2020 Nov-Dec Hihgligts അനുസ്മരണം ആത്മിയം ചരിത്ര വായന ലേഖനം

സമര്‍പ്പിതരില്‍ സമര്‍പ്പിതര്‍

ഇസ്ലാമിക ആദര്‍ശ പ്രചാരണത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച കാലയളവാണ് ഹിജ്റ ആറാം നൂറ്റാണ്ട്. അദ്ധ്യാത്മികമണ്ഡലത്തില്‍ പ്രകാശം വിതച്ചിരുന്ന മഹത്തുക്കളുടെ ഇടയിലേക്കാണ ശൈഖ് അഹ്മദുല്‍കബീര്‍ (റ) പിറവിയെടുക്കുന്നത്. അവിടുത്തെ ജീവിതം അനുഗമിച്ചും ഉപദേശങ്ങള്‍ മാറോടണച്ചും പതിനായിരങ്ങള്‍ക്ക് ആത്മീയോര്‍ജ്ജം കൈവന്നു. വേര്‍പാടിന് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും സമുദായത്തിന്‍റെ ഹൃത്തടങ്ങളില്‍ ശോഭയോടെ പ്രകാശിക്കുകയാണ് ശൈഖ് രിഫാഈ (റ). ജനനം ഇറാഖിലെ ബത്വാഇഖ് പ്രവിശ്യയിലെ ഉമ്മുഅബീദ് ദേശത്തുള്ള ഹസന്‍ ഗ്രാമത്തില്‍ ഹിജ്റ 500 മുഹറം(ക്രി : 1600 സെപ്തംബര്‍) മാസത്തിലാണ് ശൈഖ് […]

2020 Nov-Dec Hihgligts കാലികം ലേഖനം വീക്ഷണം സംസ്കാരം സാമൂഹികം

ഓണ്‍ലൈന്‍ ചൂതാട്ടം; വാരിക്കുഴിയില്‍ വീഴും മുമ്പ്

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. 30 ലക്ഷത്തോളം രൂപ ഓണ്‍ലൈന്‍ ഗെയിമിലൂടെ എനിക്ക് നഷ്ടമായി. രാപകല്‍ ഭേദമന്യേ ഗെയിം കളിച്ചിരുന്ന് ഇപ്പോള്‍ ഞാനതിന് അടിമപ്പെട്ടിരിക്കുകയാണ്. എന്‍റെ മനസ് പൂര്‍ണമായും അതില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. സ്വന്തം മക്കളോടൊപ്പം സമയം ചിലവിടാന്‍ പോലും സാധിക്കുന്നില്ല. ഈ അവസ്ഥയിലുള്ള ജീവിതം ഞാന്‍ ആഗ്രഹിക്കുന്നില്ല. നീ നമ്മുടെ മക്കളെ പൊന്നു പോലെ നോക്കി വളര്‍ത്തണം. അവരെ ഒരിക്കലും ദുഖിപ്പിക്കരുത്. ഒരു ആത്മഹത്യാ കുറിപ്പാണിത്. ഓണ്‍ലൈന്‍ […]

2020 Sep-Oct Hihgligts Shabdam Magazine ആരോഗ്യം കവര്‍സ്റ്റോറി

കോവിഡിനൊപ്പം ജീവിക്കുമ്പോൾ

കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വൂഹാനിൽ കൊറോണ വൈറസ് സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കപ്പെടുമ്പോൾ അത് ലോകക്രമത്തെ തന്നെ തകിടം മറിക്കുമെന്ന് കരുതിയവർ വിരളമായിരുന്നു. ആരോഗ്യരംഗത്തെ മുഴുവൻ സംവിധാനങ്ങളും ഉറക്കമൊഴിച്ചു പ്രവർത്തിച്ചിട്ടും ഈ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായിട്ടില്ലെന്നതാണ് സത്യം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്നു കോടി മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ രോഗികളുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കക്ക് മാത്രം പിറകിൽ നിൽക്കുന്ന ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. […]

