2019 January-Febrauary Hihgligts Shabdam Magazine ലേഖനം

ഭ്രൂണഹത്യയും ഇസ്ലാമിക സങ്കല്‍പ്പങ്ങളും

മനുഷ്യന്‍ ആണായാലും പെണ്ണായാലും ജീവിതത്തിന്‍റെ ഓരോഘട്ടത്തിനും ആദരവും ബഹുമാനവുമുണ്ട്. ഭൗതിക പദാര്‍ത്ഥങ്ങളാല്‍ ശരീരം, ഇന്ദ്രിയമായും അണ്ഡമായും ഭ്രൂണമായും രൂപപ്പെടുന്നതിന് മുമ്പ് തന്നെ ആത്മാവ് അതിന്‍റെ ലോകത്ത് സജീവമായിരുന്നു. ലൈഗീക ബന്ധത്തിലൂടെ മാറ്റം ചെയ്യപ്പെട്ട് ഗര്‍ഭപാത്രത്തില്‍ വളരുവാന്‍ തുടങ്ങിയ ഭ്രൂണം മനുഷ്യാകൃതി പ്രാപിച്ച് ജീവന്‍ നേടുമ്പോള്‍ ആത്മാവ് പ്രസ്തുത ശരീരത്തില്‍ ചേര്‍ന്ന് ഒന്നായി മാറുന്നു. ശരീരവും ആത്മാവും കൂറേ കാലം ഗര്‍ഭലോകത്ത് വളരുന്നു. പിന്നെ പുറത്ത് വരുന്നു. ഭൂമിയിലെ വളര്‍ച്ച കഴിഞ്ഞ് ഭൂമിക്കുള്ളില്‍ ചെന്ന് പുതിയ ജീവിതം തുടങ്ങുന്നു. പിന്നെയും പുറത്ത് വന്ന് പരലോകത്തെ സ്വര്‍ഗ-നരക ജീവിതങ്ങളിലേക്ക് അനശ്വരത നേടുന്നു. ഇതാണ് മനുഷ്യ ജീവിതത്തിന്‍റെ യാത്രാ ചുരുക്കം.
മനുഷ്യന്‍ ജീവിച്ച് കടന്ന് വരുന്ന ഓരോഘട്ടത്തിലും പാടുള്ളതും ഇല്ലാത്തതുമുണ്ട്. അംഗവൈകല്ല്യത്തോടെ ജനിച്ച് വീഴുന്ന കുട്ടിക്ക് ഭൗതിക ലോകത്ത് അനുകൂല നിയമങ്ങളുണ്ട്. അംഗവൈകല്യത്തിന്‍റെ പേരില്‍, വൈരൂപ്യത്തിന്‍റെ പേരില്‍ ഒരു ജീവനെയും നശിപ്പിക്കാന്‍ ഒരു നിയമവും സമ്മതിക്കുന്നില്ല. ഗര്‍ഭലോകത്ത് ജീവിക്കുന്ന ഭ്രൂണത്തെ വധിച്ചുകളയാനും നിയമത്തില്‍ പഴുതുകളില്ല. ഭ്രൂണഹത്യ വ്യാപകമായിത്തീരുന്നത് സ്വകാര്യസമ്മതങ്ങളുടെയും മെഡിക്കല്‍ കച്ചവടങ്ങളുടെയും ഭാഗമായാണ്. കടുത്തതും ക്രൂരവുമായ കൊപാതകങ്ങള്‍ക്കാണ് ഭ്രൂണഹത്യ നിര്‍വഹിച്ചുനല്‍കുന്നതിലൂടെ പല ഡോക്ടര്‍മാരും പച്ചക്കൊടി കാണിക്കുന്നത്.
ലൈംഗികത്വം അതിര്‍ത്തി ലംഘിച്ച ഇക്കാലത്ത് സ്കൂള്‍ കുട്ടികള്‍ മുതല്‍ വിവാഹിതര്‍ വരെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹോസ്പിറ്റലുകള്‍ തേടിയെത്തുന്നത് ഭ്രൂണഹത്യയെന്ന ക്രൂരകൊലപാതകങ്ങളുടെ ഗൗരവം കുറഞ്ഞതുകൊണ്ടാണ്. ആണ്‍ ഭ്രൂണഹത്യയായാലും പെണ്‍ ഭ്രൂണഹത്യയായാലും നിഷിദ്ധവും നിയമ വിരുദ്ധവുമാണ്. ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യ വര്‍ധിത നിരക്കിലാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ലിംഗ നിര്‍ണ്ണയം നടത്തി പെണ്‍ ഭ്രൂണത്തെ നശിപ്പിക്കുന്നത് ഭീതിത വളര്‍ച്ചയിലാണ്.
