മുഹമ്മദ് ഷാഹുല്‍ ഹമീദ് പൊന്മള ജന്മനാ പിടിപെട്ട വിഭ്രാന്തിയാണ് ദിവസങ്ങള്‍ മുന്നോട്ടു കുതിക്കുന്നത് വലയില്‍ ശേഷിച്ച കുഞ്ഞു പരല്‍മീനുകളെപ്പോലെ ഓര്‍മ്മത്തരികള്‍ പിടച്ചിലിലാണ് വേദന തഴുകിയതിനാലാവാം ഇന്ന് ഞാന്‍ മോഹവലയും നെയ്ത് ഓര്‍മ്മത്തെരുവിലെ വില്‍പ്പനക്കാരനാകാന്‍ കാത്തിരിപ്പിലാണ് കുരുങ്ങിയ തരികള്‍ ഒത്തിരിയുണ്ട് . പ്രകാശമെത്താതിടത്ത് സോളാറിനെന്തു മെച്ചം കാറ്റെത്താതിടത്ത് കാറ്റാടിക്കെന്ത് ഫലം, അവരൊക്കെ ചുമതലകളുടെ അങ്ങാടികളില്‍ ഭാണ്ഡം ചുമക്കുകയാണത്രെ ഇനി ഞാന്‍ മരങ്ങളോട് കിന്നരിക്കട്ടെ, പൂവുകളോടും പൂമ്പാറ്റകളോടും ഓര്‍മ്മകളുടെ ചുമടിറക്കി ശുദ്ധവായുവിനെ ഉള്ളിലേക്കാവാഹിക്കണം
കവിത
ഇരുള്‍
അഫ്സല്‍ മണ്ണാര്‍ ദു:ഖം മറക്കാന്‍ ഞാന്‍ ഇരുളിനെ പ്രേമിച്ചു ഇരുളില്‍ എനിക്ക് സ്വൈര്യമുണ്ട് സമാധാനമുണ്ട് സംതൃപ്തിയുണ്ട് പ്രതികാര ദാഹിയായിട്ടും ഇരുളിന്‍റെ യാമങ്ങളിലെനിക്കാശ്വാസമുണ്ട് വിഷമിച്ചിരിക്കുമ്പോള്‍ ഇരുട്ട് എന്നോട് കുശലം പറയാറുണ്ട്. മറന്നുതീരാത്ത ദു:ഖങ്ങള്‍ ഇരുട്ടിന്‍റെ ഇരുളിലെവിടെയോ അകലേക്ക് മറയാറുണ്ട്.
സമര്‍പ്പണം
അബൂബക്കര്‍ മിദ്ലാജ് പ്രതീക്ഷയുടെ തേരില്‍ ജീവിത നൗക തുഴഞ്ഞ് കുടിയേറിപ്പാര്‍ക്കുമ്പോഴും പ്രാണസഖിയുടെ കിളിനാദങ്ങള്‍ പ്രതിധ്വനിയായി അലയടിച്ചിരുന്നു… വിയര്‍പ്പു കണങ്ങള്‍ തണുപ്പിച്ച കലണ്ടറു കളങ്ങളില്‍ കൂടണയാനുള്ള പഥികന്‍റെ മോഹങ്ങള്‍ വെട്ടുകളായി കുറിക്കപ്പെടുന്നു… കിതപ്പിന്‍റെ ആര്‍ത്തനാദം ഇടതടവില്ലാതെ ഓര്‍മ്മയുടെ തീരങ്ങളില്‍ കടലാസു തോണി കണക്കെ ഒഴുകി തുടങ്ങിയിരുന്നു വിശപ്പിന്‍റെ ക്രൂരമുഖങ്ങള്‍ പല്ലിളിച്ചു കാട്ടിയ നേരം കൊഞ്ചിക്കുഴയുന്ന മണലാരണ്യത്തെ വായില്‍ കുത്തി നിറച്ച് ആര്‍ത്തിയോടെ പശിയടക്കിയിരുന്നു… ദാഹിച്ചു തൊണ്ടണ്ടണ്ടവരണ്ടണ്ട് ചിറകറ്റു വീഴുമെന്ന് കണ്ടണ്ടണ്ടപ്പോള്‍ അറിയാതെ ഇറ്റിവീണ കണ്ണീരാവുവോളം മോന്തി ശമനം കണ്ടെണ്ടത്തിയിരുന്നു… […]
നൈരാശ്യം
ശഫീഖ് ചുള്ളിപ്പാറ നീറുന്ന നെഞ്ചിന്‍റെ രോദനങ്ങളാണ് ശൈത്യത്തെ തളര്‍ത്തിയത്. കരയു മനസ്സിനെ, നിറഞ്ഞ പുഞ്ചിരിയാണ് മറച്ചത്. എന്‍റെ ജീവിതത്തിന്‍റെ മുനയൊടിച്ച കലിതീര്‍ത്ത വരികള്‍ ഹൃദയത്തിനേറ്റ മുറിവുകളാണ്. പാതി നരച്ച സ്വപ്നങ്ങള്‍ വേനല്‍ കവര്‍ന്നതാണ്. പ്രണയത്തിന് പ്രാണന്‍ പകരമുണ്ട്. നോവുകള്‍ക്ക് പകരമെന്തുണ്ട്? ഒളിയമ്പുകള്‍ പിഴച്ചതായിരിക്കണം വദനകാന്തി കെടുത്തിയത്. വിരഹ നൊമ്പരം ജീവിതഭാരമാണ് ഇനിയെന്‍റെ അധരങ്ങള്‍ നിറഞ്ഞു ചിരിക്കില്ല. ഹൃത്തടം സ്നേഹം കൊതിക്കില്ല. സ്നേഹം ചതിച്ച പാഴ്ജീവിതം സാക്ഷി. ഇനിയൊരു തിരിച്ചുവരവില്ല.
