2023 July - August Uncategorized

രചനാ ലോകത്തെ  ഇബ്‌നു ഹജര്‍ (റ)

പത്താം നൂറ്റാണ്ടിലെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനും ശാഫിഈ മദ്ഹബ് ക്രോഡീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഇബ്നു ഹജര്‍(റ). ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദുബ്നു മുഹമ്മദുബ്നു അലിയ്യുബ്നു ഹജര്‍ അസ്സല്‍മന്‍തി അല്‍ ഹൈതമി എന്നാണ് മഹാനവര്‍കളുടെ മുഴുവന്‍ പേര്. പത്താമത്തെ പിതാമഹനായ ഹജര്‍ എന്നവരിലേക്ക് ചേര്‍ത്താണ് ‘ഇബ്നു ഹജര്‍’ എന്ന പേര് വന്നത്. ഹിജ്റ 911 ല്‍  മിസ്വ്റിലെ സല്‍വന്‍ പ്രദേശത്ത്, അന്‍ഹറിലെ ബനൂസഅദ് കുടുഢബത്തിലാണ് മഹാനവര്‍കള്‍ ജനിച്ചത്. ചെറുപ്പത്തില്‍  തന്നെ വന്ദ്യപിതാവ് മരണപ്പെട്ടു. […]

2023 July - August

സ്വര്‍ഗത്തില്‍ നിന്നൊരു തിരക്കഥ

നേരമിരുട്ടിത്തുടങ്ങി… അച്ഛനും വരാതിരിക്കുമോ…? അമ്മയെപ്പോലെ..! അമ്മയില്ലാത്തപ്പോഴുമിപ്പഴും കളിപ്പാട്ടമാണെന്‍റെ കമ്പം. എനിക്കിനിയും തളിര്‍ക്കണം. പസില്‍ബ്രിക്സുകള്‍ അടുക്കിവെച്ച് വല്ല കോടതിയും കയറണം അച്ഛനെപ്പോലെ… അല്ല..എങ്കിലും… ആട്ടമേറിയ അച്ഛന് കണ്ണുനീരിനെ കേള്‍ക്കണ്ട. ലഹരി ദൈവങ്ങളുടെ പ്രസാദം കുളിക്കാനൊരല്‍പം മതി എന്‍റെ കരച്ചില് കേട്ടോ മറ്റും മുറ്റം ഒച്ചയുണ്ടാക്കി പതിവ് തെറ്റിക്കാതെ, – ഇന്നും ആട്ടം മുറുകിത്തുടങ്ങിയിരുന്നു. ഞാന്‍ കളിപ്പാട്ടമന്വേഷിച്ച കൈകള്‍ അരയിലേക്ക് നീണ്ടു പുറത്തെടുത്തതിനെ- വിവരിക്കണമെന്നുണ്ട് പേരറിയില്ലെന്ന് മാത്രം. ആട്ടുകാരന്‍ മൂര്‍ദ്ദാവിലേക്ക് കയറി. ഞാന്‍ ഞെട്ടറ്റു വീണു. എന്‍റെ സ്വപ്നം സഫലമായി. […]

2023 July - August തിരിച്ചെഴുത്ത്

ട്യൂഷന്‍ സെന്ററുകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍

ട്യൂഷന്‍ സെന്‍ററുകള്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്, വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കുന്നതില്‍ ട്യൂഷന്‍ സെന്‍ററുകളുടെ പങ്ക് വലുതാണ്. മികവുറ്റ വിദ്യാഭ്യാസ രീതി പിന്തുടരുന്ന ഒരുപാട് ട്യൂഷന്‍ സെന്‍ററുകള്‍ കേരളത്തിലുണ്ടെങ്കിലും, വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന അനവധി സ്ഥാപങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവാരമില്ലാത്ത അധ്യാപന രീതിയും, അടിസ്ഥാന സൗകര്യമില്ലായ്മയും പല ട്യൂഷന്‍ സെന്‍ററുകളിലും കണ്ടുവരുന്നു. സ്കൂളുകളില്‍ കുട്ടികളെ മനശാസ്ത്ര പരമായി വളര്‍ത്തി എടുക്കാനുള്ളശ്രമങ്ങള്‍ നടക്കുമ്പോള്‍, അതിന് വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍, ട്യൂഷന്‍ സെന്‍ററുകളിലെ അമിത സമ്മര്‍ദവും പീഡനങ്ങളും […]

