2010 November-December മതം

ക്രൈസ്തവത, ബൈബിള്‍

Bible Shabdam

ദൈവം, സ്രേഷ്ട സൃഷ്ടിയായ മനുഷ്യന്‍റെ വിശ്വാസ കര്‍മ്മങ്ങള്‍ എങ്ങിനെ ചിട്ടപ്പെടുത്തണമെന്ന് നിശ്ചയിക്കുന്ന മാര്‍ഗ രേഖയാണ് മതമെന്ന് സംഗ്രഹിക്കാം. ഈ സിദ്ധാന്തത്തിന്‍റെ അല്ലെങ്കില്‍ ഈ പാതയുടെ നടത്തിപ്പിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് സൃഷ്ടാവായ ദൈവം പ്രവാചകന്‍മാരെയും വിശുദ്ധ ഗ്രന്ഥങ്ങളെയും മനുഷ്യര്‍ക്കിടയിലേക്ക് അയച്ചിട്ടുള്ളത്. ഏക ദൈവ വിശ്വാസത്തിലറിയപ്പെടുന്ന ഇസ്ലാമും ക്രിസ്ത്യാനിസവും ജൂതായിസവുമൊക്കെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നവയെ ദൈവത്തിന്‍റെ വചനങ്ങളായാണ് കണക്കാക്കുന്നത്. ഹിന്ദു മതം പോലുള്ള മറ്റു മതങ്ങളൊക്കെ ഇതില്‍ നിന്നും വ്യതിരിക്തമായ നിലയിലാണ് അവരുടെ വേദഗ്രന്ഥങ്ങളെ മനസ്സിലാക്കുന്നത്
മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, യഹൂദര്‍ എന്നിവര്‍ യഥാക്രമം ഖുര്‍ആന്‍ ബൈബിള്‍ തോറ എന്നിവയെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളായി കണക്കാക്കുന്നു. ഹൈന്ദവ വേദങ്ങളും ഉപനിഷത്തുകളുമാണ് ഹിന്ദു മതത്തിന്‍റെ അടിത്തറയായി കണക്കാക്കപ്പടുന്നത്.ഖുര്‍ആനും ബൈബിളും യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസ പരന്പരയുടെ തുടര്‍ച്ചയായതു കൊണ്ടു തന്നെ ചരിത്രങ്ങളിലും ഏക ദൈവ വിശ്വാസ വീക്ഷണത്തിലും ജീവിത ക്രമങ്ങളിലും സമാനത പുലര്‍ത്തുന്നതായി കാണാന്‍ കഴിയും.
ആദം നബി മുതല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന മതത്തിന്‍റെ വിഭജനം ഇസ്ലാം ക്രിസ്ത്യാനിസം എന്നീ രണ്ടു മതങ്ങളിലേക്ക് വഴിമാറിയത് മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ നിഷേധത്തിലൂടെയാണ്. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ നിഷേധത്തിനു മുന്പു തന്നെ മതം രണ്ടു വിഭാഗമായി പിളര്‍ന്നിരുന്നു. ഈസാ നബി(അ)ന്‍റെ ആഗമനത്തോടു കൂടെയാണ് ഇത് സംഭവിച്ചത്.യഹൂദിയെന്നും നസ്രാണിയെന്നു(ഇന്നത്തെ ക്രിസ്ത്യാനികള്‍)മായി പാരന്പര്യ വിശ്വാസം രണ്ടായി തിരിഞ്ഞു. ഈ നസ്രാണിയില്‍ നിന്നാണ് ഇസ്ലാം വേര്‍തിരിയുന്നത്. ഇന്ന് ആദം നബി(അ)യുടെ പാതയില്‍ സഞ്ചരിക്കുന്നവര്‍ ഞങ്ങളാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
തനിക്കു ശേഷം ഒരു പ്രവാചകന്‍ വരുമെന്ന് ഈസാ നബി(യേശു)പ്രവചിച്ചതായി ഇഞ്ചീലിലും യേശുവിനു മുന്പുള്ള പ്രവാചകന്‍മാര്‍ പ്രവചിച്ചതായി തൗറാത്തിലുണ്ടെന്ന് മുഹമ്മദ് നബിയുടെ ജനന സമയത്ത് മക്കയിലുണ്ടായിരുന്ന ക്രിസ്തീയ പുരോഹിതന്‍മാര്‍ക്കറിയാമായിരുന്നു. പക്ഷേ അധികാര മോഹത്താലും പ്രവാചകത്വം ഇസ്രായേല്‍ സന്തതികളില്‍ നിന്ന് നീങ്ങുന്നതു മൂലമുണ്ടാകുന്ന ഗോത്ര പ്രശ്നങ്ങളാലുമാണ് ക്രസ്തീയ പുരോഹിതന്‍മാര്‍ പ്രവാചകത്വത്തെ നിഷേധിച്ചത്. നബി(സ)യുടെ ജീവിത കാലത്ത് ധാരാളം പുരോഹിതന്‍മാര്‍ ഇസ്ലാം സ്വീകരിച്ച സംഭവം അവര്‍ ഒരു പ്രവാചകന്‍റെ ആഗമനം പ്രതീക്ഷിച്ചിരുന്നു എന്നതിന് തെളിവാണ്.