പെണ്‍ ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യപിച്ചിട്ടുണ്ട്. ഉത്തമ വിശ്വാസത്തോടെ ജീവന്‍ രക്ഷിക്കുവാനായിട്ടല്ലാതെ നടത്തുന്ന ഗര്‍ഭ ഛിദ്രങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 312ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇതിന് 2 വര്‍ഷത്തോളം വരുന്ന തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. ഗര്‍ഭിണിയുടെ അറിവോ സമ്മതമോ ഇല്ലാത്ത വിധത്തിലാണ് ഈ ഗര്‍ഭ ഛിദ്രം എങ്കില്‍ 313ാം വകുപ്പ് പ്രകാരം 10 വര്‍ഷത്തെ തടവും പിഴയുമാണ് ശിക്ഷ.
ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗനിര്‍ണയം നടത്തി വിവരം ഗര്‍ഭിണിയെയോ ബന്ധുക്കളെയോ അറിയിക്കുന്നത് കുറ്റകരമാണ്. മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്നതാണ്. ലിംഗ നിര്‍ണയം നടത്തുന്ന അള്‍ട്രാസോണോഗ്രാഫി ക്ലിനിക്കുകളെ ശക്തമായി നിയന്ത്രിക്കുന്നതിനും സുപ്രീം കോടതി നിര്‍ദേശമുണ്ട്.
ഭ്രൂണഹത്യ ഇസ്ലാമില്‍
ഗര്‍ഭത്തിനകത്തായാലും പുറത്തായാലും ജീവന്‍ നശിപ്പിക്കാന്‍ ഒരു പഴുതുമില്ല. സ്രഷ്ടാവായ അല്ലാഹു നല്‍കുന്നതിനെ സ്വീകരിക്കാനും സമയമെത്തുമ്പോള്‍ തിരിച്ചുനല്‍കാനും കടപ്പെട്ടവരാണ് നാം. മുന്‍കരുതലുകളും സുരക്ഷാ സംവിധാനങ്ങളും എടുക്കാം. വിധിയും തീരുമാനങ്ങളും മുറക്ക് നടക്കും. മനുഷ്യോല്‍പത്തി മുതല്‍ അറിഞ്ഞ് സംഭവിച്ച് വരുന്ന കാര്യങ്ങളാണിവ. അല്ലാഹു വരച്ച വൃത്തത്തിനപ്പുറത്തേക്ക് പോവാന്‍ പാടില്ല. അനുവദിച്ച രേഖകളിലൂടെ മാത്രം സഞ്ചരിക്കുക. ശരിയായ പരീക്ഷണങ്ങള്‍ക്ക് നിന്നും കൊടുക്കുക. ജീവിത രക്ഷക്കാവശ്യമായ മാധ്യമങ്ങളെ നീതിയുക്തം ഉപയോഗിക്കുക. ഈ കാര്യങ്ങള്‍ വിശ്വാസി കൃത്യമായി നിര്‍വഹിക്കുന്നു. ഇതിനപ്പുറത്തേക്ക് പോകുന്നില്ല. ഗര്‍ഭം മുതല്‍ ജനനം വരെയുള്ള അവസ്ഥകളെ ചര്‍ച്ചക്കുവേണ്ടി ഇങ്ങനെ തരംതിരിക്കാം:
1) സ്ഖലനാവസ്ഥ
2) ഇന്ദ്രിയ-അണ്ഡ സംയോജനാവസ്ഥ
3) ഗര്‍ഭ, ശൈശവാവസ്ഥ
4) പ്രസവം
1- സ്ഖലനാവസ്ഥ
