ഉഷ്ണം നിലക്കാത്ത ഒരു നയനമുണ്ടിവിടെ കടിഞ്ഞൂല്‍ പേറിന്‍റെ നോവും ചൂരുമറിഞ്ഞ് വളര്‍ത്തിയ പിഞ്ചോമനയുടെ വിരഹത്തെയോര്‍ത്ത് ഒരു തുണ്ട് താലിച്ചരട് ചാര്‍ത്തി കഷ്ടതകളെ സമ്മാനിച്ച പ്രിയതമനെയോര്‍ത്ത് അയലത്തെ പയ്യന്‍റെ കാമം പുരട്ടിയ നോട്ടങ്ങള്‍ക്കു മുന്നിലെ നിസ്സഹായതയോര്‍ത്ത് നാത്തൂന്മാരുടെ മുന വെച്ച അടക്കം പറച്ചിലുകളുടെ പൊരുളുകളോര്‍ത്ത് നാട്ടുകാരുടെ നാവിന്‍ നീളത്തില്‍ പിടഞ്ഞമരുന്ന മാനത്തെയോര്‍ത്ത് കണ്ണീരില്‍ കുതിര്‍ന്ന് വേദനയില്‍ കിതച്ച് മരണം കൊതിച്ച് പിടയുന്ന ഹൃദയവുമായി ഒരു സ്ത്രീ ജന്മം ഹാരിസ് കിഴിശ്ശേരി
എഴുത്തോല
ഹിബ്ബീ
ഈ ഭൂലോകത്ത് ഒന്നൂടെ പിറന്ന് വീഴണം നിഴലില്ലാത്ത ആറ്റലോരുടെ നിഴലായി കൂടണം ഉഹ്ദില്‍ മുത്തിനെതിരെ വന്ന ശത്രു ശരമാല, പരിച കണക്കെ നെഞ്ചേറ്റു വാങ്ങിയ ത്വല്‍ഹത്താകണം ഹബീബിന്‍റെ കാലില്‍ മുള്ള് തറക്കുന്നത് പോലും താങ്ങാനാവില്ലെന്നു തേങ്ങി കഴുമരമേറിയ ഖുബൈബോരുടെ ഇടറിയ കണ്ഠമാവണം തന്ത്രത്തില്‍ തഞ്ചം പാര്‍ത്ത് പൂമേനി വാരിപ്പുണര്‍ന്ന സഹദോരുടെ ഭാഗ്യമാവണം ഹബീബി.. ഒരു അനുരാഗിയുടെ തേട്ടമാണിത് കനിവരുളണേ ഹീബ്ബീ… മലിക്ക് ഐ ടി ഐ
ഇന്നലെകള്‍
ഉറ്റവരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി ആദ്യാക്ഷരം തേടി കയറിച്ചെന്ന വിദ്യാലയ മുറ്റങ്ങള്‍. നന്മ തിന്മയുടെ വേര്‍തിരിവ് പറഞ്ഞുതന്ന ഗുരുമുഖങ്ങള്‍. ജീവിതത്തിന്‍റെ ചവിട്ടു പടികളില്‍ ആകാശത്തോളമുയരാന്‍ ചിറകുകള്‍ തുന്നിച്ചേര്‍ത്ത മാതാപിതാക്കള്‍. സന്തോഷ സന്താപങ്ങളില്‍ സ്നേഹക്കരങ്ങള്‍ തന്ന് കൂടെ നിന്നത് കൂടെപ്പിറപ്പല്ലെങ്കിലും കൂട്ടൂകാര്‍. ജീവിതത്തിന്‍റെ നിഖില നിമിഷങ്ങളിലും അറിവും, അനുഭവവും പങ്കുവെച്ച കുടുംബ ബന്ധങ്ങള്‍. ഇന്നലകളിലെയീ കൂട്ടുകള്‍ മണ്‍മറഞ്ഞതില്‍ പിന്നെ ബാക്കിയായത് എന്‍ ഏകാന്ത ഹൃദയത്തിലെ നോവുകള്‍ മാത്രം… ജുറൈജ് പുല്‍പ്പറ്റ
പരിണാമം
ചോക്കും ബോര്‍ഡും, കഥ പറഞ്ഞിരുന്ന, ക്ലാസ്സ് മുറിയിലിന്ന്, ചോരപ്പാടുകള്‍, കാണാനായതാണ്, ഞാന്‍ കണ്ട, പരിണാമം. മുഹമ്മദ് ഹനാന്
കുഞ്ഞുങ്ങളുടെ സ്വര്‍ഗം
ഇന്നലെയാണ് ഞാന്‍ ഇവിടെയെത്തിയത് ഈ കുട്ടികളുടെ സ്വര്‍ഗത്തില്‍, ഞങ്ങളെല്ലാവരും ഒരേ പ്രായക്കാര്‍ ഒരേ വേഷം ധരിച്ചവര്‍ എനിക്കു മുമ്പേ എത്തിയവരാണെല്ലാവരും, അവര് പറയാ… ഭൂമിയില്ലുള്ളവരെല്ലാം ക്രൂരന്മാരാണത്രേ. ഇനി എന്‍റെ കാഥ പറയാം… കഴിഞ്ഞ എട്ടു മാസക്കാലം ഞാന്‍ ഭൂമിയിലുണ്ടായിരുന്നു. എന്‍റുമ്മയുടെ വയറ്റില്‍ … ഉമ്മ എനിക്ക് കഥ പറഞ്ഞുതരുമായിരുന്നു. പാട്ടുപാടിത്തരുമായിരുന്നു എനിക്ക് വിശക്കുമ്പോഴൊക്കെ ഭക്ഷണം നല്‍കുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പെണ്‍ കുഞ്ഞാണെന്ന സന്തോഷം ഉമ്മ മറ്റുള്ളവരോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ ഉമ്മ പാട്ട് […]