ഒരു വര്‍ഷം കൂടി കഴിഞ്ഞുപോയി. പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ്. ഡിസംബര്‍ വിട പറയുന്നത് ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും സന്തോഷപൂര്‍ണ്ണവുമായ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ്. ഡിസംബര്‍ പിറക്കുന്നതോടെ ക്രിസ്തുമസ് സ്റ്റാറുകളും ക്രസ്തുമസ് ട്രീകളും കടകളിലും ക്രിസ്തീയവിശ്വാസികളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ക്രിസ്മസ് സമ്മാനങ്ങളും കേക്കുകളും ഗ്രീറ്റിംങ് കാര്‍ഡുകളും എസ്.എം.എസുകളും നമ്മുടെ ഇടയില്‍ നിറഞ്ഞ് നില്‍ക്കും. ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരേയൊരാഘോഷമാണ് ക്രിസ്തുമസ്. ക്രിസ്തീയ രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലും ഒരു പോലെ ആഘോഷിക്കപ്പെടുന്നതെന്ന പ്രത്യേകത ഒരു പക്ഷേ ക്രിസ്തുമസിനു മാത്രം […]
സമകാലികം
സമകാലികം
മരണം ഒളിഞ്ഞിരിക്കും വഴിയേ നടക്കരുത്..
പരിവര്‍ത്തനത്തെ പുരോഗതിയായി വ്യാഖ്യാനിക്കാമോ? എങ്കില്‍ മനുഷ്യന്‍ പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. ഒപ്പം തിരക്കേറിയ അവന്‍റെ ജീവിതശൈലിയും ഊഷ്മളത പകരാന്‍ നൈമിഷിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നു. വിചാരങ്ങള്‍ക്ക് വികാരങ്ങളേക്കാള്‍ വില കൊടുക്കുന്ന രീതിക്ക് ഇന്ന് താളം തെറ്റിയിരിക്കുന്നു. രതി വൈകൃതങ്ങളുടെ യാത്രക്കിടയില്‍ അവന്‍ സ്വന്തവും നിരപരാധികളായ പിന്‍ തലമുറയെയും വികലമാക്കുന്നു. ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു കൊടും ദുരന്തത്തിന്‍റെ വക്കിലാണ്. അവസാനം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ഒഴിഞ്ഞു മാറാനാവാതെ മരണത്തിന് കീഴടങ്ങും. ശ്മശാനത്തിന്‍റെ മൂകതയില്‍ മൂങ്ങകള്‍ ഒച്ച വെക്കും. മീസാന്‍ കല്ലുകള്‍ വിളിച്ചോതുന്നുണ്ടാവും.””സമൂഹം നിന്നെ […]