2020 Sep-Oct Hihgligts Shabdam Magazine കാലികം ചരിത്രം ചരിത്ര വായന രാഷ്ടീയം ലേഖനം

പ്രധാനമന്ത്രിയിൽ നിന്ന് പുരോഹിതനിലേക്കെത്തുമ്പോൾ

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നു എന്നത് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായി വേണം കരുതാന്‍. ജനാധിപത്യം അനാഥമാക്കപ്പെട്ടതിന്റെ ആഘോഷമായിരുന്നു.ആഗസ്റ്റ് 5 ന് നടന്നത്. – സച്ചിദാനന്ദന്‍ നീണ്ട കാത്തിരിപ്പിനവസാനമെന്നാണ് രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരുടെ, എന്തിനു വേണ്ടിയുള്ള കാത്തിരിപ്പ്? തുടക്കം മുതല്‍ ഇന്ത്യയെന്ന മഹത്തായ ആശയത്തിന്റെ ഒറ്റുകാരായി, ഒരിക്കലും ജനാധിപത്യത്തെയോ മതനിരപേക്ഷതെയെയോ അംഗീകരിക്കാത്ത, ആർ എസ് എസ് ന്റെ ഹിന്ദുരാഷ്ട്രമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിതെന്ന് ആര്‍ക്കും […]

2020 Sep-Oct Hihgligts Shabdam Magazine കാലികം ലേഖനം വിദ്യഭ്യാസം

ഓൺലൈൻ വിദ്യാഭ്യാസം : ഉണരേണ്ടതും ഒരുങ്ങേണ്ടതും

മനുഷ്യ ജീവിത ക്രമങ്ങളിൽ അനേകം മാറ്റങ്ങളാണ് കോവിഡ് പ്രതിസന്ധി മൂലം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനമായി വിദ്യാഭ്യാസ സംവിധാനങ്ങൾ പാടേ ഓണ്‍ലൈന്‍ തലങ്ങളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. സമ്പർകങ്ങളിലൂടെ അതിതീവ്ര പകർച്ചാ ശേഷിയുള്ള ഈ രോഗം സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന പക്ഷം അതിവേഗ വ്യാപനം സംഭവിക്കുമെന്ന ബോധ്യമാണ് അധികാരികളെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. മികച്ച പരിശീലനം സിദ്ധിച്ച അധ്യാപകരെ വെച്ച് നമ്മുടെ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ രോഗവ്യാപനം […]

2020 Sep-Oct Hihgligts Shabdam Magazine ലേഖനം

കോവിഡ് കാല കുടുംബ ബജറ്റിംഗ്: കരുതലും കൈകാര്യവും

കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ പ്രധാനമായും ബാധിച്ചത് കുടുംബങ്ങളെയാണെന്നതില്‍ സംശയമില്ല. ഗ്രാമീണ കുടുംബങ്ങളെ പ്രത്യേകിച്ചും. GDP യുടെ 57% വരുമെങ്കിലും ഇന്ത്യയുടെ സ്വകാര്യ ഗാര്‍ഹിക ഉപഭോഗമിപ്പോഴും തളര്‍ച്ചയിലാണ്. സ്വകാര്യ ഗാർഹിക ഉപഭോഗ ചെലവിന്റെ വളർച്ചാ തോത് 2009-14 കാലയളവില്‍ 15.7% ആയിരുന്നെങ്കില്‍ 2019-20 ലെ ആദ്യ അര്‍ധ വര്‍ഷത്തില്‍ 4.1% ആയി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൊറോണയുടെ വരവ്. കോവിഡ് സൃഷ്ടിച്ച തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഗാര്‍ഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചതും ഉപഭോഗത്തെ വീണ്ടും കുറയ്ക്കുമെന്നത് സ്വാഭാവികമാണ്. ഇത് ശരിവെക്കുന്നതാണ് […]

2020 Sep-Oct Hihgligts Shabdam Magazine ആദര്‍ശം ലേഖനം

ഓൺലൈൻ നികാഹ് : തെറ്റിദ്ധരിക്കപ്പെടുന്ന കർമശാസ്ത്രം

മനുഷ്യൻ്റെ പ്രകൃതിപരമായ ആവശ്യങ്ങളേയും വികാരങ്ങളേയും മാനിക്കുന്ന ഇസ് ലാം വൈവാഹിക ജീവി തത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചതായി കാണാം. വൈകാരികമായ തെറ്റുകളിൽ നിന്ന് പരമാവധി രക്ഷ നേടാനും ഭൂമിയിലെ ജീവ നൈരന്തര്യം കാത്തു സൂക്ഷിക്കാനും വിവാഹത്തിനാവും. കേവലമൊരു പ്രകൃതി നിയമമെന്നതിലുപരി പ്രതിഫലാർഹമായ പ്രവർത്തനമായിട്ടാണ് ഇസ് ലാം വിവാഹത്തെ കാണുന്നത്. എല്ലാ ഇടപാടുകളിലുമെന്നപോലെ വിവാഹത്തിലും ഇസ്ലാമിന്ചില നിബന്ധനകളും കാഴ്ച്ചപാടുകളുമുണ്ട്. വരനും വധുവിൻ്റെ രക്ഷിതാവും രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന വാക്കാലുള്ള ഉടമ്പടിയിലൂടെയാണിത് സാധ്യമാവുന്നത്. ഈ പറഞ്ഞ നിബന്ധകൾ പാലിക്കാതെയുള്ള വിവാഹ […]

