2011 May-June ഖുര്‍ആന്‍ ശാസ്ത്രം

ഇസ്ലാമും പരിസ്ഥിതിയും

5709944739_578bc434a7_b-660x330ലോകത്തുള്ള ഇതര മതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇസ്ലാം പ്രകൃതിക്കിണങ്ങിയ മതമാണ്. ഖുര്‍ആനിന്‍റെയും ആധുനിക ശാസ്ത്രത്തിന്‍റെയും വീക്ഷണമനുസരിച്ച് പ്രകൃതിയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇഹലോക ജീവിതത്തിന് ശേഷം സജ്ജനങ്ങള്‍ക്ക് ഒരുക്കപ്പെടുന്ന ലോകത്തില്‍ പ്രകൃതി ഇതിനേക്കാള്‍ സുന്ദരമായ അവസ്ഥയില്‍ ദര്‍ശിക്കപ്പെടും. ഇസ്ലാം ഇന്നേവരെ അനുശാസിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്‍കുന്നവയാണ്. മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രകൃതിയുടെ ഒരുല്‍പന്നമാണ് ജലം. അത് ദുരുപയോഗം ചെയ്യരുതെന്നും കാലക്രമേണ അത് തീര്‍ന്നു പോകുമെന്നും ഇസ്ലാം കല്‍പിച്ചിട്ടുണ്ട്. അത് പോലെ തന്നെ പ്രകൃതിയുടെ കരളുകളായ മരങ്ങള്‍ വെട്ടി മുറിക്കരുതെന്നും അത് പ്രകൃതിയുടെ നശീകരണത്തിന് കാരണമാകുമെന്നും ഇസ്ലാം പറയുന്നുണ്ട്. റസൂല്‍ (സ്വ) സച്ചരിതരായ പടയാളികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശങ്ങളില്‍ ഒന്ന് മരം മുറിക്കരുതെന്നാണെന്ന് കാണാം. യുദ്ധ സമയത്ത് പോലും ഇസ്ലാം കല്‍പിക്കുന്നത് മരം മുറിക്കരുതെന്നാണെങ്കില്‍ മറ്റു സമയങ്ങളില്‍ അനാവശ്യമായി മരം മുറിക്കുന്നത് ഇസ്ലാം എതിര്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.
ജനങ്ങള്‍ ജലത്തെ ദുര്‍വിനിയോഗം ചെയ്യുന്നത് വരാനിരിക്കുന്ന നാഗരിക സമൂഹത്തെ ശക്തമായി ബാധിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയത് കൊണ്ടാണ് പ്രവാചകന്‍(സ്വ) വെള്ളം അമിതമായി ഉപയോഗിക്കുന്നതിനെ എതിര്‍ത്തത്. ഒരിക്കല്‍ സഅ്ദ്(റ) നമസ്കാരത്തിന് വേണ്ടി വുളൂഅ് എടുത്തു കൊണ്ടിരിക്കേ നബി(സ്വ) അതിലെ വന്നു. അല്‍പം ദ്യേസ്വരത്തില്‍ അമിതമായി വെള്ളം ഉപയോഗിച്ചതിന് ആക്ഷേപിക്കുകയും നീ വുളൂഅ് ചെയ്യുന്നത് ഒഴുകുന്ന നദിയില്‍ നിന്നാണെങ്കില്‍ പോലും അമിതമുപയോഗിക്കരുതെന്ന് നബി തങ്ങള്‍ പറയുകയുണ്ടായി. ഇതില്‍ നിന്നെല്ലാം മനസിലാവുന്നത് ഇസ്ലാം പ്രകൃതിയുടെ ഉല്‍പന്നമായ ജലത്തെ ഒരല്‍പ്പം പോലും അമിതമായി ഉപയോഗിക്കുന്നത് ശക്തമായി എതിര്‍ക്കുന്നുണ്ടെന്നാണ്. മനുഷ്യനു ചുറ്റുമുള്ള പക്ഷി മൃഗാദികളുടേയും ഇതര ജീവ നിര്‍ജീവ ജാലങ്ങളുടെയും നേരെ ഇസ്ലാം സ്നേഹവികാരം വളര്‍ത്തി എടുക്കുന്നുണ്ട്. അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ഭൂമിയില്‍ നടക്കുന്ന ഏത് മൃഗത്തേയും വായുവില്‍ പറക്കുന്ന ഏത് പറവയേയും