ആവാസ വ്യവസ്ഥയില്‍ മനുഷ്യന്റെ അനിയന്ത്രിത കടന്നു കയറ്റം, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം എന്നിവ വളരെയധികം സമൂഹത്തിനിടയില്‍ വ്യാപിച്ചത് മുതല്‍ കാലവര്‍ഷക്കെടുതികളുടെ ദുരനുഭവങ്ങള്‍ നാം നിത്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതികളുടെ ഇരയായവര്‍ക്ക് സഹായകമാകും വിധം ഒട്ടനേകം സഹായങ്ങള്‍ ഗവണ്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നുണ്ട്? സമൂഹത്തിനിടയില്‍ കൃത്യമായി ആവശ്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുന്നുണ്ടോ തുടങ്ങി അനേകം ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അനിവാര്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ? കസ്തൂരി രംഗന് റിപ്പോര്‍ട്ടും ഗാഡ്ഗില്‍ കമ്മീഷനും
ഉമ്മന്‍ വി ഉമ്മന്‍ നിര്‍ദേശിച്ച പ്രകൃതി സംരക്ഷണ മാര്‍ഗരേഖയും കൃത്യ
മായി നടപ്പിലാക്കാന്‍ ഗവണ്മെന്റിന് സാധിച്ചിട്ടുണ്ടോ? സുസ്ഥിര വികസന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടാണോ സര്‍ക്കാര്‍ വികസനാനുമതി നല്‍കുന്നത്? ഭൂമി കയ്യേറിയുള്ള വലിയ കെട്ടിട നിര്‍മ്മാണങ്ങള്‍,കോറി, പാറ പൊട്ടിക്കല്‍, പുഴ മലിനീകരണം, മണ്ണ് വാരല്‍ തുടങ്ങി പ്രകൃതിയെ നശിപ്പിക്കുന്ന അനേകം പ്രവര്‍ത്തനങ്ങള്‍ ഇന്ന് വ്യാപകമാണെങ്കിലും സര്‍ക്കാര്‍ ഇത്തരം മാഫിയകള്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. പ്രകൃതി സംരക്ഷണത്തിനായി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണ്. പ്രകൃതിയുടെ സംരക്ഷണത്തിനായി ജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്കി പ്രകൃതിക്ക് കരുത്തേകാം.
അനസ് കണ്ണവം