2023 July - August തിരിച്ചെഴുത്ത്

പ്രകൃതി സംരക്ഷിക്കേണ്ടതുണ്ട്

ആവാസ വ്യവസ്ഥയില്‍ മനുഷ്യന്‍റെ അനിയന്ത്രിത കടന്നു കയറ്റം, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം എന്നിവ വളരെയധികം സമൂഹത്തിനിടയില്‍ വ്യാപിച്ചത് മുതല്‍ കാലവര്‍ഷക്കെടുതികളുടെ ദുരനുഭവങ്ങള്‍ നാം നിത്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതികളുടെ ഇരയായവര്‍ക്ക് സഹായകമാകും വിധം ഒട്ടനേകം സഹായങ്ങള്‍ ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നുണ്ട്? സമൂഹത്തിനിടയില്‍ കൃത്യമായി ആവശ്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുന്നുണ്ടോ തുടങ്ങി അനേകം ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അനിവാര്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ? കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ കമ്മീഷനും […]

2023 July - August തിരിച്ചെഴുത്ത്

ഖജനാവ് നിറക്കാന്‍ വേണ്ടി കുടിക്കൂ

  മദ്യപാനത്തെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പുതിയ മദ്യ ശാലകള്‍ തുറക്കണമെന്നുള്ള കേരള സര്‍ക്കാറിന്‍റെ നടപടി ആശങ്കയുളവാക്കുന്നതാണ്. മദ്യ നിരോധനമല്ല, വര്‍ജനമാണ് വേണ്ടതെന്ന ഉദ്ധരണി ഉയര്‍ത്തിയവരാണ് ഈ വൈരുദ്ധ്യം ചെയ്യുന്നതെന്നോര്‍ക്കണം. ഖജനാവ് നിറക്കാനോ മറ്റോ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിടവ് സൃഷ്ടിക്കുന്ന പ്രവൃത്തിയാണ് ഭരണ കര്‍ത്താക്കളില്‍ നിന്നുണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ കുടിയന്മാരുടെ നാടാക്കി മാറ്റാനേ ഇതുപകരിക്കൂ. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിത്യോപയോഗ വസ്തുക്കള്‍ ലഭിക്കില്ല. എങ്കിലും കേരളത്തിലെ ഏതു മുക്കിലും മൂലയിലും മദ്യം ലഭിക്കുമെന്നതാണ് അവസ്ഥ. […]

2023 July - August തിരിച്ചെഴുത്ത്

‘ഇന്‍ഡ്യ’ ഇന്ത്യയുടേതാവണം

  രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നു. ഇന്‍ഡ്യന്‍ സഖ്യവും ഭാരതീയ ജനതാ പാര്‍ട്ടിയും ശക്തമായി കര്‍മ മണ്ഡലത്തിലുണ്ട്. 26 കക്ഷികള്‍ അണിനിരക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്‍റെ ലക്ഷ്യം സംഘപരിവാറിനെതിരെ ചെറുത്ത് നിന്ന് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ 301 സീറ്റുകളില്‍ ഐക്യസ്ഥാനാര്‍ത്ഥിയെ നിയമിക്കുകയുമാണ്. ‘ഐക്യമത്ത്യം മഹാബലം’ എന്നതാണ് രാജ്യം ആവശ്യപ്പെടുന്നത്. ഇതു പോലുള്ള ഒരു സഖ്യത്തെ രാജ്യം ഉറ്റു നോക്കുകയാണ്. കാരണം, ഇനിയൊരു സംഘപരിവാര്‍ ഭരണം നടത്തിയാല്‍ രാജ്യത്തിന്‍റെ അടിമുടി മാറുന്ന സാഹചര്യം ഉണ്ടാകും. രാജാധികാരത്തിന്‍റെ ചെങ്കോലും പുതിയ […]

