കാലികം

2014 May-June കാലികം പഠനം വിദ്യഭ്യാസം

മൂല്യശോഷണം; ഭീതി പരത്തുന്ന ക്ലാസ് റൂമുകള്‍

വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഒരു മനുഷ്യനെ സംസ്കരിക്കാനാവൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു കലാലയം തുറക്കപ്പെടുന്പോള്‍ ആയിരം കാരാഗൃഹങ്ങള്‍ അടക്കപ്പെടുമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. മൂല്യ വിദ്യാഭ്യാസം കൊണ്ടു മാത്രമേ മേല്‍പറഞ്ഞ മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാവുകയുള്ളൂ. കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴത്തിനു മുഴം മുളച്ചു പൊന്തുന്ന നമ്മുടെ നാടുകളില്‍ പോലും കലാലയങ്ങള്‍ അധാര്‍മികതയുടെ കൂത്തരങ്ങായി മാറാന്‍ കാരണം മൂല്യവിദ്യാഭ്യാസത്തിന്‍റെ അഭാവമാണ്. സമഗ്രവും സന്പൂര്‍ണ്ണവുമായ വിശുദ്ധ ഇസ്ലാം വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രേരിപ്പിച്ച മതമാണ്. ജ്ഞാന […]

2014 March-April കാലികം രാഷ്ടീയം സാമൂഹികം

ഇന്ദ്രപ്രസ്ഥം വൃത്തിയാക്കാന്‍ ഈ ചൂലു മതിയാകുമോ?

ഈര്‍ക്കിള്‍ രാഷ്ട്രീയത്തില്‍ നിന്ന് ചൂല്‍ രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നവരും വരി നില്‍ക്കുന്നവരും അറിയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. സാറ ചേച്ചിക്കും രമക്കും ജാനുവിനുമൊക്കെ കേരള രാഷ്ട്രീയം കണ്ട് പഠിച്ചവരെയേ അറിയൂ. മതേതരത്വ രാഷ്ട്രീയത്തിന്‍റെ നെല്ലും പതിരും തിരിച്ചളക്കാന്‍ തന്നെ വരണമായിരുന്നു കാത്തോലിക്കാ സഭ പുറത്തിരുത്തിയ സാറാ ജോസഫിന്. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഗോത്രമഹാസഭക്കും ആക്ഷേപ രാഷ്ട്രീയത്തില്‍ നിന്ന് അധികാരത്തിന്‍റെ വെളുപ്പ് കാണണമായിരുന്നു. അതാണിപ്പോഴും ക്യൂവില്‍ നിന്നിറങ്ങാതെ ഊഴം കാത്തിരിക്കുന്നത്. അഴിമതി രാഷ്ട്രീയക്കാരെയല്ല പേടി, അവരെ ഭരിക്കുന്ന കോര്‍പ്പറേറ്റ് അംബാനിമാരെയാണെന്ന് […]

2014 March-April കാലികം പൊളിച്ചെഴുത്ത് മതം സമകാലികം

മുഹ്യിദ്ദീന്‍ മാല: ജമാഅത്തെ ഇസ്ലാമിക്ക് ചില ഒളിയജണ്ടകളുണ്ട്

ചിലരങ്ങനെയാണ്. തങ്ങളുടെ ഒളിയജണ്ടകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിച്ചെടുക്കാനും വിജയിപ്പിച്ചെടുക്കാനും വേണ്ടി എന്തു നെറികേടും കാണിച്ചെന്നിരിക്കും. ഏതു വലിയ കളവും തട്ടിവിടും. ഒരു സമൂഹത്തെയാകമാനം കണ്ണടച്ചിരുട്ടാക്കാനുള്ള വ്യഥാശ്രമങ്ങള്‍ നടത്തിയെന്നിരിക്കും. ഒടുവില്‍ ഇളിഭ്യരായി, മാനംകെട്ടു തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയിലകപ്പെടുകയും ചെയ്യും. ഈ ഗണത്തില്‍ ഒന്നാം സ്ഥാനത്താണു കേരളത്തിലെ ‘ബുദ്ധിജീവി പ്രസ്ഥാന’മെന്നവകാശപ്പെടുന്ന ജമാഅത്തുകാര്‍. പറഞ്ഞു വരുന്നത് മുഹ്യിദ്ധീന്‍ മാലയും അതിന്‍റെ രചയിതാവായ ഖാളീ മുഹമ്മദും സംബന്ധിച്ചു കുറച്ചു വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്ന പകിട കളി സംബന്ധിച്ചാണ്. കണ്ടെടുക്കപ്പെട്ട ആദ്യത്തെ […]