ട്യൂഷന്‍ സെന്‍ററുകള്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്, വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കുന്നതില്‍ ട്യൂഷന്‍ സെന്‍ററുകളുടെ പങ്ക് വലുതാണ്. മികവുറ്റ വിദ്യാഭ്യാസ രീതി പിന്തുടരുന്ന ഒരുപാട് ട്യൂഷന്‍ സെന്‍ററുകള്‍ കേരളത്തിലുണ്ടെങ്കിലും, വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന അനവധി സ്ഥാപങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവാരമില്ലാത്ത അധ്യാപന രീതിയും, അടിസ്ഥാന സൗകര്യമില്ലായ്മയും പല ട്യൂഷന്‍ സെന്‍ററുകളിലും കണ്ടുവരുന്നു. സ്കൂളുകളില്‍ കുട്ടികളെ മനശാസ്ത്ര പരമായി വളര്‍ത്തി എടുക്കാനുള്ളശ്രമങ്ങള്‍ നടക്കുമ്പോള്‍, അതിന് വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍, ട്യൂഷന്‍ സെന്‍ററുകളിലെ അമിത സമ്മര്‍ദവും പീഡനങ്ങളും കുട്ടികളുടെ നൈപ്പുണ്യവും വ്യക്തിത്വവും തകര്‍ക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പരിക്കേല്‍പ്പിക്കുക മാത്രമാണ് ചെയ്യുക. ഇത്തരം സ്ഥാപങ്ങള്‍ക്ക് നിയന്ത്രണമെര്‍പ്പെടുത്തിയില്ലെങ്കില്‍ നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റം ആശങ്കയിലായിക്കൊണ്ടേയിരിക്കും.
സ്വഫ്‌വാന്‍ മാടംചിന