2023 July - August കവിത

വിട

പകലോനുണർന്നെങ്കിലുമെന്തോ അവനുണർന്നില്ല. മിഴികൾക്ക് കനം വെച്ചിരിക്കുന്നു തൊണ്ടണ്ട വരണ്ടണ്ടുണങ്ങി ജീവച്ഛവമായിരിക്കുന്നു കൈകൾ മരവിച്ച് നിശ്ചലമായിരിക്കുന്നു പതിയെ പ്രതീക്ഷകളിനി തളിർക്കില്ലെന്നോതി, നിരാശകളേറ്റി, ഹൃത്തും ശ്വസനമവസാനിപ്പിച്ചു.   പി.എം സുഫിയാൻ

2023 July - August കവിത

ഉറക്കം

ജീവിതയാത്ര മടുത്തെന്നുറച്ച് സ്വയം പഴിച്ചിരിക്കുകയാണു ഞാൻ… കണ്ട കാഴ്ച്ചകളെല്ലാം മിഥ്യകളായിരുന്നു, മോഹങ്ങളെല്ലാം പാഴായിരിക്കുന്നു, ആശകളൊക്കെ നിരാശകളായിരിക്കുന്നു… തിരിച്ചറിവുകളുടെ തോരാത്ത മഴ വന്ന് പൊറുതി മുട്ടിക്കുന്നുണ്ട്. വയ്യ…, ഉള്ളിലെ സങ്കടങ്ങൾക്ക് മറ ചൂടിയിനിയും ചിരിക്കാൻ, മരിച്ചുജീവിക്കാൻ, ഇൗ മൈലാഞ്ചിച്ചെടികൾക്കിടയിൽ ഞാൻ സ്വസ്ഥമായൊന്നുറങ്ങട്ടെ…   സഹദ് ആവിലോറ

2023 January - February 2023 january-february Hihgligts Shabdam Magazine ലേഖനം

ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്?

ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്? ‘ഛില ശ െിീ േയീൃി യൗ േൃമവേലൃ യലരീാല മ ംീാലി’ ഫ്രഞ്ച് അസ്ഥിത്വവാദിയും ചിന്തകനുമായ സിമോണ്‍ ഡി ബ്യൂവേയറിന്റെ 1949ല്‍ പുറത്തിറങ്ങിയ വേല ലെരീിറ ലെഃ എന്ന പുസ്തകത്തിലെ വാക്കുകളാണിത്. 20-ാം നൂറ്റാണ്ടിന്റെ അര്‍ധ ശതകം വരെ നിലനിന്നിരുന്ന ലിംഗ ലൈംഗിക മാനങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്നതായിരുന്നു സിമോണിന്റെ ആശയങ്ങള്‍. ഒരു വ്യക്തിയുടെ ലിംഗ നിര്‍ണ്ണയം ജനിതകമല്ലെന്നും സാമൂഹികാന്തരീക്ഷങ്ങളില്‍ നിന്ന് വ്യക്തി സ്വന്തം നിര്‍മ്മിച്ചെടുക്കുന്നതാണ് ജെന്‍ഡര്‍ എന്ന ഒരു പുതിയ […]

2023 January - February 2023 january-february Hihgligts Latest Shabdam Magazine കവര്‍സ്റ്റോറി

മുസ്‌ലിംകള്‍ തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്?

  മുസ്‌ലിംകള്‍ തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്? കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുസ്‌ലിമിനെക്കുറിച്ചുള്ള പൊതുബോധം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത സമീപ കാലത്ത് വര്‍ധിച്ചു വരികയാണ്. വിദ്യഭ്യാസം, ആരോഗ്യം, വികസനം തുടങ്ങി എല്ലാ മേഖലകളിലും ഉന്നതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും കേരളത്തിന്റെ മതേതര സാമൂഹികതയുടെ അടിത്തറ അനുദിനം ഇളകി പൊളിഞ്ഞുകൊണ്ടിരിക്കുന്നുവെന്നത് വിസ്മരിക്കാനാവില്ല. എന്തൊക്കെ പ്രശ്‌നങ്ങള്‍ തല പൊക്കുമ്പോഴും അതിലെ മുസ്‌ലിം പങ്കാളിത്തം ഉയര്‍ത്തിക്കാട്ടുകയും ആ പ്രശ്‌നങ്ങളെ മുസ്‌ലിമിന്റെ മതത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ അജണ്ട കേരളവും ഏറ്റെടുക്കുന്ന അതിദയനീയമായ അവസ്ഥയാണ് നിലവിലുള്ളത്. […]