2020 Sep-Oct Shabdam Magazine എഴുത്തോല

കഥ

കഥയെഴുതാനിരിക്കുമ്പോൾ കടലാസെന്നോട്; ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഒരു കഥയുണ്ടാകും.. നിനക്ക് വല്ല കഥയുമുണ്ടോയെന്ന്.. തൽക്ഷണം ഞാനെന്റെ ‘കഥ’കഴിച്ചാ- കഥ പൂർത്തിയാക്കി.. ശബാബ് മണ്ണാർക്കാട്

ലോക്ഡൗണ്‍ രചനകള്‍

യാ ഇലാഹീ

കവിത/മുസ്‌ലിഹ് വടക്കുംമുറി യാ നൂർ… തമസ്സിന്റെ ഇടവഴികളിൽ അലയുന്ന യാത്രികന് വെളിച്ചം വിതറി വഴി കാണിക്കണേ.. യാ ഗഫൂർ… പാപങ്ങളുടെ ഭാണ്ഡം ചുമക്കുന്ന കഴുതയെങ്കിലും മോക്ഷത്തിന്റെ തെളിനീരെന്നിൽ വാർഷിപ്പിക്കണേ.. യാ റഹീം… കാരുണ്യത്തിന്റെ കരകാണാ സാഗരമേ.. അതിൽ നിന്നൊരിറ്റിനായ്‌ കേഴുന്നു ഞാൻ യാ അതീഖ്… അനർഹനെങ്കിലും കൈപിടിക്കണേ.. ആർത്തട്ടഹസിക്കുന്ന അഗ്നികുണ്ഡമെന്നെ മാടി വിളിക്കുമ്പോൾ.., അനന്ത കോടി സൃഷ്ടികളുടെ പാലകാ.. എല്ലാം കാണുന്നവൻ നീ.. എല്ലാമറിയുന്നവൻ നീ.. നീയാണഭയം നീയാണഖിലം കനിയണേ കനിവ് കിനിയുന്ന നോട്ടമെങ്കിലും. അതു മതി […]

ലോക്ഡൗണ്‍ രചനകള്‍

അന്ധവിശ്വാസം

കവിത/ശഫീഖ് ചുള്ളിപ്പാറ ഉറക്കചടവൊന്ന് മാറി ജനൽ പാളിയിലൂടെ കണ്ണ് തിരുമ്മി നോക്കി രണ്ട് മൈനകൾ, ഇന്ന് സന്തോഷദിനം ഒരു കാലിച്ചായക്ക് ഉമ്മറത്ത് പോയിരുന്നു അപ്പോഴതാ കാക്ക വന്നു പറഞ്ഞു വിരുന്നുകാരുടെ വരവ് ഇന്നലെ കണ്ട സ്വപ്നം ഭാര്യയുമൊത്ത് പറഞ്ഞിരിക്കെ മച്ചിയിൽ നിന്നും പല്ലി ശരിവച്ചു വലത് മൂക്കും കണ്ണും നന്നായി ചൊറിയുന്നു ആരൊക്കെയോ നല്ലത് പറയുന്നുണ്ട് ഇടയ്ക്ക് കൈവെള്ള ഒന്ന് ചൊറിഞ്ഞു ഭാര്യ പറഞ്ഞു പണം കിട്ടാനുണ്ട് സത്യം സത്യം അന്ന് എല്ലാം തലകുത്തെനെ…. ശഫീഖ് ചുള്ളിപ്പാറ