ഭ്രാന്തന്‍
തെരുവില്‍ കിടന്നുറങ്ങിയത് എച്ചില്‍ രുചിക്കാനായിരുന്നു ഓടക്ക് മുകളില്‍ തപസ്സിരുന്നത് തെരുവ് പട്ടികളെങ്കിലും കൂട്ടിന് വരുമെന്ന് കരുതിയായിരുന്നു തനിയെ നടന്ന വര്‍ത്തമാനം പറഞ്ഞ് പ്രകൃതിയെങ്കിലും ശ്രവിക്കുമെന്ന് നിനച്ചായിരുന്നു പതിയെ ഞാന്‍ ഒരു ഭ്രാന്തനായി തീര്‍ന്നിരുന്നു ഭ്രാന്ത് തടയണ തീര്‍ത്തു ചിന്തകള്‍ക്ക് മുമ്പില്‍ അടയിരുന്ന് സ്വപ്നങ്ങള്‍ക്ക് മേല്‍ കഠാരയേന്തും തോണ്ടോളജിയന്‍റെ ഭിത്തിയില്‍ കരിയെടുത്ത് ഞാന്‍ പ്രകൃതിയുടെ വര്‍ണ്ണം നല്‍കി ഒപ്പിയെടുത്ത് തൊടുത്ത് വിട്ടവര്‍ ഒരു തെരുവ് ഭ്രാന്തന്‍റെ കല ഹാഷ്ടാഗോടെ പെയ്ത് തുടങ്ങി ലൈക്കിന്‍റെ ഹര്‍ഷമഴ ഭാരതാമ്മേ ആരാണു ഭ്രാന്തന്‍..? […]
ഇതെന്‍റെ പ്രണയമാണ്
എന്‍റെ സ്നേഹമാണിത് നീയിത് വിസ്മരിക്കുക എന്താണിത് വെറുമൊരു ബലൂണ്‍ എന്നു പറഞ്ഞ് നീ വിസ്മയിക്കരുത് ഇതിലെന്‍റെ ജീവശ്വാസമാണ് നിന്‍റെ കിനാവില്‍ നീയിതിനെ കാത്തുകൊള്ളുക എന്‍റെ സ്നേഹമാണിത് നീയിത് സ്വീകരിക്കുക എന്താണിത്? വെറുമൊരു കടലാസ് പട്ടം എന്നു പറഞ്ഞ് നീ പരിഹസിക്കരുത് ഇതെന്‍റെ കിനാക്കളാണ് നിന്‍റെ ഹൃദയാകാശത്തില്‍ സ്നേഹത്തിന്‍റെ ചിറകുതുന്നി നിയിത് കല്‍പാന്തകാലം കാക്കുക എന്‍റെ സ്നേഹമാണിത് നീയിത് സ്വീകരിക്കുക എന്താണിത് വെറുമൊരി മഴനീര്‍ത്തുള്ളഇകളോ എന്നു പറഞ്ഞ് നീ പരിഹസിക്കരുത് ഇതെന്‍റെ പ്രണയമാണ് നിന്‍റെ കൈക്കുമ്പിളില്‍ നിന്നൂര്‍ന്ന് പോകാതെ […]
ഓ മനുഷ്യരേ
കവിത/ശഫീഖ് ചുള്ളിപ്പാറ തുടക്കവും ആയിരുന്നന്ന് ഉച്ചഭാഷിണികളുടെ അനുരണനങ്ങളില്ലായിരുന്നന്ന് എങ്കിലുമാബാലവൃദ്ധം ജനങ്ങള്‍ കൂടിയിരുന്നന്ന് ഈറനണിഞ്ഞ നയനങ്ങളുമായി കേട്ടിരുന്നന്ന് ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്! ഇനി ഞാന്‍ ഉണ്ടാവില്ലെന്ന്! നിണവും ധനവും ആദരിച്ചീടണം അഹദോന്‍റെ കലാം ചേര്‍ത്തു പിടിച്ചീടണം വര്‍ണ്ണങ്ങളെന്നും ഒരുമിച്ചിരുന്നീടണം നീചത്വങ്ങളെയെന്നും നീ കരുതിടേണം… ചൊവ്വേ പോയിടേണം! ചൊവ്വേ പോയിടേണം! ഓ മനുഷ്യരെ…. സ്വഹ്റാഇ*ലിന്നുമത് മുഴങ്ങുന്നുണ്ട്. വിശ്വാസിയുടെ കര്‍ണപടങ്ങളിലേക്ക് അലയടിക്കുന്നുമുണ്ട് ആ അഭിസംബോധനത്തിന്‍റെ പ്രതിധ്വനികളിപ്പോഴും…..