2020 Sep-Oct Hihgligts Shabdam Magazine കഥ

പ്രവാസിയുടെ ലോക്ക് ഡൗൺ

അന്ന് വിദേശത്തേക്ക് വിസ കിട്ടിയെന്നറിഞ്ഞപ്പോഴാണ് ഈ നാടും, വീടും, എല്ലാം വിട്ട് അകലങ്ങളിലേക്ക് പോകണമല്ലോ എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞത്, എല്ലാം വിധിയാണല്ലോന്നോർത്ത് അന്നാ വീട്ടിൽ നിന്നിറങ്ങുമ്പോൾ, അവളുടെ പിൻവിളിക്കായ് ഞാൻ കാതോർത്തിരുന്നു. പ്രതീക്ഷിക്കാതെ തന്നെ ഇക്കാ എന്ന് വിളിചോടിവരുന്ന അവളെ വാരിപുണർന്നപ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ പാടുപെട്ട് പിടിച്ചു നിർത്തിയിരുന്നു ഞാൻ, പെട്ടന്നവൾ എന്നിൽ നിന്നകന്നു നിന്നുകൊണ്ട് കൈയിൽ ഒരു പുസ്തകം തന്നിട്ട് പറയാൻ തുടങ്ങി, ” ഇക്കാ….. നമ്മുടെ ഓർമ്മകൾ നിറഞ്ഞു തുളുമ്പുന്ന ഡയറിയാണിത്, എന്നും […]

2020 Sep-Oct Shabdam Magazine തിരിച്ചെഴുത്ത്

ജനാധിപത്യം ഫാസിസ്റ്റ്ആധിപത്യം ആകുമ്പോൾ

രാമക്ഷേത്രത്തിന് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ശിലാസ്ഥാപനം നടത്തുകയും ചടങ്ങിൽ സംസ്ഥാന ഗവർണർ മുഖ്യമന്ത്രി എന്നിവർ പങ്കെടുക്കുകയും ചെയ്തതോടെ ബിജെപി ബാബി ഇന്ത്യക്ക് വളരെ വ്യക്തമായ ചൂണ്ടുപലക നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യയുടെ മതേതരത്വം വികാരത്തെ വ്രണപ്പെടുത്തി കൊണ്ടാണ് രാമ ക്ഷേത്രത്തിന്റെ ഉയർച്ച അധിനിവേശ ശക്തികൾ നിന്നും സ്വാതന്ത്ര്യം പൊരുതി നേടുമ്പോൾ മഹാത്മജിയുടെ മനസ്സിൽ മതസൗഹാർദ രാജ്യമായിരുന്നു കടന്നു വന്നിരുന്നത് എന്നാൽ ഇന്ന് വർഗീയ ഫാസിസ്റ്റുകൾ അതൊരു രാമരാജ്യം ആക്കി മാറ്റിയിരിക്കുന്നു ഇന്ത്യൻ ജനാധിപത്യം ഒരു മതത്തിന്റെ മാത്രം തേർവാഴ്ച്ച […]

2020 Sep-Oct Shabdam Magazine തിരിച്ചെഴുത്ത്

അദ്ധ്യാപകർ അപ്രസക്തമാകുമോ?

ഓൺലൈൻ വിദ്യാഭ്യാസം സമൂഹത്തിൽ ഇടം പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അദ്ധ്യാപകർ അപ്രസക്തമാകുമോ എന്ന സംശയങ്ങൾ പലരും പ്രകടിപ്പിക്കാറുണ്ട്. മഹാമാരിയുടെ പിടിയിലമർന്ന നാം ഒരു ബദൽ മാർഗമായി സ്വീകരിച്ച ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തീട്ടുണ്ടെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ക്ലാസ് മുറികളിൽ തന്റെ ശിഷ്യഗണങ്ങൾക്ക് വിദ്യ നുകരുന്നതിനൊപ്പം അവരിൽ വരുന്ന വീഴ്ച്ചകൾ പരിഹരിച്ച് മതിയായ ഉപദേശ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഒരു അദ്ധ്യാപകൻ്റെ ധർമ്മം. കേവലം വിദ്യാർഥികളെ പഠിപ്പിക്കുക എന്നതിലുപരി പരിശീലനം ആർജ്ജിച്ചെടുത്ത അദ്ധ്യാപകർ […]