ലോക്ഡൗണ്‍ രചനകള്‍

വിശപ്പ്

കഥ/ റാഷിദ് വടക്കുമുറി പതിവായ് കേൾക്കുന്ന കാലൊച്ചകളും കലപില ശബ്ദങ്ങളും കേൾക്കാതെയാണ് അയാളിന്നുണർന്നത്. കടതിണ്ണയിൽ വിരിച്ച നൂൽചാക്കും ഭാണ്ഡക്കെട്ടും കോണിപ്പടിയുടെ അടിയിലേക്ക് ഒതുക്കിവെച്ചുകൊണ്ട യാൾ അംഗസ്നാനത്തിനായി പഞ്ചായത്ത് കിണറിന്റെ അരികിലേക്ക് നടന്നു. ഇന്നലെവരെ കാല്കുത്താനിടമില്ലാതിരുന്ന നിരത്തിൽ മനുഷ്യനിഴൽ പോലുമില്ല. ആർക്കോ വേണ്ടി കത്തുന്ന ട്രാഫിക് ലൈറ്റുകൾ. കഴിഞ്ഞ രാത്രി ആരോ കൊടുത്ത ചപ്പാത്തി തുണ്ടിന്റെ കൂടെ അയാൾ കുറച്ചധികം വെള്ളം കുടിച്ചു. കാലാന്തരാത്തിൽ ക്ലാവുപിടിച്ച് ക്ഷയം സംഭവിച്ച പിച്ചളപത്രവുമായയാൾ വേച്ചു വേച്ചു നടന്നു. പതിവായിരിക്കുന്ന കവലയിലെ ബസ്സ് […]

ലോക്ഡൗണ്‍ രചനകള്‍

കൂട്ട്

കവിത/ ഷഹാന മമ്പാട്‌ ജീവിതം, അഗാധമായ ചലനങ്ങൾ കലർന്ന വെറും കോപ്രായമാണോ? അതോ, അനന്തമാം വിഹായുസ്സിലേക്ക് തള്ളിവിടുന്ന പ്രേരകമാണോ ? സൗഹൃദം, കുടുംബം, സന്തോഷം, ദു:ഖം നീണ്ടു കിടക്കുന്ന ചില ചാലക ശക്തികൾക്ക് അടിമപ്പെടേണ്ടി വരുന്ന മഹാ പ്രതിഭാസമായിരിക്കാം.. നശിച്ചു നാറാണക്കല്ലാവാതെ നോക്കണം തുരുമ്പെടുക്കാതെ കാക്കണം പ്രതീക്ഷകളുടെ പുതുനാമ്പുകൾ തളിർക്കാൻ കൂടെയുണ്ടാവണം. Shahana Mampad

ലോക്ഡൗണ്‍ രചനകള്‍

ലോക് ഡൗൺ

കവിത/ശാഫി വേളം രാജ്യംവിരിച്ച ചങ്ങലയിൽ മനുഷ്യർ സ്വസ്ഥത തേടി. തെരുവുകൾ വിജനം. നടപ്പാതകൾ ശൂന്യം. പട്ടിണി വീട് വീടാന്തരം കയറിയിറങ്ങി. ജീവികളെയും കൂടെ കൂട്ടിയിട്ടുണ്ട്. നിയമംലംഘിക്കും ജനങ്ങളെ കാത്ത് വാഹനപാതകളിൽ ലാത്തിപിടിച്ച് കാക്കിയേമാന്മാർ ഉലാത്തുന്നുണ്ട്. ഫാസ്റ്റ്ഫുഡ് ശീലമാക്കിയവർ വീട്ടിലെ പാചകക്കാരിയുടെ രുചിയറിയുന്നു. അകൽച്ചയാണെങ്ങും അതിജീവിക്കാൻ വേണ്ടി ജനങ്ങളെല്ലാമൊന്നിച്ചു പരിശ്രമത്തിലാണ് കരുതലിലും, നമ്മൾ അതിജീവിക്കും. ശാഫി വേളം

ലോക്ഡൗണ്‍ രചനകള്‍

അയ്സാ..