നോക്കുവിന്‍, അവയൊക്കെയും നിങ്ങളെ പോലുള്ള സമുദായങ്ങള്‍ തന്നെയാകുന്നു (ആലു ഇംറാന്‍ 38). പ്രകൃതിയുടെ മറ്റ് ഘടകങ്ങളായ മൃഗങ്ങളേയും പക്ഷികളേയും സംരക്ഷിക്കണമെന്ന് ഇസ്ലാം വ്യക്തമായി കല്‍പിക്കുന്നുണ്ട്. പ്രകൃതിയില്‍ നിന്നുള്ള ഗുണങ്ങളും ഫലങ്ങളും അനുഭവിച്ച് സന്തോഷത്തോടെ ജീവിക്കുന്നതിനോടൊപ്പം പ്രകൃതിയെ ഉപയോഗിക്കുന്നത് അതിരുകവിയരുതെന്ന് ഇസ്ലാം കല്‍പിക്കുന്നുണ്ട്. അതിരുകവിയല്‍ ഭൂമിയില്‍ നാശമുണ്ടാക്കലാകുന്നു. അല്ലാഹു നിന്നോട് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുനിയരുത്. അല്ലാഹു നശീകാരികളെ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. എന്ന(അല്‍ഖസസ് 77) ഖുര്‍ആനിക വചനത്തിലൂടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഭൂമിയെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന മുതലാളിത്ത ഭീകരന്മാര്‍ക്ക് ശക്തമായ താക്കീതാണ് നല്‍കുന്നത്. ജീവിതത്തിന്‍റെ നാനാതുറകളില്‍ സുഖിക്കണം എന്ന ലക്ഷ്യത്തോടെ നെട്ടോട്ടമോടുന്ന മനുഷ്യന്‍ ഇത് വരുംതലമുറക്കും ഉപയോഗിക്കാനുള്ളതാണെന്ന ചിന്തയില്ലാതെ സ്വാര്‍ത്ഥ ജീവിതം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഇസ്ലാമിന്‍റെ മഹത്തായ ആരാധനാ കര്‍മങ്ങളും അനുഷ്ഠാന മുറകളും പ്രകൃതിക്ക് അനുയോജ്യമായതാണ്. അനുഷ്ഠാന മുറകളായ ചേലാകര്‍മം, അംഗസ്നാനം, ജനാബത്ത്കുളി, തുടങ്ങിയ പ്രകൃതിയുടെ വിളിക്കുള്ള ഉത്തരമാണെന്ന് ശാസ്ത്രലോകം വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. നായ, പന്നി പോലുള്ള ജീവികളെ സ്പര്‍ശിക്കരുതെന്നും അവകളുടെ ശരീരത്തിലെ അണുക്കള്‍ മനുഷ്യന് രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നും ആധുനിക ശാസ്ത്രം അടു ത്ത കാലത്ത് തെളിയിച്ചിട്ടുണ്ടെങ്കില്‍ നായയും പന്നി യും ഹറാമാണെന്നും അവകളെ സ്പര്‍ശിച്ചാല്‍ മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകി ശരീരം അണുവിമുക്തമാക്കണമെന്നും നൂറ്റാണ്ടു കള്‍ക്കു മുന്പ് തന്നെ ഇസ്ലാം പറഞ്ഞുവെച്ചിട്ടുണ്ട്. മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനാവണമെങ്കില്‍ അവന്‍ പ്രകൃതിയിലേക്ക് ശ്രദ്ധിക്കണം, പ്രകൃതി നിയമങ്ങളാണ് അ വന്‍ പിന്തുടരേണ്ടത്. ഇസ്ലാം തൊഴില്‍ രംഗത്തും പ്ര കൃതി നിയമങ്ങള്‍ വരച്ച് കാട്ടുന്നുണ്ട്. സ്ത്രീയെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് പ്രകൃതിക്കിണങ്ങാത്ത കാര്യമാണെന്നും സ്ത്രീയുടെ ശരീരം നിര്‍മലമായതിനാല്‍ അവള്‍ പ്രകൃതി നിയമമനുസരിച്ച് വീട്ടില്‍ കഴിയലാണ് ഉത്തമമെന്നും ഇസ്ലാം