ദൈവ വിശ്വാസത്തില്‍ ക്രിസ്തു മതവും ഇസ്ലാമും വലിയ അന്തരമുണ്ട്.മാതാവില്ലാത്ത ദൈവ പുത്രനായാണ് അവര്‍ യേശുവിനെ പ്രതിഷ്ഠിക്കുന്നത്. യേശു ദൈവത്തിന്‍റെ പുത്രനാണെന്നും ദൈവമാണെന്നുമുള്ള വാദഗതിയിലാണ് ക്രിസ്തീയ ദൈവ വിശ്വാസം ചെന്നെത്തുന്നത്. ത്രിയേകത്വമെന്ന സിദ്ധാന്തത്തിലൂടെ മൂന്ന് അസ്ഥിത്വങ്ങളെ ഏക അസ്ഥിത്വമായി കണക്കാക്കണമെന്നും ഇതാണ് ബൈബിളും ദൈവവും ഉദ്ധേശിക്കുന്ന ഏക ദൈവ സിദ്ധാന്തങ്ങളെന്നുമുള്ള അര്‍ത്ഥ ശൂന്യമായ വിശ്വാസമാണ് ക്രിസ്തു മതം പുലര്‍ത്തുന്നത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്(ജിബ്രീല്‍(അ)) തുടങ്ങിയ മൂന്നസ്ഥിത്വങ്ങള്‍ ചേര്‍ന്ന് ഒന്നാകുന്നൊരു മായാവിദ്യയാണ് ക്രിസ്ത്യാനിസം മുന്നോട്ടു വെക്കുന്നത്. പുതിയ നിയമത്തിലും പഴയ നിയമത്തിലും ഇത്തരമൊരു വിശ്വാസ രീതി നമുക്ക് കാണാന്‍ കഴിയില്ല. ദൈവത്തെ ദൈവമായും പുത്രനെ പുത്രനായും തന്നെയാണ് പുതിയ നിയമവും പഴയ നിയമവും കണക്കാക്കുന്നത്. ക്രിസ്ത്യാനിസത്തില്‍ മായം ചേര്‍ത്ത പൗലോസിന്‍റെ ലേഖനങ്ങളില്‍ പോലും ത്രിയേകത്തിന്‍റെ ലാഞ്ചന പോലും കാണില്ല. കാലാന്തരത്തില്‍ മാറിവന്ന പൗരോഹിത്യത്തിന്‍റെ മായം ചേര്‍ക്കലായിരുന്നുലായിരുന്നു ത്രിയേകത്വം ഇത്ര ശക്തിയോടെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപിക്കാന്‍ കാരണം. ത്രിയേകത്വ വിശ്വാസത്തിലാണ് ഇന്ന് ക്രിസ്ത്യാനികളെങ്കിലും ത്രിയേകത്വത്തെയും ദൈവപുത്ര വാദത്തെയും അംഗീകരിക്കാത്ത ഒരു വിഭാഗം ക്രിസ്ത്യാനികള്‍ക്കിടയിലുണ്ട്.