കഥ/ ഫാത്തിമാ ബീവി ” ഇമ്മാ.. ന്റെ മുടിമ്മക്കുത്തി കണ്ടോ ങ്ങള്, ച്ചു പുളി പെറുക്കാൻ പോവാൻ സമയായിക്കുണ് ” മ്മളെ അയ്സാന്റെ പതിവുള്ള ചോദ്യാത്. ബാപ്പട്ട്യളാമാനോടാ ഓളിതു ചോയ്ക്കുണ്ത്. പെറ്റമ്മ നേരത്തെ വഫാത്തായി.കഫക്കെട്ട് നെറഞായിരുന്നു ഓളെ ഇമ്മ മയ്യത്തായത്. പിന്നെ അയ്സാനെ നോക്കാൻ ഒരു ഇമ്മ വേണല്ലോ. അയിനോണ്ട് കോയാക്ക രണ്ടാമത് കെട്ടി.ഇപ്പത്തെ ഇമ്മാന്റെ പേര് ഖൈജ ന്നാണ്.രണ്ടാനുമ്മേടെ വ്യത്യാസൊന്നും ഓരു കാണിക്കാറില്ല. ” ജ്ജ് എബിടുക്കും ന്നു പോണ്ടാ, അന്നെ കാണാന് ഒരു കൂട്ടരു […]

ലോക്ഡൗണ്‍ രചനകള്‍

ഫാസിസ്റ്റ് കാലത്തെ ശവക്കച്ചയുടെ രാഷ്ട്രീയം

ബുക്ക് റിവ്യൂ/ ബാസിത് വട്ടോളി /കുട നന്നാക്കുന്ന ചോയി മലയാള കലാ സാഹിത്യത്തെയും നോവലിനെയും രൂപമാതൃകകളിലും ഉള്ളടക്കത്തിലും ആശ്ചര്യപ്പെടുത്തുന്ന വിധം നവീകരിച്ച ആധുനിക സാഹിത്യകാരന്മാരിൽ സവിശേഷ സ്ഥാനമാണ് എം മുകുന്ദന്റേത്. ഏത് തലമുറകൾക്കും സ്വീകാര്യമാകുന്ന രീതിയാണ് അദ്ദേഹത്തിൻറെ രചനാശൈലി. നോവൽ, കഥ ,പഠനങ്ങൾ   തുടങ്ങിയ സാഹിതീയ മേഖലകളിലെല്ലാം തന്റെ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധിച്ചു. അതിനിടയ്ക്ക് ധാരാളം അവാർഡുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഫ്രഞ്ചുകാർ പോയ ശേഷമുള്ള മയ്യഴിയുടെ സംഭവവികാസങ്ങളെ പശ്ചാത്തലമാക്കി […]

ലോക്ഡൗണ്‍ രചനകള്‍

അരുവി തേടി

കവിത/ഉമ്മു മിൻഹാജ് തെരട്ടമ്മൽ കുഞ്ഞു ഹൃദയത്തിൽ വലിയൊരു പ്രണയ സാഗരം ഒളിപ്പിച്ചു വെച്ച് ദാഹിച്ച് അവശയായൊരു പാവം പറവ മദീനയുടെ കാതങ്ങളപ്പുറത്ത് നിന്ന് ചിറകടിച്ചുയരുന്നുണ്ട്… അങ്ങ് കേൾക്കുന്നില്ലേ മുത്തുനബിയെ ﷺ ഒരു നേർത്ത കരച്ചിൽ… ഒരിറ്റു കുടിനീർ മോഹിച്ച് മദീനയിലെ അരുവി തേടിയിറങ്ങിയതാണ്.. പാപങ്ങളുടെ ഇരുട്ട്കൊണ്ട് കാഴ്ചക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും മദീനയിൽ വീശുന്ന തെന്നലെനിക്ക് ദിശ പറഞ്ഞു തരുന്നുണ്ട്… വഴിയിൽ തളർന്നു പോകുമ്പോൾ വീണുപോകാതിരിക്കാൻ ഉതിർന്ന് വീഴുന്ന കണ്ണുനീർ തുള്ളികൾ കുടിച്ച് ദാഹമകറ്റുന്നുണ്ട്.. ദുർബലമായ ചിറകുകൾ കൊണ്ട് മരുഭൂമി […]