സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. അയാളുടെ കൈകള്‍ക്ക് വിറയല്‍ കൂടിക്കൂടി വന്നു. കണ്ണുകള്‍ ചുവന്ന് തിളങ്ങുന്നുണ്ടായിരുന്നു. ദുര്‍ബലനായി അയാള്‍ പഴയകാല സങ്കടങ്ങള്‍ അയവിറക്കി. തന്റെ ഭാര്യ, മക്കള്‍, മദ്യപാന ശീലം, അങ്ങിനെയങ്ങിനെ. അരണ്ട വെളിച്ചത്തില്‍ ചിതറി കിടക്കുന്ന കുപ്പികളില്‍ അയാളുടെ കണ്ണുകള്‍ പരതി. ഹാവൂ… കുപ്പികളില്‍ ശേഷിച്ച തുളളികള്‍ ശേഖിരച്ച് അകത്താക്കിയപ്പോള്‍ ഒരല്‍പം ആശ്വാസം ലഭിച്ച മാത്രയില്‍ അയാളൊരു നീണ്ട ശ്വാസമയച്ചു. കിട്ടിയ ഊര്‍ജത്തില്‍ ആ കൂരിരുട്ടില്‍ അയാള്‍ ബാറിലേക്ക്ക്കുളള വഴിയിലൂടെ നടന്നുനീങ്ങി. ഇരുട്ടില്‍ ഝടുതിയില്‍ നീങ്ങുന്ന അന്ധനെ പോലെ. […]
എഴുത്തോല
ഓ മനുഷ്യരേ
കവിത/ശഫീഖ് ചുള്ളിപ്പാറ തുടക്കവും ആയിരുന്നന്ന് ഉച്ചഭാഷിണികളുടെ അനുരണനങ്ങളില്ലായിരുന്നന്ന് എങ്കിലുമാബാലവൃദ്ധം ജനങ്ങള്‍ കൂടിയിരുന്നന്ന് ഈറനണിഞ്ഞ നയനങ്ങളുമായി കേട്ടിരുന്നന്ന് ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്! ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്! നിണവും ധനവും ആദരിച്ചീടണം അഹദോന്‍റെ കലാം ചേര്‍ത്തു പിടിച്ചീടണം വര്‍ണ്ണങ്ങളെന്നും ഒരുമിച്ചിരുന്നീടണം നീചത്വങ്ങളെയെന്നും നീ കരുതിടേണം… ചൊവ്വേ പോയിടേണം! ചൊവ്വേ പോയിടേണം! ഓ മനുഷ്യരെ…. സ്വഹ്റാഇ*ലിന്നുമത് മുഴങ്ങുന്നുണ്ട്. വിശ്വാസിയുടെ കര്‍ണപടങ്ങളിലേക്ക് അലയടിക്കുന്നുമുണ്ട് ആ അഭിസംബോധനത്തിന്‍റെ പ്രതിധ്വനികളിപ്പോഴും…..
ഞങ്ങളഭയാര്‍ത്ഥികള്‍
കവിത/ശാഹുല്‍ ഹമീദ് പൊന്മള ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്‍റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അഭയാര്‍ത്ഥി ലേപലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍
പിശാചുക്കള്‍
കവിത/മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന മത ഭ്രാന്തിളക്കി ജിഹാദിസം പറഞ്ഞ് രക്തമൂറ്റിക്കുടിക്കുന്ന പിശാചുക്കള്‍ ഈ കവലകളിലും വില്‍ക്കപ്പെടുന്നുണ്ട്. ദൈവബലിയര്‍പ്പണത്തില്‍ നിഷ്ക്കളങ്കതയുടെ നിരപരാധിത്വത്തിന്‍റെ കുഞ്ഞുകഴുത്തറുക്കുമ്പോള്‍, കുഞ്ഞായി പിറന്നതാണോ അവന്‍ ചെയ്ത കുറ്റം? കുസൃതിയുടെ കൂട്ടച്ചിരികളും കുട്ടിക്കുറുമ്പിന്‍റെ കലപിലകളും ആ വീട്ടു മുറികളില്‍ ഇന്നും ബാക്കിയുണ്ടാകും ബലികൊടുത്ത മാതൃത്വമിന്ന് അഴികള്‍ക്കുള്ളില്‍ കുറ്റവാളിയുടെ മൗനം തീര്‍ക്കുകയാണ് അര്‍ഹതയില്ലാത്ത കുറ്റബോധത്തിന്‍റെ ഇരുട്ടിലിരുന്ന് മരണമേ…. നിന്‍റെ വരവിനായ് കാത്തിരിപ്പിലാണ്
പ്ലെയ്റ്റ്
കവിത/വി. എന്‍ എം യാസിര്‍ അണ്ടോണ സോമാലിയയില്‍ സുഡാനില്‍ സാന്‍ആഇല്‍, ഡമസ്കസിലും പിന്നെയുമനേകം അഭയാര്‍ത്ഥി കൂടാരങ്ങളിലും വിശന്ന് വയറൊട്ടിയ കുഞ്ഞിളം പൈതങ്ങളിപ്പോഴും വലിയ പ്ലേറ്റിന് ചുറ്റും വട്ടമിട്ടിരിക്കുകയാണ് പ്രതീക്ഷയുടെ കരങ്ങള്‍ തീറ്റയിടുന്നതും കാത്ത് അത്ഭുതം, ഇവിടെ ഇന്ത്യയിലുമുണ്ട് വൈവിധ്യയിനം പ്ലെയ്റ്റുകള്‍ ചാണകം വിളമ്പിയും ഗോമൂത്രം നിറച്ചും സര്‍വ്വസജ്ജമായിരിക്കുകയാണവര്‍ ഇടക്ക് വലിയ ശബ്ദത്തില്‍ പ്ലേറ്റ് കൊട്ടി വെളിച്ചമണച്ച് രാജ്യ സംരക്ഷണത്തിലാണ് കോവിഡിനിപ്പോള്‍ പ്ലേറ്റിനെ അത്രമേല്‍ ഭയമാണത്രെ!
