ഓര്‍മകളെന്നെ പിറകോട്ട് വലിക്കുന്നു,
ഞാനപ്പോള്‍ പൊഴിക്കുന്നു
ചുടുനീര്
മനസ്സകത്തു നിന്ന്.
ഇവിടെ എനിക്കുണ്ട്
തുണയായെല്ലാവരും, പക്ഷെ
എന്‍ മകന്റെ മണം
ഞാനറിയുന്നുണ്ടിപ്പോഴും
കുഞ്ഞായിരുന്നപ്പോഴെന്‍
അമ്മിഞ്ഞപ്പാല് നുണഞ്ഞതും
സാരിത്തുന്പ് പിടിച്ചുകളിച്ച
കുസൃതിയും
മറന്നിട്ടില്ല ഞാന്‍.
ഒറ്റപ്പുതപ്പ് കൊണ്ടാണവനെ
മാറോടണച്ചതും
അവനുവേണ്ടി മുഴുവയര്‍
പട്ടിണി കിടന്നതും
ഓര്‍മ്മകള്‍ പൊഴിക്കുന്നു
വേദനയുടെ ചുടുനീര്.
ഇനിയും എത്രനാള്‍ കരയണം
എന്നറിയില്ലെനിക്ക്
Related Articles
ഞങ്ങളഭയാര്‍ത്ഥികള്‍
കവിത/ശാഹുല്‍ ഹമീദ് പൊന്മള ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്സണ്ട്രേഷന് ക്യാമ്പില്‍ അഭയാര്‍ത്ഥി ലേപലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍
അവർ ഇന്ത്യയെ സ്നേഹിച്ചു കൊല്ലുകയാണ്
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നരഹത്യയെ അത്ര നിസ്സാരമായി കാണാന്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു പൗരനും കഴിയില്ല. ‘ ഖായ്കാഗോഷ് ഖാനാവാല'(പശു ഇറച്ചി തിന്നുന്നവന്) എന്ന് ആക്രോഷിച്ച് ഏതൊരാളെയും അക്രമിക്കുന്ന ഹിന്ദു ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന് ഇന്നൊരു ഭീഷണിയാണ്. അന്യന്റെ വീട്ടില്‍ കയറി ഫ്രിഡ്ജില്‍ ഗോമാംസമുണ്ടോ എന്ന് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണിന്ന്. 2015 ല്‍ ദാദിയില്‍ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതോടെ തുടങ്ങിയ അക്രമം ഒടുവില്‍ ഹാഫിള് ജുനൈദില്‍ എത്തിനില്‍ക്കുന്നു. അക്രമികള്‍ക്കെതിരെ ഗവണ്മെന്റ് കൈകൊള്ളുന്ന ഉദാസീനമായ നടപടികളാണ് വീണ്ടും വീണ്ടും […]
ക്രിസ്തുമസ്: എന്ത്, എന്ന്..?
കത്തോലിക്കന് ആധിപത്യമുള്ള രാഷ്ട്രങ്ങളില്‍ നടക്കുന്ന പുരോഹിതന്മാരുടെ ലൈംഗിക അരാജകത്വത്തിന് മറുപടി പറയേണ്ട അവസ്ഥയിലാണ് കത്തോലിക്കന് പുണ്യാളന് ബെനഡിക്റ്റ് പതിനാറാമന്‍. ഇപ്പോള്‍ ഈയൊരപവാദം ജനമനസ്സുകളില്‍നിന്ന് മാറുന്നതിന് മുന്‍പേ പുതിയ ഒരപവാദവുമായാണ് അരമനയില്‍നിന്നും വന്ന പുതിയ ന്യൂസ് ലെറ്റര്‍. ഓരോ വര്‍ഷവും വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസിന് പുതിയ പഠനങ്ങള്‍ തട്ടിക്കൂട്ടിയുണ്ടാക്കി വിശുദ്ധഖുര്ആനില് ഡിസംബര്‍ 25 നാണ് യേശു ജനിച്ചതെന്ന് തെളിവുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാന്‍ സിറ്റി. അതിനുവേണ്ടി പുതിയ ഗ്രന്ഥങ്ങള്‍ തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇതിനുവേണ്ട മുഴുവന്‍ സാന്പത്തിക […]