ഒന്നാം അവസ്ഥ ഗര്‍ഭത്തിന്‍റെ ആമുഖമാണ്. ഇന്ദ്രിയ സ്ഖലനത്തെക്കുറിച്ച് ഇസ്ലാമില്‍ കൃത്യമായ കാഴ്ച്ചപ്പാടുണ്ട്. അനാവശ്യമായി ഏതുപ്രായത്തിലും ഇന്ദ്രിയം സ്രവിപ്പിച്ചുകളയുന്നത് തെറ്റാണ്. ഭാര്യക്ക് അര്‍ഹതപ്പെട്ടതിനെ അവളുടെതല്ലാതാക്കുന്ന വിധം നശിപ്പിക്കാന്‍ പാടില്ല. ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന സുഖത്തോടൊപ്പം സന്താന ലക്ഷ്യവും വേണം. ഈ ലക്ഷ്യം വേണ്ടെന്ന് വെക്കുമ്പോള്‍ ഇസ്ലാം ചില നിര്‍ദേശങ്ങള്‍ ഗൗരവമായി നല്‍കുന്നുണ്ട്. ഭാര്യയിലേക്ക് ഇന്ദ്രിയം സ്ഖലിപ്പിക്കുമ്പോള്‍ പുറത്തേക്കാക്കുന്നതിന് ‘അസ്ല്’ എന്നാണ് പറയുക. ഇതൊരുതരം ‘ഹത്യ’ തന്നെയാണ്. പക്ഷെ കൊലപാതകകുറ്റത്തിന്‍റെ വിതാനത്തിലേക്കു വരില്ല. ഇവിടെ ജീവന്‍ രൂപപ്പെടാന്‍ ആവശ്യമായ അണ്ഡ സംസര്‍ഗം നടന്നിട്ടില്ല. തിരുനബി(സ്വ) യുടെ കാലത്ത് സ്വഹാബികളില്‍ ചിലര്‍ അസ്ല് ചെയ്തിരുന്നു. നബി(സ്വ) എതിര്‍ത്തിരുന്നില്ല. ഗര്‍ഭധാരണം സംഭവിക്കുന്നതിന് മുമ്പ് ശുക്ലത്തെ നശിപ്പിക്കുന്നത് നിഷിദ്ധമല്ലെന്ന് വരുന്നു. അന്നേരം ശുക്ലത്തിന് ചൈതന്യം മാത്രമേയുള്ളൂ. ആത്മാവ് സ്വീകരിച്ചിട്ടില്ല എന്നതാണ് നിഷിദ്ധമല്ലാതിരിക്കാന്‍ കാരണം.

2- ഇന്ദ്രിയ-അണ്ഡ സംയോജനഘട്ടം
രണ്ടാം ഘട്ടം ഇന്ദ്രിയ- അണ്ഡസംയോജനാവസ്ഥയാണ്. സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ പുരുഷന്‍റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിക്കുന്ന അവസ്ഥയാണിത്. സംയോജനം നടന്ന് ഗര്‍ഭത്തിലുറച്ച് നാളുകള്‍ കഴിയുമ്പോള്‍ രക്ത പിണ്ഡവും മാംസപിണ്ഡവുമായി അത് രൂപപ്പെടും. ഈ ഘട്ടത്തിലും ഇതിലേക്ക് ജീവനും ആത്മാവും വന്നിട്ടില്ല. ഈ രക്ത-മാംസ പിണ്ഡങ്ങളെ നശിപ്പിക്കാമോ എന്ന ചര്‍ച്ച ഇസ്ലാമിക കര്‍മ്മ ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ അലസിപ്പിക്കുന്ന വിഷയത്തില്‍ ഇവര്‍ ഏകാഭിപ്രായക്കാരല്ല. ഗര്‍ഭാശയത്തിലെത്തിയതോടെ അണ്ഡ ബീജങ്ങളെ ഇനി ജീവന്‍ സ്വീകരിക്കാനും വളരാനും വിടണമെന്നും അവയെ ഗര്‍ഭ പാത്രത്തിലിട്ട് നശിപ്പിക്കുന്നത് നിഷിദ്ധമാണെന്നുമാണ് ഇമാം ഗസ്സാലി (റ) ഇഹ്യാഉലൂമുദ്ദീനില്‍ പറഞ്ഞിട്ടുള്ളത്. ഗര്‍ഭത്തിലെത്തുന്നതിന് മുമ്പുള്ള ‘അസ്ല്’ പോലയല്ല ഇത് എന്നും ഇഹ്യയില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഇമാം ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ (7/186) പറയുന്നുണ്ട്. അതേ സമയം രക്ത, മാംസ പിണ്ഡങ്ങള്‍ക്ക് ജീവനില്ലാത്തതിനാല്‍ ഗര്‍ഭപാത്രത്തില്‍ സ്ഥലം പിടിച്ച ശേഷവും അലസിപ്പിക്കാമെന്ന് അബൂ ഇസാഹാഖുല്‍ മര്‍വസി (റ), ഇമാം അബൂഹനീഫ(റ) എന്നിവര്‍ വീക്ഷിച്ചിട്ടുണ്ട്.