ഭീതി
കവിത/മുഹമ്മദ് മിന്‍ഹാജ് പയ്യനടം തെരുവില്‍ മരിച്ചു വീണ മൃതദേഹത്തിന് പോലും ഭീതിയാണ് അടുത്തെത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ‘മരണവൈറല്’ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളെ
പരിണാമം
കവിത/ഫവാസ് മൂര്‍ക്കനാട് ജീര്‍ണത ബാധിച്ച ചുറ്റുപാടുകള്‍ ബാല്യം കീഴടക്കി നോക്കാന്‍ ആളില്ലാത്തത് കൊണ്ട് നിശാചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൊളിച്ചു കുട്ടിക്കഥകളും പഞ്ചതന്ത്രങ്ങളും പൊടിപിടിച്ച് കിടന്നു ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിച്ച് കൂട്ടിയ സൗഹൃദ ദിനരാത്രങ്ങള്‍ പക പോക്കലിന്‍റേയും പ്രതികാര വെറിയുടേയും പകലന്തികളിലേക്ക് പരിണമിച്ചു.
കഥ
കഥയെഴുതാനിരിക്കുമ്പോൾ കടലാസെന്നോട്; ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഒരു കഥയുണ്ടാകും.. നിനക്ക് വല്ല കഥയുമുണ്ടോയെന്ന്.. തൽക്ഷണം ഞാനെന്റെ ‘കഥ’കഴിച്ചാ- കഥ പൂർത്തിയാക്കി.. ശബാബ് മണ്ണാർക്കാട്
അസ്തമയം
അസ്തമിക്കുന്ന സൂര്യനെ നോക്കി ഞാന്‍ എന്നോടൊന്ന് ചോദിച്ചു നിനക്ക് അസ്തമിക്കാനിനിയെത്ര സൂര്യോദയങ്ങള്‍ വേണം….! ശഫീഖ് ചുള്ളിപ്പാറ
സ്മാരകം
മൃതിയടയാത്ത മൗനത്തിന്‍റെ സ്മാരക കല്ലറകളെ നിശബ്ദമായ ക്ലാസ് മുറികളെ നിങ്ങള്‍ക്കറിയുമോ? ലഹരി പുതച്ചുറങ്ങുന്ന കാല്‍ നിലത്തുറക്കാത്തവരുടെ കലഹങ്ങളുടെ നിലവിളി കേള്‍ക്കുന്നുണ്ടോ നിങ്ങള്‍ ‘പ്രണയ’ രതിയുടെ മരച്ചുവട്ടില്‍ പ്രാണനില്ലാ നിശബ്ദതകള്‍ കാമം തീര്‍ക്കുമ്പോള്‍ മാറുന്ന കാമ്പസ് ചിത്രങ്ങളാല്‍ മാതൃത്വത്തിന്‍റെ നിലക്കാത്ത നിലവിളികളുമായ് അഭിമന്യൂവും അന്തിയുറങ്ങുന്നുണ്ട്. ജീവനെടുക്കുന്ന ആയുധ പുരകളാല്‍ പ്രബുദ്ധത മങ്ങിയ പ്രതിഷേധങ്ങള്‍, പ്രണയമില്ലാത്ത വരാന്തകള്‍, കവിത മണക്കാത്ത ചുമരുകള്‍, വറ്റിയ സര്‍ഗാത്മകതകള്‍ കാമ്പസിന്‍റെ നിറങ്ങള്‍ ചത്തൊടുങ്ങിയതെവിടെ? സുഹൈല്‍ കാഞ്ഞിരപ്പുഴ