മുഹമ്മദ് ഷാഹുല്‍ ഹമീദ് പൊന്മള
ജന്മനാ പിടിപെട്ട
വിഭ്രാന്തിയാണ്
ദിവസങ്ങള്‍
മുന്നോട്ടു കുതിക്കുന്നത്
വലയില്‍ ശേഷിച്ച
കുഞ്ഞു പരല്‍മീനുകളെപ്പോലെ
ഓര്‍മ്മത്തരികള്‍
പിടച്ചിലിലാണ്
വേദന തഴുകിയതിനാലാവാം
ഇന്ന് ഞാന്‍
മോഹവലയും നെയ്ത്
ഓര്‍മ്മത്തെരുവിലെ
വില്‍പ്പനക്കാരനാകാന്‍
കാത്തിരിപ്പിലാണ്
കുരുങ്ങിയ തരികള്‍
ഒത്തിരിയുണ്ട് .
പ്രകാശമെത്താതിടത്ത്
സോളാറിനെന്തു മെച്ചം
കാറ്റെത്താതിടത്ത്
കാറ്റാടിക്കെന്ത് ഫലം,
അവരൊക്കെ
ചുമതലകളുടെ
അങ്ങാടികളില്‍ ഭാണ്ഡം ചുമക്കുകയാണത്രെ
ഇനി ഞാന്‍
മരങ്ങളോട് കിന്നരിക്കട്ടെ,
പൂവുകളോടും പൂമ്പാറ്റകളോടും
ഓര്‍മ്മകളുടെ ചുമടിറക്കി
ശുദ്ധവായുവിനെ
ഉള്ളിലേക്കാവാഹിക്കണം