3- ഗര്‍ഭ, ശൈശവാവസ്ഥ
ഭ്രൂണം ശരിയായ വളര്‍ച്ചയിലെത്താന്‍ 120 ദിവസം (4 മാസം)വേണ്ടി വരും. ഗര്‍ഭവസ്ഥശിശുവായി ജീവനും ആത്മാവും സ്വീകരിക്കാന്‍ സജ്ജമായ സമയമാണിത്. 120 ദിവസങ്ങള്‍ക്ക് ശേഷം ഈ ഭ്രൂണഹത്യ ചെയ്യുന്നത് അതികഠിനമായ വിരോധനാജ്ഞയുള്ളതാണെന്നതില്‍ ഒരു പണ്ഡിതനും അഭിപ്രായ വിത്യസമില്ല. ഗര്‍ഭസ്ഥശിശുവിനെ ലിംഗ നിര്‍ണയം നടത്തുന്നതും വിശേഷിച്ചും പെണ്‍ശിശുക്കളെ തിരിച്ചറിഞ്ഞ് കൊല്ലുന്നതുമെല്ലാം കടുത്ത ഹറാം തന്നെ. ഭ്രൂണത്തിന്‍റെ അംഗവൈകല്യങ്ങള്‍, ബുദ്ധിമാന്ദ്യം, മറ്റു ന്യൂനതകള്‍ ഒന്നും കൊല്ലാനുള്ള കാരണങ്ങള്‍ അല്ല. അതേ സമയം മാതാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ മറ്റു വഴികളൊന്നുമില്ലാത്ത സാഹചര്യത്തില്‍ സുനിശ്ചിതമായതിനെ രക്ഷപ്പെടുത്താന്‍ അനിശ്ചിതമായതിനെ നശിപ്പിക്കാമെന്ന തത്ത്വാടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥശിശുവിനെ ഹത്യ ചെയ്യാവുന്നതാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മക്കള്‍ വര്‍ധിക്കുക, ദാരിദ്ര്യം ഉണ്ടാക്കുക, ഉദ്ദേശിച്ച കുഞ്ഞ് ആവാതിരിക്കുക, അംഗവൈകല്യംങ്ങള്‍, ബുദ്ധിമാന്ദ്യം എന്നിവ ഉണ്ടാവുക, കുഞ്ഞിനെ ആവശ്യമില്ലാതിരിക്കുക പോലുള്ള കാരണങ്ങള്‍ ഒന്നും ഭ്രൂണഹത്യക്ക് ന്യായീകരണമാവില്ല.ഈ പ്രായത്തിലെത്തിയ ഭ്രൂണത്തെ നശിപ്പിച്ചാല്‍ പരലോകത്തുള്ള ശിക്ഷമാത്രമല്ല. ഭൗതിക ലോകത്തുവെച്ച് തന്നെ ശിക്ഷ നല്‍കണം. ഈ ഉദ്ധരണി ശ്രദ്ധിക്കുക
‘ശരിയായ നികാഹിലൂടെ ഭര്‍ത്താവിനാല്‍ ഗര്‍ഭിണിയായ സ്ത്രീ തന്‍റെ മാതാവിന്‍റെ നിര്‍ദ്ദേശ പ്രകാരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് കഴിച്ചു. തത്ഫലം അവളുടെ രണ്ട് മക്കളും (ആണും പെണ്ണും) അലസി പോവുകയും ചെയ്തു. വിദഗ്ദ്ധ ഡോക്ടേഴ്സ് വിധി പറഞ്ഞു: ഈ അലസല്‍ ആ മരുന്ന് കഴിച്ചിട്ടാണ്. എങ്കില്‍ മരുന്ന് കഴിച്ച സ്ത്രീയും നിര്‍ബന്ധിച്ച മാതാവും കുറ്റക്കാരാവും. മരുന്ന് കഴിച്ചവള്‍ രണ്ട് പ്രായശ്ചിത്തങ്ങള്‍ക്കു വേണ്ടി രണ്ട് അടിമകളെ മോചിപ്പിക്കാനും കടപ്പെട്ടവളാണ്.’ (തല്‍ഖീസ് 247) സുഖപ്രസവത്തിന് ഏതെങ്കിലും കുരുട്ടു വഴികള്‍ തേടിയതിന്‍റെ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് ശാരീരിക- മാനസിക പ്രശ്നങ്ങളുണ്ടായാല്‍ ഈ ക്രൂരതയില്‍ പങ്കാളികളായവരെല്ലാം കുറ്റക്കാരാവും. ഭ്രൂണഹത്യയുടെ പേരില്‍, ഗര്‍ഭിണിക്ക് ശാരീരിക- മാനസിക പ്രശ്നമുണ്ടായാലും അതിനൊരുങ്ങിയവരെല്ലാം കുറ്റക്കാര്‍ തന്നെ. ശരീഅത്ത് നിര്‍ദ്ദേശിക്കുന്ന കാരണങ്ങള്‍ കൊണ്ടല്ലാതെ ഗര്‍ഭത്തിലെത്തിയ അണ്ഡ ബീജങ്ങളെയും ഭ്രൂണത്തെയും നശിപ്പിക്കാവുന്നതല്ല.
ഭ്രൂണഹത്യയുടെ വകഭേദങ്ങള്‍
ഗര്‍ഭപാത്രത്തിലെത്തിയ അണ്ഡ- ബീജങ്ങള്‍ ഭ്രൂണമായി തുടങ്ങുന്നത് മുതല്‍ സംഭവിക്കുന്ന കയ്യേറ്റങ്ങള്‍ ദുഖകരവും ഭീതിതവുമാണ്. ഗര്‍ഭപാത്രത്തില്‍ നിന്ന് ഭ്രൂണത്തെ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ് ഗര്‍ഭഛിദ്രം. ഗര്‍ഭഛിദ്രം രണ്ടു വിധമാണ്. ഗര്‍ഭിണിയുടെ ജീവനോ ആരോഗ്യ സ്ഥിതിയോ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യുന്ന ചികിത്സപരമായ ഗര്‍ഭഛിദ്രം. രണ്ടാമത്തേത്, ദുരുദ്ദേശപരമായതോ ചികിത്സാവശ്യങ്ങളല്ലാത്തവക്കോ വേണ്ടി നടത്തുന്നതാണ്. ഇതിനെ പ്രേരിത ഗര്‍ഭഛിദ്രം എന്നു പറയുന്നു. സ്വയം സംഭവിക്കുന്ന ഗര്‍ഭഛിദ്രങ്ങള്‍ക്ക് പൊതുവേ ഗര്‍ഭമലസല്‍ എന്ന് പറയപ്പെടുന്നു.
ഇപ്പോഴത്തെ ഗര്‍ഭഛിദ്രങ്ങള്‍ പല മാര്‍ഗങ്ങളിലൂടെ നടത്തപ്പെടുന്നു. ഗര്‍ഭഛിദ്ര ഔഷധങ്ങള്‍ ഗര്‍ഭിണിയെ ഭീകരമാം വിധം പരുക്കേല്‍പ്പിക്കല്‍, പാരമ്പര്യ മരുന്നുകള്‍, ആധുനിക അലസിപ്പക്കല്‍ യന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം നിയമപരമായും അല്ലാത്തതുമായ വിധം ഈ ആസൂത്രിത കൊലപാതകത്തിന് ഉപയോഗപ്പെടുത്തുന്നു.
