ഒരു സ്ത്രീ ജന്മം

ഉഷ്ണം നിലക്കാത്ത
ഒരു നയനമുണ്ടിവിടെ
കടിഞ്ഞൂല്‍ പേറിന്‍റെ
നോവും ചൂരുമറിഞ്ഞ്
വളര്‍ത്തിയ പിഞ്ചോമനയുടെ
വിരഹത്തെയോര്‍ത്ത്
ഒരു തുണ്ട്
താലിച്ചരട് ചാര്‍ത്തി
കഷ്ടതകളെ സമ്മാനിച്ച
പ്രിയതമനെയോര്‍ത്ത്
അയലത്തെ പയ്യന്‍റെ
കാമം പുരട്ടിയ
നോട്ടങ്ങള്‍ക്കു മുന്നിലെ
നിസ്സഹായതയോര്‍ത്ത്
നാത്തൂന്മാരുടെ
മുന വെച്ച
അടക്കം പറച്ചിലുകളുടെ
പൊരുളുകളോര്‍ത്ത്
നാട്ടുകാരുടെ
നാവിന്‍ നീളത്തില്‍
പിടഞ്ഞമരുന്ന
മാനത്തെയോര്‍ത്ത്
കണ്ണീരില്‍ കുതിര്‍ന്ന്
വേദനയില്‍ കിതച്ച്
മരണം കൊതിച്ച്
പിടയുന്ന ഹൃദയവുമായി
ഒരു സ്ത്രീ ജന്മം

ഹാരിസ് കിഴിശ്ശേരി

Write a comment