2021 May - June കവിത

ഇതെന്‍റെ പ്രണയമാണ്

എന്‍റെ സ്നേഹമാണിത്
നീയിത് വിസ്മരിക്കുക
എന്താണിത്
വെറുമൊരു ബലൂണ്‍
എന്നു പറഞ്ഞ്
നീ വിസ്മയിക്കരുത്
ഇതിലെന്‍റെ ജീവശ്വാസമാണ്
നിന്‍റെ കിനാവില്‍
നീയിതിനെ കാത്തുകൊള്ളുക
എന്‍റെ സ്നേഹമാണിത്
നീയിത് സ്വീകരിക്കുക
എന്താണിത്?
വെറുമൊരു കടലാസ് പട്ടം
എന്നു പറഞ്ഞ്
നീ പരിഹസിക്കരുത്
ഇതെന്‍റെ കിനാക്കളാണ്
നിന്‍റെ ഹൃദയാകാശത്തില്‍
സ്നേഹത്തിന്‍റെ ചിറകുതുന്നി
നിയിത് കല്‍പാന്തകാലം
കാക്കുക
എന്‍റെ സ്നേഹമാണിത്
നീയിത് സ്വീകരിക്കുക
എന്താണിത്
വെറുമൊരി മഴനീര്‍ത്തുള്ളഇകളോ
എന്നു പറഞ്ഞ്
നീ പരിഹസിക്കരുത്
ഇതെന്‍റെ പ്രണയമാണ്
നിന്‍റെ കൈക്കുമ്പിളില്‍
നിന്നൂര്‍ന്ന് പോകാതെ
നീയിത് നിന്‍റെ മിഴികളില്‍
നിറയെ നിറയ്ക്കുക

ശബാബ് മണ്ണാര്‍ക്കാട്

Leave a Reply

Your email address will not be published. Required fields are marked *