ഇൃശശേരമഹ ഴമുെ ശി ൗിശ്ലൃമെഹ മരരലൈ ീേ ൃലുൃീറലരശ്ലേ വലമഹവേ, രീിൃമേരലുശേീി മിറ ുൃല്ലിശേീി ീള ൗിമെളല മയീൃശേീി എന്ന പേരില്‍ നടന്ന പഠനത്തിലും ഡിമെളല മയീൃശേീി ഴഹീയമഹ മിറ ൃലഴശീിമഹ ശിരശറലിരല, ൃലേിറെ,രീിലെൂൗലിരലെ മിറ രവമഹഹലിഴലെ എന്ന പഠനത്തിലും പരമാര്‍ശിക്കപ്പെട്ടത് ലോകത്താകാമാനം പ്രതിവര്‍ഷം 42 ദശലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതായി കണക്കാക്കപ്പെടുന്നു എന്നാണ്. ഇതില്‍ 22 ദശലക്ഷം കൃത്യമായ സുരക്ഷിത സാഹചര്യങ്ങളില്‍ നടക്കുമ്പോള്‍ 20 ദശലക്ഷം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ വെച്ചാണ് സംഭവിക്കുന്നത്. സുരക്ഷിതമായ ഗര്‍ഭഛിദ്രങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രം ഗര്‍ഭിണിക്ക് മരണം സംഭവിക്കുമ്പോള്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ വച്ച് നടത്തപ്പെടുന്ന ഗര്‍ഭഛിദ്രങ്ങള്‍ ഓരോ വര്‍ഷവും 70,000 ഗര്‍ഭിണികളുടെ മരണത്തിനും 5ദശലക്ഷം ഗര്‍ഭിണികള്‍ക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും കാരണമാകുന്നു.
ഗര്‍ഭഛിദ്രം ഗര്‍ഭസ്ഥശിശുവിനെ മത്രമല്ല ഗര്‍ഭിണിയെത്തന്നെ സാരമായി ബാധിക്കുന്നുവെന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ആഗോള തലത്തില്‍ എല്ലാ സ്ത്രീകള്‍ക്കും ഒരേ അളവില്‍ സുരക്ഷിതവും നിയമപരവുമായ ‘ചികിത്സാപരമായ ഗര്‍ഭഛിദ്രങ്ങള്‍’ ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും (ടമളല മയീൃശേീി ലേരവിശരമഹ മിറ ുീഹശര്യ ഴൗശറലിരല ളീൃ വലമഹവേ ്യെലൊേെ ണഒഛ) വേണ്ടത്ര സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഒട്ടനവധി ആതുരലായങ്ങളില്‍ ഗര്‍ഭഛിദ്ര മരണങ്ങള്‍, മാനസ്സിക പ്രശ്നങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നിവ സംഭവിക്കുന്നു.
ഗര്‍ഭഛിദ്രം- കാരണങ്ങള്‍, പരിഹാരങ്ങള്‍
ഗര്‍ഭഛിദ്രത്തിന്‍റെ കാരണങ്ങളെ തേടുമ്പോള്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തു വരുന്നത്. മാതാവിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രധാന കാരണമായി എണ്ണപ്പെടുന്നുണ്ടെങ്കിലും ബലാല്‍സംഗം, വേശ്യാവൃത്തി, അഗമ്യഗമനം, എന്നിവ മൂലമാണ് അനവധി ഗര്‍ഭഛിദ്രങ്ങള്‍ നടത്തപ്പെടുന്നത്. പരസ്യമായി പ്രവര്‍ത്തിക്കുന്ന ഗര്‍ഭഛിദ്ര കേന്ദ്രങ്ങളിലെത്തുന്നവരേക്കാള്‍ സ്വകാര്യമായി പ്രവര്‍ത്തിക്കുന്ന, ആയിരങ്ങളും ലക്ഷങ്ങളും കൈപ്പമുന്ന ഗര്‍ഭഛിദ്ര കേന്ദങ്ങളിലേക്ക് സ്വമേധയും നിര്‍ബന്ധതാവസ്ഥയിലും ഗര്‍ഭിണികള്‍ നയിക്കപ്പെടുന്നുണ്ട്.
കുത്തഴിഞ്ഞ കാമ്പസ് ജീവിതങ്ങള്‍, ആണ്‍- പെണ്‍ ബന്ധങ്ങള്‍, സോഷ്യല്‍ മീഡിയ സ്വാധീനങ്ങള്‍, പെണ്‍ കുഞ്ഞുങ്ങളോടുള്ള അതൃപ്തി, പണം കൊയ്യാനുള്ള ആര്‍ത്തി തുടങ്ങിയവയെല്ലാം ചെറുതും വലുതുമായ കാരണങ്ങളാണ്. ലിംഗ നിര്‍ണയത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പലരെയും മൃഗീയമായി ചിന്തിപ്പിക്കുന്നു. സ്ത്രീ പക്ഷവാദികളുടെ അതിരുവിടുന്ന ചിന്തകളും ഇവ്വിഷയത്തെ അധികം വഷളാക്കിയിട്ടുണ്ട്.
