1988 ഒക്ടോബറില്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനി കവിഞ്ഞൊഴുകി. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാക്ടര്‍ ട്രോളികളിലും കാളവണ്ടികളിലും സെക്കിളുകളിലും കാല്‍ നടയായും തലസ്ഥാന നഗരിയിലെത്തിയ കര്‍ഷകര്‍ ഒരാഴ്ച നീണ്ടുനിന്ന സമരങ്ങള്‍ക്കൊടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്താണ് തിരിച്ചുപോയത്. 32 വര്‍ഷങ്ങള്‍ക്കിപ്പുറം തലസ്ഥാന നഗരി മറ്റൊരു കാര്‍ഷിക പ്രക്ഷോഭത്തിനു കൂടി വേദിയായിരിക്കുന്നു. അന്ന് മഹേന്ദ്ര സിങ് തിക്കായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പതിന്മടങ്ങ് ശക്തിയില്‍. […]
2020 Nov-Dec
സിനിമകള്‍: മൂല്യച്യുതികളുടെ അരങ്ങുകളാകുമ്പോള്‍
ഇസ്ലാം വിമര്‍ശനങ്ങള്‍ക്കും ആശയവക്രീകരണത്തിനുമുള്ള ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. പ്രവാചകര്‍(സ്വ) പരസ്യ പ്രബോധനം തുടങ്ങിയതു മുതല്‍ തന്നെ ഈ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നതായി കാണാം. മക്കാ മുശ്രിക്കുകള്‍, ജൂതന്മാര്‍ തുടങ്ങിയവരായിരുന്നു ആദ്യ കാലങ്ങളില്‍ അപഹാസ്യങ്ങളും നുണപ്രചരണങ്ങളും ആക്രമങ്ങളുമായി ഇസ്ലാമിനെതിരെ രംഗത്ത് വന്നത്. പര്‍വ്വതത്തിന്‍റെ ഉച്ചിയില്‍ നിന്ന് അല്ലാഹുവില്‍ നിന്നും ഉത്ഭുതമായ ആശയസംഹിതയെ പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ പ്രവാചകര്‍ക്കെതിരെ ആദ്യമായി വാളോങ്ങിയത് പിതൃവ്യന്‍ അബൂലഹബായിരുന്നു. ‘ഇതിനാണോ നീ എല്ലാവരേയും വിളിച്ചു ചേര്‍ത്തത്, നിനക്ക് നാശം’ എന്ന് വിളിച്ച് പറഞ്ഞ് പരിഹസിക്കുകയായിരുന്നു അദ്ദേഹം. […]
തദ്ദേശം; വിദ്വേഷ രാഷ്ട്രീയം പടിക്കു പുറത്ത്
കേരളത്തിലെ ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ അനല്‍പമായ സ്വാധീനമുള്ളവയാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍. ഭരണഘടനയുടെ 73,74 ഭേദഗതികള്‍ നിലവില്‍ വരുന്നതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടനാപരമായ തദ്ദേശ സര്‍ക്കാറുകളായി മാറുന്നത്. 1994ലെ കേരള പഞ്ചായത്ത്രാജ് നിയമം അധികാരത്തോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്വങ്ങളും വികേന്ദ്രീകരിച്ചു നല്‍കി തദ്ദേശ ഭരണകൂടത്തിന് ശക്തി പകര്‍ന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥനങ്ങളെ അപേക്ഷിച്ച് അതിവിപുലവും കെട്ടുറപ്പുള്ളതുമായ ശക്തമായ അടിത്തട്ട് ഭരണ സംവിധാനം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രാമാന്തരങ്ങളിലേക്ക് വേരാഴ്ത്തി നില്‍ക്കുന്ന ഈ ഭരണ സംവിധാനം ഓരോ വ്യക്തികളില്‍ നിന്നും […]
ബൈഡന്‍; അമേരിക്ക തെറ്റ് തിരുത്തുന്നു