പറയുന്നുണ്ട്. പ്രകൃതിയുമായി ആത്മീയ ബന്ധം ഉണ്ടായാല്‍ മാത്രമേ ഇരുലോക വിജ യം കരസ്ഥമാക്കാന്‍ കഴിയുകയുള്ളൂ എന്ന് ഇസ്ലാം പറയുന്നു. ഇസ്ലാമിലെ പ്രധാന കര്‍മ്മമായ നിസ്കാരത്തിനിടയിലാണെങ്കിലും ഒരു ജീവി അത്യാഹിത നിമിഷങ്ങളിലാണെങ്കില്‍ നിസ്കാരം മുറിച്ച് ആ ജീവിയെ രക്ഷിക്കല്‍ മുസ ല്‍മാന്‍റെ കടമയാണ്. അത്തരം നിമിഷങ്ങളില്‍ നിസ്കാരത്തേക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് പ്രകൃതിയുടെ തുടിപ്പുകളായ ജീവികളെ രക്ഷിക്കാന്‍ ഇസ്ലാം കല്‍പ്പിക്കുന്നുണ്ട്. മുതലാളിത്തത്തിന്‍റെയും ആഗോളവത്കരണത്തിന്‍റെയും ഫലമായി പ്രകൃതി ഒന്നടങ്കം നശിച്ച് കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ആണിക്കല്ലുകളാണെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച പര്‍വതങ്ങളെ ഇടിച്ച് നിരപ്പാക്കി വലിയ വലിയ ബില്‍ഡിംഗുകള്‍ നിര്‍മിച്ച്കൊണ്ട് പ്രകൃതിയുടെ തനിമയെ നിഷ്കാസനം ചെയ്യുന്ന സമൂഹത്തോട് ഖുര്‍ആന്‍ പറയുന്നത്, അല്ലാഹുവിന്‍റെ വിഭവങ്ങള്‍ ഭുജിക്കുകയും കുടിക്കുകയും ചെയ്ത് കൊള്ളുക. പക്ഷേ, ഭൂമിയില്‍ അധര്‍മകാരികളായി വിഹരിക്കരുത്.(അല്‍ബഖറ) എന്നാണ്.
പ്രകൃതിയുടെ വരദാനങ്ങളായ ചെറുജീവികള്‍ പലതിനും ഇന്ന് വംശ നാശം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഖുര്‍ആന്‍ എടുത്ത് പറഞ്ഞ പ്രധാനപ്പെട്ട പ്രകൃതി സന്പത്താണ് തേനീച്ച. തേനീച്ചകളുടെ ഉള്ളറകളില്‍ നിന്ന് വര്‍ണ വൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നുണ്ടെന്നും അത് മനുഷ്യര്‍ക്ക് രോഗശാന്തി ഉണ്ടാക്കുമെന്നും ഇവകളിലെല്ലാം ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അംബര ചും ബികളായ കെട്ടിടങ്ങള്‍, കൂറ്റന്‍ അണക്കെട്ടുകള്‍, വന്‍കിട ഫാക്ടറികള്‍ തുട ങ്ങിയവ നിര്‍മിച്ച് ഭൂമിയുടെ മാഹാത്മ്യ ത്തെ നഷ്ടപ്പെടുത്തുന്ന ആധുനിക ജ നത ഇസ്ലാമിന്‍റെ പ്രകൃതി നിയമം വായിക്കല്‍ അത്യാവശ്യമാണ്.
ലോകത്ത് വികസനം അത്യാവശ്യമാണ്. വികസനമുണ്ടെങ്കില്‍ മാത്രമേ മനുഷ്യന്‍റെ ജീവിതം പുഷ്ടിക്കുകയുള്ളൂ. ഏത് വികസനമാണെങ്കിലും പ്രകൃതിക്കിണങ്ങിയതാവണം. ഇന്ന് കണ്ട് കൊണ്ടിരിക്കുന്ന വികസനം ഇടുങ്ങിയതും ഏകപക്ഷീയവുമാണ്. ഒരു ന്യൂനപക്ഷത്തിന് കുറഞ്ഞ കാലത്തേക്ക് ഗുണപ്രദമാകുന്നതും വരാനിരിക്കുന്ന ഭൂരിപക്ഷത്തിന് ദീര്‍ഘ കാലത്തേക്ക് അല്ലെങ്കില്‍ എക്കാലത്തേക്കും ഉപദ്രവമാകുന്ന വഴിവിട്ട വികസനമാണ് ഇന്നത്തേത്. ഇതില്‍ നിന്ന് മാറി പ്രകൃതി എല്ലാവര്‍ക്കുമുള്ളതാണെന്ന ചിന്തയിലേക്ക് മനുഷ്യന്‍ മാറല്‍ അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *