വിശുദ്ധ ഇസ്ലാമിന്‍റെ പ്രചരണദൗത്യവുമായി കടന്നു വന്നവരാണ് പ്രവാചകന്‍മാര്‍. ആദം നബി(അ)യില്‍ ആരംഭിച്ച പ്രവാചക ശൃംഖലക്ക് മുഹമ്മദ് നബി(സ്വ)യിലൂടേയാണ് വിരാമമിടുന്നത്. ഇനിയൊരു പ്രവാചകന്‍റെ വരവ് ആവശ്യമില്ലാത്ത വിധം സമഗ്ര ജീവിത പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും മുഹമ്മദ് നബിക്കായിരുന്നു. മുഹമ്മദ് നബിയുടെ നാല്‍പതാം വയസ്സിന്‍റെ മധ്യത്തിലാണ് പ്രവാചകത്വം ലഭിക്കുന്നത്. തന്‍റെ യുവത്വ കാലത്തു തന്നെ ഒരു പ്രവാചകന് വേണ്ട മുഴവന്‍ ഗുണങ്ങളും നബിയില്‍ മേളിച്ചിരുന്നു. സമകാലികരുടെ അസാന്മാര്‍ഗിക പ്രവണതകളോടുമുഴുവന്‍ മുഖം തിരിച്ച പ്രവാചകന്‍ സദ്പ്രവര്‍ത്തനങ്ങള്‍ കൊണ്ട് […]
ഖുര്‍ആന്‍
Qur-an
ഖുര്‍ആന്‍ എന്ന വെളിച്ചം
പ്രപഞ്ചത്തില്‍ നിലകൊള്ളുന്ന ഓരോ മതങ്ങള്‍ക്കും അതിന്‍റെ ആശയാദര്‍ശങ്ങള്‍ വിവരിക്കാനും അതിലേക്ക് ക്ഷണിക്കാനും അവരുടേതായ ദര്‍ശനങ്ങളും ഗ്രന്ഥങ്ങളുമുണ്ട്. ഇസ്ലാമിന്‍റെ പ്രമാണമായ ഖുര്‍ആനിനു പകരം വെക്കാന്‍ ഒരു ദര്‍ശനത്തിനും പ്രത്യയശാസ്ത്രത്തിനുമായിട്ടില്ല. കാരണം ഖുര്‍ആന്‍ എന്നത് ഒരു ദൈവിക ഗ്രന്ഥമാണ്. റസൂല്‍ (സ്വ) യുടെ കാലത്ത് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അന്നത്തെ സാഹിത്യസാമ്രാട്ടുകളെ മുഴുവന്‍ വെല്ലുവിളിച്ചിട്ടും അവര്‍ക്കതിന് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല അതിനോട് സമാനമായ ഒരു ആയത്തോ സൂറത്തോ കൊണ്ടുവരാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. നാവുകൊണ്ട് തുടര്‍ച്ചയായി പാരായണം ചെയ്യപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ […]
ഖുര്‍ആന്‍, പാരായണത്തിലെ പവിത്രതയും പാകതയും
അത്ഭുതങ്ങളുടെ അതുല്ല്യപ്രപഞ്ചമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്‍റെ മാഹാത്മ്യങ്ങളും അര്‍ത്ഥതലങ്ങളും സൃഷ്ടികള്‍ക്ക് പറഞ്ഞോ വരഞ്ഞോ തീര്‍ക്കാന്‍ സാധ്യമല്ല. സമുദ്രസമാനമായ മഷിത്തുള്ളികള്‍ കൊണ്ട് എഴുതിയാലും അതിന്‍റെ ആശയസാഗരം സമ്പൂര്‍ണ്ണമാക്കാന്‍ കഴിയില്ലെന്ന സത്യം ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം അര്‍ത്ഥം പറഞ്ഞ് തീര്‍ക്കാന്‍ പോലും കഴിയാത്ത നാം അത് പാരായണം ചെയ്യുന്നതിലെങ്കിലും ബദ്ധശ്രദ്ധരായിരിക്കണം. ഖുര്‍ആനിന്‍റെ മാസമായ റമളാനില്‍ വിശേഷിച്ചും. “ഖുര്‍ആനിന്‍റെ ഓരോ അക്ഷരങ്ങളും അതിവിശിഷ്ടമാണ്. അവകള്‍ മൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും […]
ധന സന്പാദനവും ഇസ്ലാമും
പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്‍റെ ഉടമസ്ഥതയിലാണ്. എന്നാല്‍, ആ വിഭവങ്ങളത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കെണ്ടത്തണം. ആഹാരവും മറ്റുവിഭവങ്ങളും തേടി കണ്ടെത്താന്‍ മനുഷ്യന് അനുവദനീയമായ ഏത് രീതിയും സ്വീകരിക്കാം മാന്യമായ തൊഴിലിലൂടെ കുടുംബം പുലര്‍ത്താന്‍ ഓരോ മനുഷ്യനും ശ്രദ്ധിക്കണമെന്നും അനുവദനീയമല്ലാത്ത ഭക്ഷണം കുടുംബത്തെ ഭക്ഷിപ്പിക്കാതിരിക്കാന്‍ കുടുംബ നാഥന്‍ ബദ്ധശ്രദ്ധനായിരിക്കണമെന്നും മതം സഗൗരവം പഠിപ്പിക്കുന്നുണ്ട്. രാപ്പകലുകളെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ച അല്ലാഹു ഓരോന്നിനും അതിന്‍റേതായ സവിശേഷതകള്‍ വെച്ചിട്ടുണ്ട്. രാത്രിയെ ഇരുള്‍ മുറ്റിയതാക്കി ശബ്ദകോലാഹലങ്ങളില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയത് […]
പശ്ചാതാപം ജീവിത വിജയത്തിന്
അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി ഗണിക്കപ്പെടും. പാപം ചെയ്തവര്‍ക്ക് മടങ്ങാന്‍ അവസരമുണ്ട്. നിഷ്കളങ്കമായ പശ്ചാതാപം നടത്തിയാല്‍ അവന്‍ പാപം ചെയ്യാത്തവനെപ്പോലെ പരിശുദ്ധനായി. പാപി എന്നും പാപിയായി കഴിയണമെന്ന ധാര്‍ഷ്ട്ഠ്യം മതത്തിനില്ല. എത്ര കരുണാമയനാണ് അല്ലാഹു. പാരാവാര സമാനമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും നന്ദിചെയ്യാതെ അധമജീവിതം നയിക്കുന്ന മനുഷ്യന്‍ വന്‍പാപങ്ങള്‍ ചെയ്താല്‍ പോലും […]
സന്താനപരിപാലനം; അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍
അല്ലാഹു കനിഞ്ഞേകിയ വലിയ അനുഗ്രഹമാണ് നമ്മുടെ സന്താനങ്ങള്‍. ഇഹലോകത്തും പരലോകത്തും വളരെയേറെ നേട്ടങ്ങള്‍ സന്താനങ്ങള്‍വഴി നമുക്ക് ലഭിക്കാനുണ്ട്. മരണത്തോടെ നമ്മുടെ സല്‍കര്‍മ്മങ്ങളുടെ വെള്ളിനൂല്‍ അറ്റുപോകുന്പോള്‍ സ്വന്തം മക്കളുടെ സല്‍പ്രവൃത്തനങ്ങളാണ് നമുക്കാശ്രയം. പക്ഷെ, സന്താനങ്ങള്‍ക്ക ജന്മം നല്‍കിയതുകൊണ്ട് മാത്രം ഇത് ലഭിക്കുകയില്ല. അതിലുപരി ഇസ്ലാം മുന്നോട്ടുവെക്കുന്ന സന്താനപരിപാലനത്തിന്‍റെ രീതികള്‍ നാം അവലംബിക്കേണ്ടതുണ്ട്. ശിശുവിനോടുള്ള ബാധ്യതകള്‍ “എല്ലാ കുഞ്ഞും ഭൂമിയില്‍ പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്, അവനെ ജൂതനോ കൃസ്ത്യാനിയോ തീയാരാധകനോ ആക്കുന്നത് അവന്‍റെ മാതാപിതാക്കളാണ്.” കുട്ടിയെ നല്ലരൂപത്തില്‍ വളര്‍ത്തിയില്ലെങ്കിലുള്ള ഭയാനകതയാണ് പ്രസ്തുത […]
മിതവ്യയം; ഇസ് ലാമിക ബോധനം
നിങ്ങള്‍ വസ്ത്രം ധരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക ദുര്‍വ്യയം ചെയ്യരുത്. (ഖുര്‍ആന്‍) ജീവിക്കാനാവശ്യമായ ഭക്ഷണം, നഗ്നത മറക്കാന്‍ വസ്ത്രം, താമസിക്കാന്‍ വീട് എന്നിവ മനുഷ്യന്‍റെ അവകാശമാണ്. ഇവയല്ലാതെ ആദമിന്‍റെ സന്തതികള്‍ക്ക് അവകാശമില്ലെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. പക്ഷേ ഈ മൂന്നും പരിതി ലംഘിക്കാത്ത വിധമാവണം. ദുര്‍വ്യയം പാടില്ല.” തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്‍റെ സഹോദരന്മാരാകുന്നു”വെന്ന് ഖുര്‍ആന്‍ പ്രഖ്യപിച്ചിട്ടുണ്ട്. (സൂറത്തു ഇസ്റാഅ്) നിത്യജീവിതത്തില്‍ അനിവാര്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് ജീവിതാവശ്യങ്ങള്‍. ഇവകൂടാതെയുള്ള ജീവിതം ദുഷ്കരമായിരിക്കും. പോഷകാഹാരം, നല്ല […]
