2023 January - February 2023 january-february കവിത

മിഴികള്‍ക്കെന്തെ ?

നിറമാര്‍ന്ന മിഴികളെന്റെ നേര്‍ക്കു
എന്തിനു കൂര്‍പ്പിച്ചു വെച്ചു നീ
ഇന്നലെ പെയ്ത തുള്ളിതന്‍ കഥയിലും
എന്നെ നീ മറച്ചുപിടിച്ചൂ
താളത്തിനൊട്ടുന്ന ഓരോ യാമങ്ങളില്‍
പെട്ടെന്നെന്തിത് മാറുവാന്‍ കാരണം
ഒഴുക്കിലോടുന്ന മീന്‍പറ്റങ്ങളെ
എടുത്തുയര്‍ത്തിയാലറിയാം മൗനങ്ങളെ
എന്നും മറയാതെ സ്വര്‍ണ്ണം ജ്വലിക്കുമ്പോള്‍
അവിടെയും മൗനത്തിന്റെ തീക്ഷ്ണത
കണ്‍കൃഷ്ണമണികളില്‍ അച്ചടിച്ച
ഓരോ ജ്വലിക്കും മിഴികള്‍ക്കിന്ന്
മീതെ മറഞ്ഞ മൗനത്തില്‍ തൂവാല
രക്ത രൂക്ഷിതമാം കാലങ്ങളില്‍
എന്തൊരര്‍ത്ഥമീ നിന്‍ മൗനങ്ങളില്‍
കിളികള്‍ ചിലക്കുന്ന പോലെ
നിറഞ്ഞരാവര്‍ത്തമാനങ്ങളില്‍
ഇപ്പോള്‍ ചിരികള്‍ മാത്രമായീ..
ദിശയേതെന്ന ബോധമെ
മനുഷ്യന്റെ ഹൃത്തിലെങ്ങനെ തറയിട്ടൂ
പെന്‍സില്‍ കൂര്‍ക്കും പോലെ
നിന്‍ മുഖഭാവങ്ങളെങ്ങനെയായി
നിറഞ്ഞ് നില്‍ക്കുന്ന ഒച്ചയില്ലാ
വണ്ടാവാന്‍ എങ്ങിനെ നിനക്കുകഴിഞ്ഞൂ
പറയുവാന്‍ ചുണ്ടുകളെ
അരിമണി പോലുള്ള കാര്യങ്ങളാണോ
നിങ്ങളെ മൗന തീക്ഷണത്തിനര്‍ത്ഥം
നവയുഗമാം കാലങ്ങളെ
നയിച്ചു പോകുവിന്‍ ജനങ്ങളെ
ഒന്നുകില്‍ നിന്നില്‍
പൊട്ടിയ എന്‍ അരിശം
മൗനമായി നീ കാത്തുവെക്കുന്നു
ഒറ്റൊരര്‍ത്ഥമില്‍ നീ തറച്ചിരിക്കുകയാണോ
മിണ്ടാപ്രാണിയേ
മൗനത്തില്‍ നാനാര്‍ത്ഥത്തില്‍
ഏതുവിലാണീ കുഞ്ഞു ഹൃദയം
പിരിഞ്ഞു പോയേ
ബിഷ്‌റുല്‍ യാഫി

Leave a Reply

Your email address will not be published. Required fields are marked *