2021 January- February Hihgligts Latest അഭിമുഖം

ഉലമാ ആക്ടിവിസം; പദം, പദവി, പ്രയോഗവല്‍ക്കരണം

അഭിമുഖം: ഡോ. എം.എ.എച്ച് അസ്ഹരി/ ഡോ. ഉമറുല്‍ ഫാറൂഖ് സിദ്ദീഖി   ഉലമാഇന് ലോകത്തിന്‍റെ തുടക്കം മുതല്‍ ഇന്ന് വരെ പ്രസക്തി ലഭിച്ചിട്ടുണ്ട്. പണ്ഡിതനായിരിക്കുക എന്നത് ലോകത്ത് എക്കാലത്തും അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഒരു വിശേഷണവും കൂടിയാണ്. പക്ഷെ എല്ലാ പണ്ഡിതന്മാരും സമൂഹത്തില്‍ ആക്ടിവിസ്റ്റുകളായി പ്രവര്‍ത്തിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ ഉലമ ആക്ടിവിസം കൊണ്ട് എന്തെല്ലാമാണ് നാം ഉദ്ദേശിക്കുന്നത്. നോളേജ് സിറ്റി പോലെയുള്ള പുതിയ സംരംഭങ്ങള്‍ ഉയര്‍ന്ന വരുന്ന കാലത്ത് ഉലമ ആക്ടിവിസത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. പണ്ഡിതന്മാര്‍ അമ്പിയാക്കളുടെ പിന്മുറക്കാരാണ്. […]

2021 January- February Hihgligts Latest ലേഖനം വീക്ഷണം സമകാലികം

ലോക ജനസംഖ്യയില്‍ ഇസ്ലാമിന് പ്രതീക്ഷയുണ്ട്!

In the next half century or so, Christianity’s long reign as the world’s largest religion may come to end. Indeed, Muslims will grow more than twice as fast as the overall world population between 2015 and 2060, In the second half of this centuary, will likely surpass Christians as the world’s largest religious group”. അടുത്ത […]

2021 January- February Hihgligts Latest ലേഖനം സമകാലികം

ഖുര്‍ആന്‍റെ വെല്ലുവിളി ; സന്ദേഹങ്ങളും നിവാരണവും

ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാന്‍ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അര്‍ത്ഥം? നോബല്‍ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരന്‍ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ? ഇങ്ങന പോകുന്നു ചില എമുക്കളുടേയും യുക്തന്മാരുടെയും സംശയം. രണ്ടും ഈശ്വരവിശ്വാസികളല്ലല്ലോ. ഈ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് ഇവിടെ വെല്ലുവിളിച്ചത് ആരാണ് […]

2021 January- February Hihgligts Latest ലേഖനം

അഖിലലോക ആണ്‍കോയ്മാ മീശപ്പോലീസുകളേ!

‘മയ്യില്‍’ എന്ന സൈന്‍ബോര്‍ഡ് കണ്ടപ്പോഴാണ് എനിക്ക് പെട്ടെന്ന് ഓര്‍മ്മ മിന്നിയത്, അവള്‍ കുറെ കാലമായല്ലോ പറയാന്‍ തുടങ്ങിയിട്ട് എന്ന്. നാടുകാണിയില്‍ നിന്നു തളിപ്പറമ്പ് ചാലോട് വഴി ഉളിയിലേക്ക് കുടുംബസമേതം സഞ്ചരിച്ചുകൊണ്ടിരിക്കവെയാണ് സംഭവം. ഓരോ സമയത്തും ഓരോരോ തിരക്കുകള്‍ പറഞ്ഞു വെട്ടിച്ച് പോകലാണ് പതിവ്. ഈ സമയം മനസ്സിലെന്തോ ഒരു പതം കാണുന്നു. വൈകുന്നേരമല്ലേ, ഒരു ചായ കിട്ടിയാല്‍ കുടിക്കുകയുമാവാം. ഈ മൂന്നാലഞ്ചാളുകള്‍ക്ക് പുറത്ത് നിന്ന് ചായയും കടിയും വാങ്ങണമെങ്കില്‍ നൂറ്റമ്പത് രൂപക്ക് മുകളില്‍ വരും. മാത്രമല്ല, ഹോട്ടലുകളിലെയും […]