സ്വന്തം ശരീരത്തില്‍ സ്ത്രീക്ക് അവകാശമുള്ളതിനാല്‍ ഭ്രൂണഹത്യ നടത്തണമെന്ന് തോന്നുന്ന സ്ത്രീകള്‍ക്ക് അതിനുള്ള അവകാശം നല്‍കണമെന്നതരത്തില്‍ ഒച്ചപ്പാടുണ്ടായപ്പോള്‍ അതൊരു പച്ചക്കൊടിയായി കാണാന്‍ പല സ്ത്രീകളുടെയും മനസ്സ് വെമ്പി. സത്യത്തില്‍, സ്ത്രീയുടെ ശരീരമല്ല അവളുടെ ശരീരത്തിന്‍റെ ഉള്ളില്‍ വളരുന്ന ജീവല്‍ തുടിപ്പുള്ള കുഞ്ഞാണ് പ്രതിസന്ധിയിലകപ്പെടുന്നതെന്ന കാര്യം മറന്ന് പോകരുത്. ജീവനുള്ള ശരീരമാണത്. തന്‍റെ അകത്താണ് എന്ന കാരണം കൊണ്ട് അതിനെ എന്തും ചെയ്യാമെന്ന് വിചാരിക്കരുത്. ആ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് അവകാശങ്ങളുണ്ട്. ബീജം ഗര്‍ഭപാത്രത്തിലെത്തി 120 ദിവസം കഴിയുന്നതോടെ അതിന്‍റെ ശരീരം മിടിച്ചു തുടങ്ങുന്നു. കണ്ണുകളും ഹൃദയവും തലച്ചോറും കൈകാലുകളും രക്ത ഗ്രൂപ്പും ഉചഅ-യും ലഭ്യമാകുന്നു. അത് വേദനകളോടും സ്പര്‍ശനങ്ങളോടും ശബ്ദങ്ങളോടും മാതാവിന്‍റെ വയറ്റില്‍ കിടന്ന് പ്രതികരിക്കുന്നുണ്ട്. സാങ്കേതിക സംവിധാനങ്ങളായ അള്‍ട്രസോണോഗ്രഫി, ഫീറ്റോസ്കോപ്പി, ഫീറ്റല്‍ ഇ.കെ.ജി, ഫീറ്റല്‍ ഇ.ഇ.ജി പഠനങ്ങള്‍ ഇതൊക്കെ തെളിയിച്ചിട്ടുണ്ട്.
ഗര്‍ഭധാരണം സംഭവിച്ച് 28 ദിവസം കഴിയുമ്പോള്‍ തന്നെ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് തുടങ്ങുന്നു. 48 ദിവസത്തിനുശേഷം തലച്ചോറിന്‍റെയും നാഡീവ്യൂഹത്തിന്‍റെയും പ്രവര്‍ത്തനം ആരംഭിക്കുന്നു. 56 ദിവസത്തിനുശേഷം അതായത് 8 ആഴ്ച്ചക്കുശേഷം കൈകാലുകളും മുഖവും രൂപപ്പെടുന്നു. 10 ആഴ്ച്ച കഴിഞ്ഞാല്‍ ഹൃദയമിടിപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തേക്ക് കേള്‍ക്കാനാവും 12 ആഴ്ച്ച കഴിഞ്ഞാല്‍ കിഡ്നിയുടെ പ്രവര്‍ത്തനം ആരംഭിക്കും ഇങ്ങനെ ഏകദേശം 40 ആഴ്ച്ചകള്‍ കുഞ്ഞ് മാതാവിന്‍റെ ഉദരത്തില്‍ വളരും. വളരെ കൃത്യമായ ഈ കാല ഗണന പഠനം നടത്തിയത് അമേരിക്കയിലെ ഓഹിയോയിലുള്ള വൈദ്യശാസ്ത്ര വിദഗ്ദരാണ്.
