Related Articles
ഞങ്ങളഭയാര്‍ത്ഥികള്‍
കവിത/ശാഹുല്‍ ഹമീദ് പൊന്മള ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്സണ്ട്രേഷന് ക്യാമ്പില്‍ അഭയാര്‍ത്ഥി ലേപലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍
പ്രവാസം
ജീവിത യാഥാര്‍ത്ഥ്യം തേടിയലഞ്ഞവരുടെ പാദങ്ങള്‍ പതിഞ്ഞ തുരുത്തുകളും, വാററ്റ ചെരുപ്പുകളും കാണാന്‍ നിന്നെ ക്ഷണിക്കുന്നു. നീ വരുന്പോള്‍ വഴിയോരത്ത് സാന്ത്വനത്തിന്റെ തുരുത്തും തേടി അലഞ്ഞവരെയും വിടരും മുന്‍പേ വാടി കരിഞ്ഞവരെയും ചാടി കടക്കാനുള്ള കയങ്ങള്‍ കൊണ്ട് ഞെട്ടിത്തിരിഞ്ഞ്, നോക്കു കുത്തി പോലെ നില്‍ക്കുന്നവരെയും കാണാം. എങ്കിലും നീ വരിക. ഈത്തപ്പനകള്‍ പൂക്കുന്ന, ഒട്ടകങ്ങള്‍ കൂട്ടമായി മേയുന്നിടത്തേക്ക് നീ വരുന്പോള്‍,പണം നല്കി സ്നേഹം യാചിക്കുന്നവരെ കാണാതെ പോവരുത് നീ വന്നാലും എന്നെ കാണില്ല. പ്രതീക്ഷകളറ്റ, നിറം മങ്ങിയ കണ്ണുകളും […]
വിദ്യാഭ്യാസ രംഗം അപനിര്‍മാണങ്ങളെ ചെറുക്കാം
“ഒരു കുട്ടി ഒരു അധ്യാപകന്, ഒരു പുസ്തകം, പിന്നെയൊരു പെന്‍. ഇവയ്ക്കു ഈ ലോകം മാറ്റിമറിക്കാന്‍ സാധിക്കും.” -മലാല യൂസഫ് സായ് 1990-കളുടെ തുടക്കം മുതല്‍ പുരോഗമനപരമായ ചര്‍ച്ചയിടങ്ങളില്‍ കൂടുതല്‍ വ്യവഹരിക്കപ്പെട്ട പദം വിദ്യാഭ്യാസമായിരുന്നു. അങ്ങ് യുനെസ്കോയും യൂനിസെഫും മുതല്‍ ഗ്രാമങ്ങള്‍ക്കുള്ളിലെ ചെറുകിട ക്ലബ്ബുകള്‍ വരെ ആ ഒരു സംജ്ഞയുടെ ലക്ഷ്യപ്രാപ്തിയെ കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗഭാക്കായിരുന്നു.മനുഷ്യ നന്മക്കായി ഉടലെടുത്ത ലോകത്തിലെ എല്ലാ ദര്‍ശനങ്ങളും വിജ്ഞാന സമ്പാദനത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോട് കൂടെയാണ് ആധുനിക […]