ഖുര്‍ആന്‍; കാലത്തിന്‍റെ അനിവാര്യത
കാലത്തിനു വെല്ലുവിളിയായി നിലനില്‍ക്കുന്ന, കാലാതീതനായ അല്ലാഹുവിന്‍റെ സൃഷ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ഗ്രന്ഥം സ്പര്‍ശിക്കാത്ത തലങ്ങളില്ല. സമഗ്രവും സന്പൂര്‍ണ്ണവും കാലികവുമാണെന്ന് വിളിച്ചുപറയുകയാണ് ഖുര്‍ആനിലെ ഓരോ സൂക്തവും. ആറാം നൂറ്റാണ്ടില്‍ ജീവിച്ച, ഖദീജയുടെ ഒട്ടകങ്ങളും കച്ചവട ചരക്കുകളും മണല്‍കാറ്റും ഈന്തപ്പനയും മാത്രം പരിചയമുള്ള, സാന്പ്രദായികമായി അക്ഷരജ്ഞാനം നേടിയിട്ടില്ലാത്ത മുഹമ്മദ് (സ) വിളിച്ചു പറഞ്ഞതാണെന്നതു തന്നെ ഖുര്‍ആനിന്‍റെ അമാനുഷികതക്ക് തെളിവ് നല്‍കുകയാണ്. ഖുര്‍ആനിനു സമാനമായ ഒന്നു കൊണ്ടുവരാന്‍ മനുഷ്യമനുഷ്യേതര സൃഷ്ടികളോട് ഖുര്‍ആന്‍ തന്നെ നടത്തിയ വെല്ലുവിളി(ഇസ്റാഅ് 88) ഇന്നും അന്തരീക്ഷത്തില്‍ […]
ഇസ്ലാമും പരിസ്ഥിതിയും
ലോകത്തുള്ള ഇതര മതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇസ്ലാം പ്രകൃതിക്കിണങ്ങിയ മതമാണ്. ഖുര്‍ആനിന്‍റെയും ആധുനിക ശാസ്ത്രത്തിന്‍റെയും വീക്ഷണമനുസരിച്ച് പ്രകൃതിയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇഹലോക ജീവിതത്തിന് ശേഷം സജ്ജനങ്ങള്‍ക്ക് ഒരുക്കപ്പെടുന്ന ലോകത്തില്‍ പ്രകൃതി ഇതിനേക്കാള്‍ സുന്ദരമായ അവസ്ഥയില്‍ ദര്‍ശിക്കപ്പെടും. ഇസ്ലാം ഇന്നേവരെ അനുശാസിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്‍കുന്നവയാണ്. മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രകൃതിയുടെ ഒരുല്‍പന്നമാണ് ജലം. അത് ദുരുപയോഗം ചെയ്യരുതെന്നും കാലക്രമേണ അത് തീര്‍ന്നു പോകുമെന്നും ഇസ്ലാം കല്‍പിച്ചിട്ടുണ്ട്. അത് പോലെ തന്നെ പ്രകൃതിയുടെ കരളുകളായ […]
സത്യത്തിന്‍റെ ജയം
ഇസ്ലാം മാത്രമായിരുന്നു ലോകത്ത് മതമായി ഉണ്ടായിരുന്നത്. കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ മനുഷ്യന്‍റെ ആശയങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ച് പുതിയ മതങ്ങള്‍ അവര്‍ രൂപീകരിച്ചു. സ്രഷ്ടാവായ അള്ളാഹുവിനെ തള്ളികളഞ്ഞു കൊണ്ടായിരുന്നു പുതിയ മതങ്ങളുടെ രൂപീകരണം. സ്വന്തം അസ്തിത്വം പടച്ചവനെ തള്ളികളഞ്ഞ് അവര്‍ ബഹുദൈവാരധകരായി. അവന്‍റെ യഥാര്‍ത്ഥ ആശയ പ്രചാരണങ്ങള്‍ക്കായി ഒന്നേകാല്‍ ലക്ഷം വരുന്ന പ്രവാചകരെ നിയോഗിച്ചു. മനുഷ്യ സൃഷ്ടിപ്പിനോടൊപ്പം തന്നെ ഭൂമിയെയും അല്ലാഹു സൃഷ്ടിച്ചു. സൂര്യന്‍, ചന്ദ്രന്‍ തുടങ്ങി ഗ്രഹങ്ങളെയും ക്ഷീര പഥങ്ങളെയും അല്ലാഹു സൃഷ്ടിച്ചു. അവയെല്ലാം അന്നു മുതല്‍ തന്നെ […]