അമേരിക്കയിലെ തീവ്ര വലതു പക്ഷ രാഷ്ട്രീയത്തിന് ശക്തമായ പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ഡെമോക്രാറ്റ് നേതാവായ ജോസഫ് റോബിനൈറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്‍റ് പദവിയിലെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അതി നാടകീയമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് രാജ്യം ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. 2017 ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റത് മുതല്‍ അമേരിക്കയില്‍ വര്‍ഗീയ വിത്തുകള്‍ മുളച്ച് പൊന്തിയിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ താന്‍ വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു […]
എന്ന്,സ്നേഹപൂര്‍വ്വം ബാബരി
പ്രിയരേ, ബാബരിയാണ്. ഔദാര്യമായി മേലാളന്മാര്‍ ഇളിച്ചുകാട്ടി നല്‍കിയ അഞ്ചേക്കറിലേക്കെന്നെ മാറ്റിത്താമസിപ്പിക്കാതിരിക്കുക. എനിക്കിവിടെ പരമസുഖമാണ് ഇന്നിവിടെ വിരുന്നായിരുന്നു സംഘ പുത്രന്മാര്‍ സ്വര്‍ഗലോകത്തിലേക്കയച്ചവരുടെ. ജുനൈദും ആസിഫയും മുറ്റത്ത് കളിക്കുന്നുണ്ട് അഖ്ലാക്കും പെഹ്ലുഖാനും ഹാളിലെന്തോ വലിയ ചര്‍ച്ചയിലാണ് പറഞ്ഞു പറഞ്ഞു വിലയിടിഞ്ഞു പെരുവഴിയിലായ സഹോദരങ്ങളിലേക്കെത്തിയെന്നു തോന്നുന്നു അവര്‍ക്കിടയിലേക്ക് ഒരു കാര്‍മേഘം നടന്നടുക്കുന്നു ഗൗരിലങ്കേഷും ദബോല്‍ക്കറും പന്‍സാരെയും വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. കനലടങ്ങാത്ത സമര ജ്വാലകള്‍ സജീവമാവുന്ന എഴുത്തു മുറി വിട്ടുപോരാന്‍ അവര്‍ക്കാര്‍ക്കും മനസ്സു വരുന്നില്ലെന്ന്. ഈ കത്ത് കിട്ടുന്നവര്‍ അതീവ ജാഗ്രതയിലാവുക. […]
സമര്‍പ്പിതരില്‍ സമര്‍പ്പിതര്‍
ഇസ്ലാമിക ആദര്‍ശ പ്രചാരണത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച കാലയളവാണ് ഹിജ്റ ആറാം നൂറ്റാണ്ട്. അദ്ധ്യാത്മികമണ്ഡലത്തില്‍ പ്രകാശം വിതച്ചിരുന്ന മഹത്തുക്കളുടെ ഇടയിലേക്കാണ ശൈഖ് അഹ്മദുല്‍കബീര്‍ (റ) പിറവിയെടുക്കുന്നത്. അവിടുത്തെ ജീവിതം അനുഗമിച്ചും ഉപദേശങ്ങള്‍ മാറോടണച്ചും പതിനായിരങ്ങള്‍ക്ക് ആത്മീയോര്‍ജ്ജം കൈവന്നു. വേര്‍പാടിന് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും സമുദായത്തിന്‍റെ ഹൃത്തടങ്ങളില്‍ ശോഭയോടെ പ്രകാശിക്കുകയാണ് ശൈഖ് രിഫാഈ (റ). ജനനം ഇറാഖിലെ ബത്വാഇഖ് പ്രവിശ്യയിലെ ഉമ്മുഅബീദ് ദേശത്തുള്ള ഹസന്‍ ഗ്രാമത്തില്‍ ഹിജ്റ 500 മുഹറം(ക്രി : 1600 സെപ്തംബര്‍) മാസത്തിലാണ് ശൈഖ് […]
ഓണ്‍ലൈന്‍ ചൂതാട്ടം; വാരിക്കുഴിയില്‍ വീഴും മുമ്പ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. 30 ലക്ഷത്തോളം രൂപ ഓണ്‍ലൈന്‍ ഗെയിമിലൂടെ എനിക്ക് നഷ്ടമായി. രാപകല്‍ ഭേദമന്യേ ഗെയിം കളിച്ചിരുന്ന് ഇപ്പോള്‍ ഞാനതിന് അടിമപ്പെട്ടിരിക്കുകയാണ്. എന്‍റെ മനസ് പൂര്‍ണമായും അതില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. സ്വന്തം മക്കളോടൊപ്പം സമയം ചിലവിടാന്‍ പോലും സാധിക്കുന്നില്ല. ഈ അവസ്ഥയിലുള്ള ജീവിതം ഞാന്‍ ആഗ്രഹിക്കുന്നില്ല. നീ നമ്മുടെ മക്കളെ പൊന്നു പോലെ നോക്കി വളര്‍ത്തണം. അവരെ ഒരിക്കലും ദുഖിപ്പിക്കരുത്. ഒരു ആത്മഹത്യാ കുറിപ്പാണിത്. ഓണ്‍ലൈന്‍ […]