മാലാഖയുടെ മണം
കവിത/അന്‍സാര്‍ കൊളത്തൂര്‍ ആളൊഴിഞ്ഞ കസേരകള്‍ക്കിടയിലിരുന്ന് ഒരു വൃദ്ധന്‍ നക്ഷത്രങ്ങളെണ്ണിക്കൊണ്ടിരുന്നു കുന്തിരിക്കത്തിന്‍റെ കറുത്ത ഗന്ധം കുടിച്ച് അന്തരീക്ഷം ഭ്രാന്തമായിരിക്കുന്നു. ആരോ വെച്ച റീത്തിലെ വാടാറായ പൂവിലിരുന്ന് രണ്ടീച്ചകള്‍ പ്രണയം പറഞ്ഞു നരവീണു തുടങ്ങിയ രണ്ടു പെണ്ണുങ്ങളപ്പോഴും രാമായണത്തിലെ അര്‍ത്ഥമറിയാത്ത വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. വാര്‍ദ്ധക്യത്തിന്‍റെ അവസാന പടിയിലിരുന്ന് വൃദ്ധന്‍ നക്ഷത്രങ്ങളിലേക്ക് രാപ്പാര്‍ക്കുകയാണ് മാലാഖയുടെ ചിറകിനടിയില്‍ കണ്ണുകള്‍ കോര്‍ത്ത് സ്വപ്നം പറഞ്ഞിരുന്ന രാത്രികള്‍… അന്ന് മഴവറ്റിയ നിലാവില്‍ നിന്‍റെ പാദസരം ചിലമ്പിക്കാതിരുന്നപ്പോള്‍ മാലാഖ വെളിച്ചത്തിലേക്കു ചിറകടിച്ചകന്മ്പോയി നീ ഏതോ മുല്ലമണമുള്ള താഴ്വരയിലേക്ക് […]
ഞങ്ങളഭയാര്‍ത്ഥികള്‍
കവിത/ശാഹുല്‍ ഹമീദ് പൊന്മള ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്‍റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അഭയാര്‍ത്ഥി ലേപലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍
പിശാചുക്കള്‍
കവിത/മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന മത ഭ്രാന്തിളക്കി ജിഹാദിസം പറഞ്ഞ് രക്തമൂറ്റിക്കുടിക്കുന്ന പിശാചുക്കള്‍ ഈ കവലകളിലും വില്‍ക്കപ്പെടുന്നുണ്ട്. ദൈവബലിയര്‍പ്പണത്തില്‍ നിഷ്ക്കളങ്കതയുടെ നിരപരാധിത്വത്തിന്‍റെ കുഞ്ഞുകഴുത്തറുക്കുമ്പോള്‍, കുഞ്ഞായി പിറന്നതാണോ അവന്‍ ചെയ്ത കുറ്റം? കുസൃതിയുടെ കൂട്ടച്ചിരികളും കുട്ടിക്കുറുമ്പിന്‍റെ കലപിലകളും ആ വീട്ടു മുറികളില്‍ ഇന്നും ബാക്കിയുണ്ടാകും ബലികൊടുത്ത മാതൃത്വമിന്ന് അഴികള്‍ക്കുള്ളില്‍ കുറ്റവാളിയുടെ മൗനം തീര്‍ക്കുകയാണ് അര്‍ഹതയില്ലാത്ത കുറ്റബോധത്തിന്‍റെ ഇരുട്ടിലിരുന്ന് മരണമേ…. നിന്‍റെ വരവിനായ് കാത്തിരിപ്പിലാണ്