പണ്ഡിത ലോകത്തെ പ്രോജ്വല സാന്നിദ്ധ്യമായിരുന്നു കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍. ആദര്‍ശ പോരാട്ടത്തിനായി ജീവിതം നീക്കി വെച്ച സൂര്യതേജസായിരുന്നു അവിടുന്ന്. മത, ഭൗതിക, ജീവ കാരുണ്യ മേഖലകളില്‍ നിറഞ്ഞ് നിന്ന കര്‍മയോഗി, പ്രതിസന്ധികള്‍ സുധീരം നേരിട്ട പ്രസ്ഥാന നായകന്‍, വൈജ്ഞാനികമായും സംഘടനാപരമായും സുന്നി കൈരളിയെ നയിച്ച ആദരണീയ നേതൃത്വം, അറിവിന്‍റെ അകക്കാമ്പ് കണ്ടെത്തിയ പാണ്ഡിത താരകം തുടങ്ങി ചിത്താരി ഉസ്താദിനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ നീണ്ടു പോകുന്നു. പേരെടുത്ത കര്‍ഷകനായിരുന്ന അഹമ്മദ് കുട്ടിയുടെയും കൊട്ടില സ്വദേശി നഫീസയുടെയും […]
സ്മരണ
ഖാജാ മുഈനുദ്ദീന്‍ ചിശ്തി അസ്സന്‍ജരി(റ)
സുല്‍ത്താനുല്‍ ഹിന്ദ് എന്ന പേരില്‍ വിശ്രുതി നേടിയ ആത്മജ്ഞാനിയാണ് ശൈഖ് മുഈനുദ്ദീന്‍ ഹസനു ബ്നു ഹസനുസ്സന്‍ജരി(റ). ഇറാനിലെ സജസ്ഥാന്‍ എന്ന പ്രദേശത്ത് സയ്യിദ് ഗിയാസുദ്ദീന്‍ (റ)- സയ്യിദ: ഉമ്മുല്‍ വറഅ്മാഹനൂര്‍ ദമ്പതികളുടെ മകനായി ഹിജ്റ 537 റജബ് 14 നാണ് മഹാന്‍ ജനിച്ചത്. പണ്ഡിതനും ഭക്തനും സഞ്ചര്‍ പ്രവിശ്യയിലെ മതകാര്യ ഉപദേഷ്ടാവുമായിരുന്നു പിതാവ്. മതനിയമങ്ങളില്‍ അഗാധ പാണ്ഡിത്യം നേടുകയും അനുഗ്രഹീത ജീവിതം നയിക്കുകയും ചെയ്ത മഹിളാരത്നമായിരുന്നു മാതാവ്. മഹാനെ ഗര്‍ഭം ധരിച്ചതു മുതല്‍ തന്നെ പല അത്ഭുത […]
ഫരീദുദ്ദീന്‍ ഔലിയ; സമര്‍പ്പണ ജീവിതത്തിന്‍റെ പര്യായം
ആത്മീയ ലോകത്തെ തിളങ്ങുന്ന ഇന്ത്യന്‍ സാന്നിധ്യമാണ് ശൈഖ് ഫരീദുദ്ദീനുല്‍ ജീസ്തി (റ). അശൈഖുല്‍ കബീര്‍ എന്നാണ് ആധ്യാത്മികലോകത്ത് മഹാന്‍റെ ഖ്യാതി. പിതാമഹന്‍ ശുഹൈബ്തത്രികളുടെ അക്രമണകാലത്ത് ഇന്ത്യയിലെത്തുകയും മില്‍ത്താന്‍മാരുടെ കര്‍മ്മഭൂമിയായ കുഅത്ത്വാല്‍ എന്ന പ്രദേശത്ത് താമസമുറപ്പിക്കുകയും ചെയ്തു ഹിജ്റ 569കുഅന്ഹദ് എന്ന സ്ഥലത്താണ് ശൈഖ് ഫരീദുദ്ദീന്‍ മസ്ഊദ്(റ) ജനിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ വിജ്ഞാന സമ്പാദനത്തില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ച മഹാന്‍ ബാല്യത്തില്‍ തന്നെ മില്‍താനിലേക്ക് വിജ്ഞാനം തേടി യാത്ര പോയി. ധാരാളം പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ച് വിജ്ഞാന […]
നിസാമുദ്ദീന്‍ ഔലിയ
അധ്യാത്മിക ജീവിതാന്വേഷണത്തിന്‍റെ ഭാരതീയ ചിത്രമാണ് ശൈഖ് നിസാമുദ്ദീന്‍(റ) വിലൂടെ വായിക്കപ്പെടുന്നത്. സൂഫീ ലോകത്തെ ജ്വലിക്കുന്ന ഇന്ത്യന്‍ സാന്നിധ്യം എന്നാണ് മുസ്ലിം ലോകത്ത് ശൈഖ് നിസാമുദ്ദീന്‍ ബദായൂനി(റ) യുടെ ഖ്യാതി. ഹനഫീ മദ്ഹബിനെ പിന്തുടര്‍ന്ന് ജീവിച്ചിരുന്ന മഹാന്‍ ഹിജ്റ636 ല്‍ ഉത്തര്‍പ്രദേശിലെ ബദായൂന്‍ നഗരത്തില്‍ ജനിച്ചു. ചെറുപ്രായത്തില്‍തന്നെ പിതാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് മാതാവിന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ജ്ഞാന സമ്പാദനത്തിലും പരിശീലനത്തിലും ചെറുപ്രായത്തിലേ ജിജ്ഞാസ പുലര്‍ത്തിപ്പോന്നു. പണ്ഡിതനും ഭക്തനുമായിരുന്ന ശൈഖ് അലാഉദ്ദീന്‍(റ) വില്‍ നിന്ന് കര്‍മ്മശാസ്ത്രം(ഫിഖ്ഹ്) അടിസ്ഥാന ശാസ്ത്രം(ഉസൂല്‍) വ്യാകരണശാസ്ത്രം എന്നിവ […]