പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ ഇന്ന് ചര്‍ച്ചകളെ ഏറ്റവും ചൂടുപിടിപ്പിക്കുന്നത് 1960കളില്‍ തുടങ്ങി ഇന്ന് മാധ്യമങ്ങളുടെ ശാസ്ത്രീയത കൈവെടിഞ്ഞുളള തിരഞ്ഞെടുപ്പ് സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ സംപ്രേഷണമാണ്.
കഴിഞ്ഞ ഒരു മാസത്തിനകം ഒരു ഡസനിലധികം സര്‍വ്വേ ഫലങ്ങളാണ് വാര്‍ത്താ മാധ്യമങ്ങള്‍ ഇളക്കിവിട്ടത്. ജനശ്രദ്ധ പിടിച്ചുപറ്റലിനെ മുഖ്യ അജണ്ടയാക്കിയുളള ഈ ചാനല്‍ സര്‍വ്വേകള്‍ ജനമധ്യേ നിന്നുളള യഥാര്‍ത്ഥ സ്വീകാര്യത പിടിച്ചുപറ്റിയില്ല. കാരണം, അത്രമേല്‍ അപലപനീയമാണ് ഓരോ ചാനല്‍ സര്‍വ്വേകളുടെ വെളിപ്പെടുത്തലുകളും. അപൂര്‍വ്വം ചില വോട്ടര്‍മാരില്‍ നിന്ന് മാത്രം ശേഖരിക്കുന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി എങ്ങനെ ജനലക്ഷങ്ങള്‍ അധിവസിക്കുന്ന ഒരു സംസ്ഥാനത്തിന്റെ മൊത്തം റിപ്പോര്‍ട്ടായി ഗണിക്കാനാവും.
തിരഞ്ഞെടുപ്പ് പ്രവചനങ്ങളിലെ ശരി തെറ്റുകള്‍ക്ക് ജനങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കാറില്ലെന്നതാണ് പൊതു സ്ഥിതിയെങ്കിലും ഈ ചാനലകുള്‍ കൊണ്ട് വരുന്ന തെരഞ്ഞെടുപ്പ് ഫലം വോട്ടര്‍മാരെ പൂര്‍ണമായും സ്വാധീനിക്കില്ല എന്ന് തീര്‍ത്തു പറയല്‍ അസാധ്യമാണ്. ഇവിടെ ചാനല്‍ സര്‍വ്വേകളിലെ കൃത്യമായ പ്രവചനങ്ങള്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം ജന ബോധത്തെ മായാവലയത്തിലാക്കി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജനങ്ങളുടെ മനം കവരുകയാണ് മാധ്യമ സര്‍വ്വേകള്‍.
സഅദുദ്ദീന്‍ ചെര്‍പ്പുളശ്ശേരി