‍ഷിക വൃത്തിയും സംരക്ഷിക്കപ്പെടണമെന്ന ഉത്തമബോധ്യത്തില്‍. തലസ്ഥാന നഗരി കര്‍ഷക രോഷത്താല്‍ തിളച്ചു മറിയുന്നത്. അഖിലേന്ത്യ കര്‍ഷക കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രക്ഷോഭത്തിന്‍റെ നേതൃത്വം. ഇടതു കര്‍ഷക സംഘടനകള്‍, ഭാരതീയ കിസാന്‍ യൂണിയന്‍, സ്വരാജ് അഭിയാന്‍, കിസാന്‍ മസ്ദൂര്‍, സമന്വയ് സമിതി, അഖില്‍ ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതി, ആള്‍ ഇന്ത്യ കിസാന്‍ സഭ, ജയ് കിസാന്‍ ആന്ദോളന്‍ തുടങ്ങി അനേകം വൈവിധ്യ സംഘടനകളുടെ നിറസാന്നിധ്യത്തോടെയാണ് സമരം മുന്നേറുന്നത്. തിരുത്താത്ത നിലപാടിലുറച്ച് നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതെ തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. നവംബര്‍ 26ന് ആരംഭിച്ച ദില്ലി ചലോ ഏതൊരു സമരത്തെപ്പോലെയും അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ പ്രവേശിക്കാനനുവദിക്കാതെ അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പോലീസിനെ വിന്യസിച്ചായിരുന്നു തുടക്കത്തില്‍ തന്നെ സര്‍ക്കാറിന്‍റെ പ്രതികരണം. അതിര്‍ത്തിയില്‍ ഡല്‍ഹി പോലീസും കര്‍ഷകരും ഏറ്റുമുട്ടി. പലയിടങ്ങളിലും ജലപീരങ്കികളും കണ്ണീര്‍ വാതകങ്ങളും പ്രയോഗിക്കപ്പെട്ടു. ആയിരത്തിലധികം കര്‍ഷകര്‍ അറസ്റ്റിലായി. കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പാക്കിസ്ഥാനിന്‍റെയും ചൈനയുടേയും സഹായം ലഭിക്കുന്നുണ്ടെന്ന് പ്രസ്താവിച്ച് കര്‍ഷകരില്‍ ഭീകരത ചാര്‍ത്താനായിരുന്നു കേന്ദ്രമന്ത്രി ദാന്‍വെക്ക് താത്പര്യം. ഇതുപോലോത്ത അസംബന്ധങ്ങളുടെ നിത്യ പല്ലവികള്‍ ആവര്‍ത്തിക്കപ്പെട്ടു. വിട്ടുവീഴ്ചക്ക് തയ്യാറാണെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും ആവര്‍ത്തിക്കുന്ന ഭരണകൂടം സമവായ ചര്‍ച്ചളിലെല്ലാം തങ്ങളുടെ ധാര്‍ഷ്ട്യം തുടരുക തന്നെയാണ്. നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന് അനേകം ആത്മഹത്യകള്‍ക്കു മുമ്പിലും നിലപാടെടുക്കുന്ന കര്‍ഷകര്‍ തന്നെയാണ് ഈ പ്രക്ഷോഭത്തിന്‍റെ ശ്രദ്ധാകേന്ദ്രം. ഈ പ്രക്ഷോഭം എവിടെയെത്തുമെന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെ. പക്ഷെ ഒരുറപ്പുണ്ട്, അടിസ്ഥാന മേഖലയായ കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയ ഒരിടത്തും സ്വേഛാധിപത്യം നീണാള്‍ വാണിട്ടില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലുള്ള കര്‍ഷക സംഘടനകളെല്ലാം ദില്ലി ചലോയിലെത്തിച്ചേരുന്നത് ഒരേ മുദ്രാവാക്യത്തിലാണ്. ഫെഡറലിസത്തെ അവഗണിച്ചതോ കോര്‍പറേറ്റ് താത്പര്യത്തെ സംരക്ഷിച്ചതോ ഫാസിസ്റ്റ് നടപ്പുരീതികളോ അല്ല അവരുടെ പ്രശ്നം. അവര്‍ മുദ്രാവാക്യമുയര്‍ത്തുന്നത് അവരുടെ ജീവിതാവകാശങ്ങള്‍ക്കാണ്. ലോക ചരിത്രത്തില്‍ സ്വേഛാധിപതികളെല്ലാം മുട്ടുമടക്കിയത് ഭരണീയര്‍ ജീവിതാവകാശങ്ങള്‍ക്കായി തെരുവിലറങ്ങിയപ്പോഴാണെന്നോര്‍ക്കുക. തീര്‍ച്ചയായും മൂന്നു പതിറ്റാണ്ടിപ്പുറം ചമ്പാരന്‍ കൊളുത്തിയ സമരജ്വാലകള്‍ അവകാശ പോരാട്ടങ്ങളുടെ പുതിയ നാള്‍വഴികളില്‍ പ്രകാശം പരത്തുക തന്നെ ചെയ്യും.
ബാസിത്ത് തോട്ടുപൊയില്‍