2023 July - August കവിത

വിട

പകലോനുണർന്നെങ്കിലുമെന്തോ
അവനുണർന്നില്ല.
മിഴികൾക്ക്
കനം വെച്ചിരിക്കുന്നു
തൊണ്ടണ്ട വരണ്ടണ്ടുണങ്ങി
ജീവച്ഛവമായിരിക്കുന്നു
കൈകൾ മരവിച്ച്
നിശ്ചലമായിരിക്കുന്നു
പതിയെ
പ്രതീക്ഷകളിനി
തളിർക്കില്ലെന്നോതി,
നിരാശകളേറ്റി,
ഹൃത്തും ശ്വസനമവസാനിപ്പിച്ചു.

 

പി.എം സുഫിയാൻ

Leave a Reply

Your email address will not be published. Required fields are marked *