ഗര്‍ഭപാത്രത്തിലെത്തിയ ബീജത്തെ നശിപ്പിക്കരുത്. അത് ജീവിതത്തിലേക്കുള്ള യാത്രതുടങ്ങി എന്ന ഇമാം ഗസ്സാലി (റ) വിന്‍റെ ഇഹ്യയിലെ വരികള്‍ ഇവിടെ ചേര്‍ത്ത് വായിക്കണം. കേവലം 28 ദിവസം കൊണ്ട് ഹൃദയമിടിപ്പിന്‍റെ ആദ്യചലനങ്ങള്‍ രുപപ്പെടുമെങ്കില്‍, ഗര്‍ഭാപാത്രം എന്ന ഭൂമികയില്‍, ബീജാണു വിത്ത് വീണതോടെ തുടങ്ങിയെ പറ്റൂ. സംസര്‍ഗ വേളയില്‍ സ്രവിക്കപ്പെടുന്ന ലക്ഷക്കണക്കിന് ബീജാണുക്കളുടെ സഹായത്തോടെ ബീജാവാഹിനികപ്രവേശനം നേടി, അണ്ഡവുമായി വിവാഹം നടത്തി, ജീവിതം തുടങ്ങുന്ന ഭ്രൂണത്തെ ശ്വാസം മുട്ടിച്ചും കത്രിക വെച്ചും കൊല്ലുന്നത് എപ്പോഴാണെങ്കിലും ക്രൂരത തന്നെയാണ്. പെറ്റുവീണ ഉടനെ പെണ്‍കുട്ടികളെ കൊന്നു കളഞ്ഞവരും വലുതായി തികഞ്ഞ പെണ്‍മക്കളെ കൊല്ലുന്നവരും പ്രായത്തില്‍ മൂത്ത സ്ത്രീകളെ വധിക്കുന്നവരും നമ്മുടെ കണ്ണില്‍ കൊലപാതകരാണ്. ഗര്‍ഭപാത്രത്തിലെത്തി 28-ാം ദിവസം ഹൃദയമിടിക്കാന്‍ തുടങ്ങിയ കുഞ്ഞുമോളെ അവിടെത്തന്നെയിട്ട് കൊന്നുകളയാന്‍ എഴുതിയൊപ്പിട്ട് കൊടുത്തവനെയും മുഖമൂടിയണിഞ്ഞ് ആ പിഞ്ചുമോളുടെ മിടിപ്പവസാനിപ്പിച്ചവനെയും പിന്നെ നാം എന്താണ് വിളിക്കേണ്ടത്?
സ്കാന്‍ ചെയ്ത് ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യങ്ങളെക്കുറിച്ച് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ തന്നെ കൊന്നു കളയണമെന്ന് സമ്മതം നല്‍കുന്നവരുണ്ട്. അല്ലാഹുവിന്‍റെ പരീക്ഷണങ്ങളില്‍, വിധികളില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലും ഇതിന് ധൈര്യപ്പെടുകയില്ല. അവരുടെ വിശ്വാസം അവര്‍ക്ക് കരുത്ത് പകരുകയാണ്. ഏതൊരു പ്രതിസന്ധിയിലും തളരാത്ത വിശ്വാസമാണവരുടെ കൈമുതല്‍. ആധുനിക വൈദ്യ ശാസ്ത്ര രംഗത്തെ യന്ത്രവിധി തീര്‍പ്പ് കുറ്റമറ്റതാണെന്ന് പറയാനാവില്ല. സ്കാനിംങ് യന്ത്രങ്ങള്‍ ന്യൂനതകള്‍ നിരത്തിയാലും ന്യൂനതകളില്ലാത്ത കുഞ്ഞായിരിക്കും ജനിക്കുന്നത്. അതുകൊണ്ടു തന്നെ ഇക്കാലത്ത് ഒരു ഭ്രൂണഹത്യയെയും കാരണങ്ങള്‍ പറഞ്ഞ് ന്യായികരിക്കാനാവില്ല. ഓര്‍ക്കുക, എല്ലാവര്‍ക്കും ജീവന്‍ നല്‍കുന്നതും ഉപജീവനം നല്‍കുന്നതും സമയമെത്തുമ്പോള്‍ ജീവനെടുക്കുന്നതും അല്ലാഹുവാണ്. അവനിലാണ് വിശ്വാസമര്‍പ്പിക്കേണ്ടത്.
നിസാമുദ്ദീന്‍ സ്വിദ്ദീഖി പറപ്പൂര്‍

Leave a Reply

Your email address will not be published. Required fields are marked *