1+1+1=3എന്ന സിദ്ധാന്തത്തിനു പകരം 1*1*1=1എന്ന സിദ്ധാന്തം സൃഷ്ടിക്കപ്പെടുന്നതിലൂടെയുള്ള പൊള്ളത്തരം ഇവര്‍ മനസ്സിലാക്കുന്നില്ല. മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരെയും ഏകദൈവ വിശ്വാസികളാക്കാന്‍ ഈ സൂത്ര വാക്യത്തിന് കഴിയും. യേശു കുരിശിലേറി മരിച്ചപ്പോള്‍ ദൈവത്തിന്‍റെ ഒരു ഭാഗം മരിച്ചു എന്ന തരത്തിലാണ് ഇവരുടെ വിശ്വാസം. മരിക്കുകയും പ്രസവിക്കപ്പെടുകയും ഉയിര്‍ത്തെഴുനേല്‍പ്പിക്കപ്പെടുകയും നിസ്സഹായതയില്‍ നിലവിളിക്കുകയും ചെയ്യുന്ന പാതിദൈവങ്ങളെയാണ് ഇവര്‍ സൃഷ്ടിച്ചെടുക്കുന്നത്. പാപമോക്ഷത്തിനു വന്ന യേശുവിന്‍റെ ഒരു വചനത്തില്‍ പോലും തന്നെ ദൈവമായോ ദൈവപുത്രനായോ ചിത്രീകരിച്ചിട്ടില്ല.ദൈവത്തെ ഏകനായി മാത്രമാണ് ബൈബിള്‍ അവതരിപ്പിക്കുന്നത്. ബൈബിളില്‍ ഏക ദൈവ വിശ്വാസത്തെ എടുത്തു പറയുന്ന വചനത്തിലൂടെ കണ്ണോടിക്കാം
ഇസ്രായേലേ കേട്ടാലും നമ്മുടെ ദൈവമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്(ആവര്‍ത്തനം 6:4,മാര്‍ക്കോസ്12:30)
നീയല്ലാതെ മറ്റൊരു ദൈവവമില്ല(2 ശമുവേല്‍ 7:22)നിനക്കു സദൃശ്യനായി ആരുമില്ല(സങ്കീര്‍ത്തനം)
യേശുവിന്‍റെ വാക്കുകളില്‍ നിന്നും താന്‍ ദൈവമല്ലെന്നും തന്നെ അയച്ചവനെയാണ് യേശു ദൈവമായി കണ്ടെതെന്നും വളരെ വ്യക്തമാണ്. ഇവരുടെ വിശ്വാസപ്രകാരം യേശുവിനെ കുരിശിലേറ്റിയപ്പോള്‍ യേശു(ഇവര്‍ ദൈവമായി കരുതുന്ന) നിലവിളിച്ചത് ദൈവത്തിന്‍റെ പാതിയായ കര്‍ത്താവിനോടായിരുന്നു. യേശു പറയുന്നതായിക്കാണാം എന്നെ സ്വീകരിക്കുന്നവര്‍ എന്നെയല്ല സ്വീകരിക്കുന്നത്, എന്നെ അയച്ചവനേയാണ്(മാര്‍ക്കോസ്9:37) നിന്‍റെ ദൈനമായ കര്‍ത്താവ(മത്തയി4:7) എന്നാണ് ബൈബിളില്‍ യേശുവിനോട#് ദൈവത്തെ പരിചയപ്പെടുത്തുന്നത്. ദൈവത്തിനെന്തിന് മറ്റൊരു ദൈവം?
യേശുവിനെ കുരുശിലേറ്റിയട്ടുണ്ടോ എന്നതില്‍ ഇസ്ലാമും ക്രിസ്ത്യാനിസവും രണ്ടു ചേരിയാണ്. ഇസ്ലാമിക വിശ്വാസപ്രകാരം ക്രൂശിക്കപ്പെട്ടത് യേശുവല്ല. മറിച്ച് യേശുവിന്‍റെ രൂപത്തിലാക്കപ്പെട്ട മറ്റൊരാളാണ്. അല്ലാഹു ഈസാ നബി(അ)നെ മുകളിലേക്ക് ഉയര്‍ത്തിയതായി മുസ്ലിംകള്‍ വിശ്വസിക്കുന്നു. എന്നാല്‍ യേശു ലോകജനതയുടെ പാപമോചനത്തിനായി ക്രൂശിക്കപ്പെട്ടുവെന്നും. മരിച്ചശേഷം(ദൈവം മരിച്ചശേഷം)ഉയിര്‍ത്തെഴുന്നേറ്റുവെന്നുമാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. പുതിയ നിയമത്തില്‍ കടത്തിക്കൂട്ടിയ വലിയൊരബദ്ധമായിരുന്നു യേശുവിന്‍റെ കുരിശാരോഹണം. ക്രിസ്തീയ പണ്ഢിതന്‍മാര്‍ വികല വിശകലനങ്ങള്‍ നല്‍കിയിട്ട് പോലും ഇതിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല

ബൈബിള്‍
ഇസ്ലാമിക വിശ്വാസപ്രകാരമുള്ള തോറയും ഇഞ്ചീലും ഏതാനും ലേഖനങ്ങളും അടങ്ങുന്നതാണ് ഇന്നത്തെ ബൈബിള്‍. പഴയ നിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളായ ഉല്‍പത്തി, പുറപ്പാട്, ലേവിയര്‍, സംഖ്യ, ആവര്‍ത്തനം എന്നിവയാണ് നമ്മുടെ വിശ്വാസപ്രകാരം മൂസാനബിക്ക് നല്‍കപ്പെട്ട തൗറാത്തായി കണക്കാക്കപ്പെടുന്നത്. ബാക്കിയുള്ളവ ഇഞ്ചീലിന്‍റെ മുഖ്യ ഭാഗവും, മറ്റുള്ളവരാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടവയുമാണ്.
