ആസ്വാദനത്തിന്‍റെയും വിനോദത്തിന്‍റെയും വിശാലമായ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് പുതിയ തലമുറ. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നതാണ് പുതിയ തലമുറ നെഞ്ചിലേറ്റിയ മുദ്രവാക്യം. സന്ധ്യയോടെ സജീവമാകുന്ന പബ്ബുകളും കൂണ്‍കണക്കെ മുളച്ചുപൊന്തുന്ന വിനോദ കേന്ദ്രങ്ങളും ഐസ്ക്രീം പാര്‍ലറുകളും മനുഷ്യന്‍റെ ആസ്വാദനക്ഷമതയുടെയും ചിരിവിനോദങ്ങളുടെയും ഉദാഹരണങ്ങളാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജീവിതം ചിരിച്ചുതള്ളാനോ ആസ്വദിച്ചുതീര്‍ക്കാനോ ഉള്ളതല്ല. കൃത്യമായ നിയന്ത്രണരേഖകള്‍ നമുക്കുണ്ട്. അതിര്‍ത്തി കടന്നുള്ള ആസ്വാദനശൈലികള്‍ വിശ്വാസിക്ക് യോജിച്ചതല്ല. ആസ്വാദനത്തിന്‍റെയും ആനന്ദത്തിന്‍റെയും ലോകം വിശ്വാസിയെ കാത്തിരിക്കുകയാണ്. ശാശ്വതമായ അനശ്വരലോകത്തേക്കുള്ള കൃഷിയിടമാണിവിടം. ആ ലോകത്തേക്കുളള തയ്യാറെടുപ്പിന് നാം കണ്ണുനീരൊഴുക്കിയേ മതിയാവൂ. […]
സമകാലികം
സമകാലികം
മുഹ്യിദ്ദീന്‍ മാല: ജമാഅത്തെ ഇസ്ലാമിക്ക് ചില ഒളിയജണ്ടകളുണ്ട്
ചിലരങ്ങനെയാണ്. തങ്ങളുടെ ഒളിയജണ്ടകളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിച്ചെടുക്കാനും വിജയിപ്പിച്ചെടുക്കാനും വേണ്ടി എന്തു നെറികേടും കാണിച്ചെന്നിരിക്കും. ഏതു വലിയ കളവും തട്ടിവിടും. ഒരു സമൂഹത്തെയാകമാനം കണ്ണടച്ചിരുട്ടാക്കാനുള്ള വ്യഥാശ്രമങ്ങള്‍ നടത്തിയെന്നിരിക്കും. ഒടുവില്‍ ഇളിഭ്യരായി, മാനംകെട്ടു തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയിലകപ്പെടുകയും ചെയ്യും. ഈ ഗണത്തില്‍ ഒന്നാം സ്ഥാനത്താണു കേരളത്തിലെ ‘ബുദ്ധിജീവി പ്രസ്ഥാന’മെന്നവകാശപ്പെടുന്ന ജമാഅത്തുകാര്‍. പറഞ്ഞു വരുന്നത് മുഹ്യിദ്ധീന്‍ മാലയും അതിന്‍റെ രചയിതാവായ ഖാളീ മുഹമ്മദും സംബന്ധിച്ചു കുറച്ചു വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി നടത്തിക്കൊണ്ടിരിക്കുന്ന പകിട കളി സംബന്ധിച്ചാണ്. കണ്ടെടുക്കപ്പെട്ട ആദ്യത്തെ […]
ന്യൂ ഇയര്‍; അതിരുവിടുന്ന ആഘോഷങ്ങള്‍
