2021 May - June കവിത

ഭ്രാന്തന്‍

തെരുവില്‍ കിടന്നുറങ്ങിയത്
എച്ചില്‍ രുചിക്കാനായിരുന്നു
ഓടക്ക് മുകളില്‍
തപസ്സിരുന്നത്
തെരുവ് പട്ടികളെങ്കിലും
കൂട്ടിന് വരുമെന്ന്
കരുതിയായിരുന്നു
തനിയെ നടന്ന
വര്‍ത്തമാനം പറഞ്ഞ്
പ്രകൃതിയെങ്കിലും
ശ്രവിക്കുമെന്ന്
നിനച്ചായിരുന്നു

പതിയെ ഞാന്‍
ഒരു ഭ്രാന്തനായി
തീര്‍ന്നിരുന്നു

ഭ്രാന്ത്
തടയണ തീര്‍ത്തു
ചിന്തകള്‍ക്ക് മുമ്പില്‍
അടയിരുന്ന്
സ്വപ്നങ്ങള്‍ക്ക് മേല്‍

കഠാരയേന്തും
തോണ്ടോളജിയന്‍റെ ഭിത്തിയില്‍
കരിയെടുത്ത് ഞാന്‍
പ്രകൃതിയുടെ
വര്‍ണ്ണം നല്‍കി

ഒപ്പിയെടുത്ത്
തൊടുത്ത് വിട്ടവര്‍
ഒരു തെരുവ് ഭ്രാന്തന്‍റെ കല
ഹാഷ്ടാഗോടെ
പെയ്ത് തുടങ്ങി
ലൈക്കിന്‍റെ ഹര്‍ഷമഴ

ഭാരതാമ്മേ
ആരാണു ഭ്രാന്തന്‍..?
ആരാണു ഭ്രാന്തന്‍..?

ശഫിഖ് ചുള്ളിപ്പാറ

Leave a Reply

Your email address will not be published. Required fields are marked *