2021 January- February Hihgligts Latest ആത്മിയം മതം

സര്‍ഗ സമരോത്സുകമാകട്ടെ വിദ്യാര്‍ത്ഥിത്വം

‘ശബ്ദിക്കുക/നിങ്ങളുടെ നാവുകള്‍ ഇനിയും മുദ്രവെക്കപ്പെട്ടിട്ടില്ല/ ശബ്ദിക്കുക വാക്കുകള്‍ ഇപ്പോഴും നിങ്ങള്‍ക്ക് സ്വന്തമാണ്./ ഉറക്കെപ്പറയുക, ആത്മാവ് ഇനിയും നിങ്ങള്‍ക്ക്/ നഷ്ടപ്പെട്ടിട്ടില്ല./ പ്രതികരിക്കുക, നിവര്‍ന്നുനില്‍ക്കാന്‍/ നട്ടെല്ല് ഇനിയും ബാക്കിയാണ്/ കാലം കടന്നു പോകും മുമ്പ് പറയേണ്ടത് പറയുക/ ശരീരവും മനസ്സും കൈമോശം വരുന്നതിന് മുമ്പ് പ്രതികരിക്കുക/ സത്യം ഇനിയും മരിച്ചിട്ടില്ല,/ അതിനാല്‍ പറയുക നിങ്ങള്‍ക്ക് ലോകത്തേട് പറയാനുള്ളത് എന്തായാലും ! -ഫൈസ് അഹമ്മദ് ഫൈസ് അറിവ് അകാദമിക് വരാന്തകളില്‍ നിന്ന് അസ്ഥിപെറുക്കലല്ല. നിഷ്ക്രിയതയുടെ ചുരുക്കെഴുത്തുമല്ല. ജഡസംതൃപ്തികളെ നിരാകരിച്ചും അന്വേഷണ തൃഷ്ണയെ […]

2021 January- February എഴുത്തോല കവിത മൊട്ടുകള്‍

ഓ മനുഷ്യരേ

കവിത/ശഫീഖ് ചുള്ളിപ്പാറ തുടക്കവും ആയിരുന്നന്ന് ഉച്ചഭാഷിണികളുടെ അനുരണനങ്ങളില്ലായിരുന്നന്ന് എങ്കിലുമാബാലവൃദ്ധം ജനങ്ങള്‍ കൂടിയിരുന്നന്ന് ഈറനണിഞ്ഞ നയനങ്ങളുമായി കേട്ടിരുന്നന്ന് ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്! ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്! നിണവും ധനവും ആദരിച്ചീടണം അഹദോന്‍റെ കലാം ചേര്‍ത്തു പിടിച്ചീടണം വര്‍ണ്ണങ്ങളെന്നും ഒരുമിച്ചിരുന്നീടണം നീചത്വങ്ങളെയെന്നും നീ കരുതിടേണം… ചൊവ്വേ പോയിടേണം! ചൊവ്വേ പോയിടേണം! ഓ മനുഷ്യരെ…. സ്വഹ്റാഇ*ലിന്നുമത് മുഴങ്ങുന്നുണ്ട്. വിശ്വാസിയുടെ കര്‍ണപടങ്ങളിലേക്ക് അലയടിക്കുന്നുമുണ്ട് ആ അഭിസംബോധനത്തിന്‍റെ പ്രതിധ്വനികളിപ്പോഴും…..

2021 January- February Hihgligts Latest കവിത

മാലാഖയുടെ മണം

കവിത/അന്‍സാര്‍ കൊളത്തൂര്‍ ആളൊഴിഞ്ഞ കസേരകള്‍ക്കിടയിലിരുന്ന് ഒരു വൃദ്ധന്‍ നക്ഷത്രങ്ങളെണ്ണിക്കൊണ്ടിരുന്നു കുന്തിരിക്കത്തിന്‍റെ കറുത്ത ഗന്ധം കുടിച്ച് അന്തരീക്ഷം ഭ്രാന്തമായിരിക്കുന്നു. ആരോ വെച്ച റീത്തിലെ വാടാറായ പൂവിലിരുന്ന് രണ്ടീച്ചകള്‍ പ്രണയം പറഞ്ഞു നരവീണു തുടങ്ങിയ രണ്ടു പെണ്ണുങ്ങളപ്പോഴും രാമായണത്തിലെ അര്‍ത്ഥമറിയാത്ത വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. വാര്‍ദ്ധക്യത്തിന്‍റെ അവസാന പടിയിലിരുന്ന് വൃദ്ധന്‍ നക്ഷത്രങ്ങളിലേക്ക് രാപ്പാര്‍ക്കുകയാണ് മാലാഖയുടെ ചിറകിനടിയില്‍ കണ്ണുകള്‍ കോര്‍ത്ത് സ്വപ്നം പറഞ്ഞിരുന്ന രാത്രികള്‍… അന്ന് മഴവറ്റിയ നിലാവില്‍ നിന്‍റെ പാദസരം ചിലമ്പിക്കാതിരുന്നപ്പോള്‍ മാലാഖ വെളിച്ചത്തിലേക്കു ചിറകടിച്ചകന്മ്പോയി നീ ഏതോ മുല്ലമണമുള്ള താഴ്വരയിലേക്ക് […]