പുതിയ നിയമത്തില്‍ വിവരിക്കുന്നത് യേശുവിന്‍റെ ജീവിതമാണ്. മുസ്ലിംകള്‍ വിശ്വസിക്കും പ്രകാരം ഒറ്റ ഘട്ടത്തില്‍ ഇറക്കപ്പെട്ട ഗ്രന്ഥമായിട്ടല്ല പുതിയ നിയമത്തെ ഇവര്‍ കാണുന്നത്. മറിച്ച് വ്യത്യസ്ത വ്യക്തികള്‍(യേശുവിന്‍റെ ശിഷ്യന്‍മാരും മറ്റുള്ളവരും)യേശുവിന്‍റെ ഉപദേശങ്ങളും ജീവിതവും ക്രോഡീകരിച്ചതാണ് പുതിയ നിയമമെന്നതാണ് ക്രിസ്തീയ വിശ്വാസം. മത്തായി, മാര്‍ക്കോസ് , ലൂക്കാസ്, യോഹന്നാന്‍ എന്നിവരെഴുതിയ യേശുവിന്‍റെ ജീവിതവും ഉപദേശങ്ങളും പൗലോസിന്‍റെ ലേഖനങ്ങളും ഇന്നത്തെ പുതിയ നിയമത്തിലുണ്ട്.
വിശുദ്ധഖുര്‍ആനിന്‍റെ ആഗമനത്തോടെ തൗറാത്തിലേയും ഇഞ്ചീലിലേയും നിയമങ്ങള്‍ ദുര്‍ബലപ്പെട്ടതും ഖുര്‍ആനികനിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്നുമാണ് ഇസ്ലാമിക വിശ്വാസം. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് മുന്പ് അല്ലാഹുവിന്‍റെ നിയമമായിരുന്നു ഈ രണ്ടുഗ്രന്ഥങ്ങള്‍. പ്രവാചകനെകുറിച്ചും മുന്‍കാല പ്രവാചകന്മാരെ കുറിച്ചും വിവരിക്കുന്നത് കൊണ്ട് തന്നെ ഖുര്‍ആനിലെ പല ചരിത്ര സംഭവങ്ങളും പഴയ നിയമത്തിലും നമുക്ക് കാണാം.
തൗറാത്തും ഇഞ്ചീലും മുസ്ലിംലോകം അംഗീകരിക്കുന്ന ഗ്രന്ഥങ്ങളാണ്. പക്ഷേ ബൈബിള്‍, മുസ്ലിംകള്‍ അംഗീകരിക്കുന്ന ഗ്രന്ഥമല്ല. ധാരാളം തിരുത്തലുകളും കൂട്ടിച്ചര്‍ക്കലുകള്‍ക്കും മാറ്റിമറിക്കലുകള്‍ക്കും വിധേയമായിട്ടുണ്ടെന്നതിനാല്‍ തന്നെയുമാണ് ബൈബിള്‍ ഇന്ന് എതിര്‍ക്കപ്പെടാന്‍കാരണം. വ്യത്യസ്തകാലങ്ങളിലായി പൗരോഹിത്യത്തിന്‍റെ തിരുത്തലുകള്‍ക്ക് വിധേയമായ ഈ ഗ്രന്ഥങ്ങള്‍ക്ക് അതിന്‍റെ ആധികാരികത നഷ്ടപ്പെട്ടു.
