2021 March - April തിരിച്ചെഴുത്ത്

യമന്‍ കരയുന്നു

ലോകത്തിന് മുമ്പില്‍ സാമ്പത്തികമായി വളരെ പിന്നോട്ടുളള രാജ്യമാണ് യമനെങ്കില്‍ പോലും, പുരാതന സംസ്‌കാരത്തെ അപേക്ഷിച്ച് ഏറ്റവും സമ്പന്നമായ ഒരുക്കങ്ങളുടെ പക്കലെന്ന് അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയും. ബറ്റാലിയന്‍ കവിയും ചലചിത്ര സംവിധായകനുമായ പസോളിനെ യമനിലെ തലസ്ഥാന നഗരിയായ ‘സന’ യെ വിശേഷിപ്പിച്ചത് സുന്ദരമായ രാജ്യമെന്നാണ്. ഇങ്ങനെയൊക്കെയിരിക്കത്തന്നെ ഇന്നത്തെ യമനിലെ അവസ്ഥ പരിതാപകരമണ്. സൗദി നേതൃത്വത്തിലുളള സര്‍ക്കാര്‍ സേനവും യമനിലെ ഹൂതി വിമതരും നടക്കുന്ന സംഘട്ടത്തില്‍ ലോകം ഒരു യുദ്ധം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും ഇരു സൈന്യങ്ങളുടെയും ഭൂപരീക്ഷണത്തില്‍ പെട്ടുകൊണ്ട് ശ്വാസം മുട്ടി നില്‍ക്കുകയാണ് യമനും യമനിലെ ജനങ്ങളും. ഇല്ലാതെയാകുന്നത് ലക്ഷക്കണക്കിന് ജനജീവിതങ്ങളാണ്. 2011 മുതല്‍ പട്ടിണിയും അഴിമിതിയും തൊഴിലില്ലായ്മയും കാരണം അബ്ദുല്ലാ സലാഹിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തുകയും അവസാനം അബ്ദുല്ല സലായെ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയുമുണ്ടായി. 2014 സലഫിന്റെ സഹായത്തോടു കൂടി ഹൂത്തികള്‍ ‘സന’ കീഴടക്കുകയും സന നഗരം തങ്ങളുടെ അധികാര പരിധിയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ അയല്‍ രാജ്യമായ യമനിനെ ഇറാന്‍ കീഴടക്കുന്നത് സഹിക്കാന്‍ കഴിയാത്ത സൗദി സേനയും യമന്‍ സേനയും അവരോട് യുദ്ധം പ്രഖ്യാപിച്ചു. ഇതിന്റെ അനന്തരഫലമായി കൊണ്ടാണ് യമനിനെ ദാരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ തളളപ്പെട്ടത്. UN കണക്ക് പ്രകാരം സന്നദ്ധ സംഘടനകളുടെ കണക്കു പ്രകാരവും 70,000ത്തില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 65% സാധാരണ യമനികളാണ്. സംഘര്‍ഷം കാരണമായി ആഭ്യന്തര ഭക്ഷണ ശൃംഖല ഇല്ലാതാവുകയും കുടിവെളളത്തിനാവശ്യമായ പൈപ്പ് ലൈനുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. വെളളം കിട്ടാതായപ്പോള്‍ ശക്തിയായ ദാഹം കാരണം മലിന വെളളം കുടിക്കാന്‍ തുടങ്ങി. പിന്നീട് യമനികളെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു. അവിടെ കോളറ പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി. രണ്ട് കോടിയില്‍ പരം ആളുകള്‍ക്ക് കോളറ പിടിപെട്ടു. ഏഴ് കോടി ആളുകള്‍ കൊടും പട്ടിണിയിലാണ്. 17 മില്യണ്‍ ജനങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കാത്തുകഴിയുന്നവരാണ്. ഇപ്പോള്‍ ലോകത്ത് വെച്ച് നടക്കുന്ന ഏറ്റവും വലിയ മനുഷ്യ ദുരന്തത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് യമന്‍. പട്ടിണിയുടെ ആഴവും വേദനയും നോവും എന്തെന്നറിയാന്‍ യമനിലേക്ക് നോക്കണം. ഹൃദയം പൊട്ടുമാറുച്ചത്തില്‍ കരഞ്ഞാലും ആ ധ്വനികളും ഹൃദയ ഭേദകമായ കാഴ്ച്ചകളും ലോകത്തിന്റെ ദിക്കുകളില്‍ പതിയുന്നില്ല എന്നതാണ് വാസ്തവം.

യൂനുസ് മണ്ണാര്‍ക്കാട്

Leave a Reply

Your email address will not be published. Required fields are marked *