2021 January- February എഴുത്തോല കവിത മൊട്ടുകള്‍

ഞങ്ങളഭയാര്‍ത്ഥികള്‍

കവിത/ശാഹുല്‍ ഹമീദ് പൊന്മള ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്‍റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അഭയാര്‍ത്ഥി ലേപലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍

2021 January- February എഴുത്തോല കവിത മൊട്ടുകള്‍

പിശാചുക്കള്‍

കവിത/മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന   മത ഭ്രാന്തിളക്കി ജിഹാദിസം പറഞ്ഞ് രക്തമൂറ്റിക്കുടിക്കുന്ന പിശാചുക്കള്‍ ഈ കവലകളിലും വില്‍ക്കപ്പെടുന്നുണ്ട്. ദൈവബലിയര്‍പ്പണത്തില്‍ നിഷ്ക്കളങ്കതയുടെ നിരപരാധിത്വത്തിന്‍റെ കുഞ്ഞുകഴുത്തറുക്കുമ്പോള്‍, കുഞ്ഞായി പിറന്നതാണോ അവന്‍ ചെയ്ത കുറ്റം? കുസൃതിയുടെ കൂട്ടച്ചിരികളും കുട്ടിക്കുറുമ്പിന്‍റെ കലപിലകളും ആ വീട്ടു മുറികളില്‍ ഇന്നും ബാക്കിയുണ്ടാകും ബലികൊടുത്ത മാതൃത്വമിന്ന് അഴികള്‍ക്കുള്ളില്‍ കുറ്റവാളിയുടെ മൗനം തീര്‍ക്കുകയാണ് അര്‍ഹതയില്ലാത്ത കുറ്റബോധത്തിന്‍റെ ഇരുട്ടിലിരുന്ന് മരണമേ…. നിന്‍റെ വരവിനായ് കാത്തിരിപ്പിലാണ്

2021 January- February എഴുത്തോല കവിത മൊട്ടുകള്‍

പ്ലെയ്റ്റ്

  കവിത/വി. എന്‍ എം യാസിര്‍ അണ്ടോണ സോമാലിയയില്‍ സുഡാനില്‍ സാന്‍ആഇല്‍, ഡമസ്കസിലും പിന്നെയുമനേകം അഭയാര്‍ത്ഥി കൂടാരങ്ങളിലും വിശന്ന് വയറൊട്ടിയ കുഞ്ഞിളം പൈതങ്ങളിപ്പോഴും വലിയ പ്ലേറ്റിന് ചുറ്റും വട്ടമിട്ടിരിക്കുകയാണ് പ്രതീക്ഷയുടെ കരങ്ങള്‍ തീറ്റയിടുന്നതും കാത്ത് അത്ഭുതം, ഇവിടെ ഇന്ത്യയിലുമുണ്ട് വൈവിധ്യയിനം പ്ലെയ്റ്റുകള്‍ ചാണകം വിളമ്പിയും ഗോമൂത്രം നിറച്ചും സര്‍വ്വസജ്ജമായിരിക്കുകയാണവര്‍ ഇടക്ക് വലിയ ശബ്ദത്തില്‍ പ്ലേറ്റ് കൊട്ടി വെളിച്ചമണച്ച് രാജ്യ സംരക്ഷണത്തിലാണ് കോവിഡിനിപ്പോള്‍ പ്ലേറ്റിനെ അത്രമേല്‍ ഭയമാണത്രെ!