ഖുര്‍ആനെ സംബന്ധിച്ചിടത്തോളം അതിന്‍റെ ഓരോആയത്തുകളും പ്രവാചകനില്‍നിന്നും രേഖപ്പെടുത്തിയതാണെന്നറിയിക്കുന്ന ഹദീസുകളുമുണ്ട്. ഓരോ ആയത്തിനും വ്യക്തവും ശക്തവുമായ നിവേദന പരന്പരയുമുണ്ട്. അത് കൊണ്ട് ഖുര്‍ആന്‍ മുഹമ്മദ് നബിയില്‍ നിന്നും ക്രോഡീകരിച്ചതല്ലെന്ന വാദഗതിക്ക് യാതൊരടിസ്ഥാനവുമില്ല. മറിച്ച് ഇത് ഖുര്‍ആനിന്‍റെ ആധികാരികത വിളിച്ചോതുകയാണ് ചെയ്തത്.എന്നാല്‍ ഇന്നു കാണുന്ന ബൈബിളിന്‍റെ പഴയ നിയമത്തിനും പുതിയ നിയമത്തിനും അതിന്‍റെ യഥാക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടതാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ല.
മോശെ, തോറ ഇസ്രായേല്‍ നേതാക്കന്മാരെ ഏല്‍പിക്കുകയും കര്‍ത്താവിന്‍റെ ഉടന്പടിയുടെ പേടകത്തിനടുത്ത് വെക്കാനുമാണ് കല്‍പിച്ചത്. മോശക്ക് ശേഷം വരുന്നവരില്‍ മിക്കവാറും അവിശ്വാസികളാണ്. മോശയുടെ കാലശേഷം രചിക്കപ്പെട്ടിട്ടുള്ള പഴയനിയമത്തിലെ അദ്ധ്യായങ്ങളിലൊക്കെ നിറഞ്ഞുകാണാന്‍ കഴിയുന്ന ഒന്നാണ് ബനൂ ഇസ്രായേലിന്‍റെ അവിശ്വാസം. ദാവീദിന്‍റെയും സോളമന്‍റെയും കാലം വരെ അവിശ്വാസത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് വേദ ഗ്രന്ഥത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. സോളമന്‍റെ മരണം മുതല്‍ ബി.സി 372 വരെ 20 രാജാക്കന്മാര്‍ ഭരണം നടത്തിയിട്ടുണ്ട്.ഇവരില്‍ ഭൂരിപക്ഷവും അവിശ്വാസികളായിരുന്നു.
ഇവര്‍ക്കിടയില്‍ വേദ ഗ്രന്ഥത്തിന്‍റെ ആവശ്യകത ഇല്ലാതാവുകയും ബിംബാരാധന വര്‍ദ്ധിക്കുകയും ചെയ്തു.
തിരുത്തപ്പെട്ട ബൈബിള്‍, ചരിത്രങ്ങളെ മാറ്റി മറിക്കുകയും പ്രവാചകന്മാരെയും അവരുടെ ജീവിതത്തെയും വളരെ വൃത്തിഹീനമായി അവതരിപ്പിക്കുകയുമാണ് ചെയ്തത്. കര്‍ത്താവിന്‍റെ ഏകദൈവവിശ്വാസം അവതരിപ്പിക്കാന്‍ കര്‍ത്താവയച്ച പ്രവാചകന്മാരെപ്പോലും അവര്‍ വിഗ്രഹാരാധകരായിട്ടാണ് അവതരിപ്പിക്കുന്നത്. നൂഹ് നബി(നേഹ്)നഗ്നനായി ലഹരിയില്‍ മകനെ ശപിക്കുന്നതായി (ഉല്‍പത്തി9:20)നമുക്ക് കാണാം. ബൈബിള്‍ പ്രകാരം അബ്രഹാം (ഇബ്രാഹിം നബി)ബലി നല്‍കാന്‍ കൊണ്ടുപോയത് ഇസ്മാഈല്‍ നബിയെ അല്ല മറിച്ച് ഇസ്ഹാഖ് നബിയെയാണ്. ലോത്(ല്വൂത്)നബി സ്വന്തം മകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി ഉല്‍പത്തി പുസ്തകത്തില്‍ കാണാന്‍ സാധിക്കും. അഹറോന്‍(ഹാറൂന്‍നബി) പശുക്കുട്ടിയെ ആരാധിക്കാന്‍ വേണ്ടി പശുക്കുട്ടിയെ വാര്‍ത്തുണ്ടാക്കിയതായി ബൈബിള്‍ ചിത്രീകരിക്കുന്നു. (പുറപ്പാട്32:16)ദാവീദിനെപ്പോലെ (ദാവൂദ്) സോളമന്‍ (സുലൈമാന്‍) അന്യദേവന്‍മാരെ സേവിച്ചുവെന്ന് (രാജാക്കന്മാര്‍11:38) ലും കാണാന്‍ സാധിക്കും.ഇങ്ങനെ പലനിലക്ക് പ്രവാചകന്മാരെ നിന്ദിക്കുന്നതായി ബൈബിളിന്‍റെ അദ്ധ്യായത്തില്‍ നമുക്ക് കാണാം.