പടച്ച റബ്ബേ… എന്‍റെ മോനെവിടെപ്പോയി കിടക്കുകയാ? സാധാരണ ഇശാ നിസ്കരിച്ചാല്‍ നേരെ വീട്ടിലെത്താറുള്ളതാണല്ലോ.” രാത്രി ഏറെയായിട്ടും ഹാരിസിനെ കാണാതായപ്പോള്‍ ആ ഉമ്മയുടെ മനസ്സില്‍ ബേജാറ് കൂടി. ദിക്റും സ്വലാത്തുമായി തസ്ബീഹു മാലയും പിടിച്ച് ഉമ്മ പുറത്തേക്കു തന്നെ നോക്കി നിന്നു. പാതിരായും കഴിഞ്ഞു. ഹാരിസിനിയും വന്നിട്ടില്ല. രാത്രി ഇരുട്ടിയാല്‍ തന്നെ നിശബ്ദമാകാറുള്ള നാട് ഇന്നു പാതിരയേറയായിട്ടും ഒച്ചപ്പാടടങ്ങിയിട്ടില്ല. റോഡിലൂടെ ബൈക്കില്‍ ചീറിപ്പായുന്ന ചെറുപ്പക്കാരുടെ ആരവം. ജീവനില്‍ തെല്ലും പേടിയില്ലാത്തവര്‍. പെറ്റു പോറ്റിയ ഉമ്മമാരുടെ വേദന ഇവര്‍ക്കറിയില്ലല്ലോ. നോക്കി […]
ക്രിസ്തുമസ്; ഇരുട്ടില്‍ തപ്പുന്ന പൗരോഹിത്യം
ഒരു വര്‍ഷം കൂടി കഴിഞ്ഞുപോയി. പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ്. ഡിസംബര്‍ വിട പറയുന്നത് ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും സന്തോഷപൂര്‍ണ്ണവുമായ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ്. ഡിസംബര്‍ പിറക്കുന്നതോടെ ക്രിസ്തുമസ് സ്റ്റാറുകളും ക്രസ്തുമസ് ട്രീകളും കടകളിലും ക്രിസ്തീയവിശ്വാസികളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ക്രിസ്മസ് സമ്മാനങ്ങളും കേക്കുകളും ഗ്രീറ്റിംങ് കാര്‍ഡുകളും എസ്.എം.എസുകളും നമ്മുടെ ഇടയില്‍ നിറഞ്ഞ് നില്‍ക്കും. ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരേയൊരാഘോഷമാണ് ക്രിസ്തുമസ്. ക്രിസ്തീയ രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലും ഒരു പോലെ ആഘോഷിക്കപ്പെടുന്നതെന്ന പ്രത്യേകത ഒരു പക്ഷേ ക്രിസ്തുമസിനു മാത്രം […]
മരണം ഒളിഞ്ഞിരിക്കും വഴിയേ നടക്കരുത്..
പരിവര്‍ത്തനത്തെ പുരോഗതിയായി വ്യാഖ്യാനിക്കാമോ? എങ്കില്‍ മനുഷ്യന്‍ പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. ഒപ്പം തിരക്കേറിയ അവന്‍റെ ജീവിതശൈലിയും ഊഷ്മളത പകരാന്‍ നൈമിഷിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നു. വിചാരങ്ങള്‍ക്ക് വികാരങ്ങളേക്കാള്‍ വില കൊടുക്കുന്ന രീതിക്ക് ഇന്ന് താളം തെറ്റിയിരിക്കുന്നു. രതി വൈകൃതങ്ങളുടെ യാത്രക്കിടയില്‍ അവന്‍ സ്വന്തവും നിരപരാധികളായ പിന്‍ തലമുറയെയും വികലമാക്കുന്നു. ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു കൊടും ദുരന്തത്തിന്‍റെ വക്കിലാണ്. അവസാനം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ഒഴിഞ്ഞു മാറാനാവാതെ മരണത്തിന് കീഴടങ്ങും. ശ്മശാനത്തിന്‍റെ മൂകതയില്‍ മൂങ്ങകള്‍ ഒച്ച വെക്കും. മീസാന്‍ കല്ലുകള്‍ വിളിച്ചോതുന്നുണ്ടാവും.””സമൂഹം നിന്നെ […]