ഖുര്‍ആനിലും,ഹദീസിലും ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങളിലുമുളളതിന് സമാനമായ ചരിത്രങ്ങള്‍ നമുക്ക് ബൈബിളില്‍ കാണാം. മൂസാനബിയുടെ നാവിനുണ്ടായ പ്രശ്നത്തെകുറിച്ച് പുറപ്പാടില്‍ പ്രതിപാദിക്കുന്നുണ്ട്. യൂനുസ് നബിയുടെ ശരീരം മൂസാനബി ഈജിപ്തില്‍ നിന്നും എടുത്ത് കൊണ്ട് പോകുന്നതായി പുറപ്പാട്13:1920ല്‍ പറയുന്നുണ്ട്. ദാവൂദ് ഗോലിയാത്ത്(ജാലൂത്ത്) നെ വധിക്കുന്ന സംഭവവും (ശാമുവേല്‍16)വിവരിക്കുന്നുണ്ട്.സുലൈമാന്‍ നബി രണ്ടു സ്ത്രീകള്‍ക്കിടയില്‍ കുട്ടിയെ വീതംവെച്ച കഥയും ബൈബിള്‍ വിവരിക്കുന്നു. അയ്യോബി(അയ്യൂബ് നബി)ന് മക്കളും സ്വത്തുക്കളും നഷ്ടപ്പെടുന്നതും, സക്കരിയ്യ പ്രവാചകന്‍ കൊല്ലപ്പെടുന്നതും ബൈബിള്‍ അവതരിപ്പിക്കുന്നു.
ബൈബിളിലെ പലനിയമങ്ങള്‍ക്കുമെതിരായാണ് ഇന്ന് പുരോഹിതന്മാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. പുരോഹിതര്‍ കന്യകയെ വിവാഹം കഴിക്കണമെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്(ല്യേ21:13)ചത്തതിനെ തിന്നരുത്, പണം പലിശക്ക് നല്‍കരുത്, രകതം കഴിക്കരുത്, പന്നിമാംസം അശുദ്ധമാണ്, മദ്യപാനം അരുത്, തുടങ്ങിയ ഇസ്ലാമിക നിയമങ്ങളോട് യോജിക്കുന്ന പല നിയമങ്ങളും നമുക്ക് കാണാം.
തോറയിലും ഇഞ്ചീലിലുമുള്ള വിശ്വാസങ്ങളും നിയമങ്ങളും മുസ്ലിംകളും അംഗീകരിക്കുന്നുണ്ട്. ഇന്നത്തെ ബൈബിള്‍ എതിര്‍ക്കപ്പെടുന്നത് മാറ്റംവരുത്തിയ തോറയും സുവിശേഷങ്ങളും അതിലുണ്ടെന്നതിനാലാണ്. മോശയും,ദാവീദും,യേശുവും,സോളമനും,ഇസ്ഹാഖുമെല്ലാം അല്ലാഹുവിന്‍റെ പ്രവാചകരായിട്ടാണ് മുസ്ലിംകളും കാണുന്നത്.ക്രിസ്തുമത വിശ്വാസികള്‍ അവരുടെ ഗ്രന്ഥത്തെപറ്റിയും ഇസ്ലാമിനെ പറ്റിയും അടുത്തറിഞ്ഞ് സത്യമതം വരിക്കാന്‍ ഓരോ ക്രിസ്ത്യന്‍ വിശ്വാസിയും തയ്യാറാവണം.

Leave a Reply

Your email address will not be published. Required fields are marked *