2023 January - February 2023 january-february Hihgligts Shabdam Magazine ലേഖനം

ജ്ഞാനോദയത്തിന്റെ മഗ്‌രിബ് വര്‍ത്തമാനങ്ങള്‍

അറ്റ്‌ലാന്റിക് സമുദ്രവും സഹാറ മരുഭൂമിയും അറ്റ്‌ലസ് പര്‍വ്വതനിരയും സംഗമിക്കുന്ന പ്രകൃതി ഭംഗിയാല്‍ സമൃദ്ധമായ രാജ്യമാണ് മൊറോക്കൊ. 98 ശതമാനവും മുസ്‌ലിംകള്‍ താമസിക്കുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ ഇബ്‌നു ബത്തൂത്ത, ഇബ്‌നു റുഷ്ദ്, ഇബ്‌നു തുഫൈല്‍, ഖാളി ഇയാള്, ഇബ്‌നു സഹര്‍, ഇദ്രീസി, ഫാത്തിമ അല്‍ ഫിഹ്രി തുടങ്ങി അനവധി ആത്മീയ വൈജ്ഞാനിക പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നത് വരെ ചരിത്രത്തില്‍ പടിഞ്ഞാറിന്റെ അറ്റമായി കരുതിയിരുന്നത് മൊറോക്കൊയെയാണ്. അങ്ങനെയാണ് സൂര്യന്‍ അസ്തമിക്കുന്നയിടം (മഗ്‌രിബ്) […]

2023 January - February 2023 january-february Shabdam Magazine കവിത

അവരോടൊന്നും പറഞ്ഞില്ല

  ജലദോഷം പിടിപെട്ടൊരു ഫോറിന്‍ക്ലോക്കിന്റെ കീഴെക്കുനിഞ്ഞ ബുക്ക് അലമാരയുടെ മൂത്രസഞ്ചീന്ന് അപ്പനെ നുള്ളിയൂരി വീല്‍ചെയറിലിരുത്തി കടപ്പുറേത്തേക്കുന്തും മൂന്നാള്. ഞാന്‍, അപ്പന്‍, ഞാനെന്നും അപ്പനെന്നും പേരായ ഞങ്ങള്‍ കടലുഞ്ചുണ്ടത്ത് കമ്പിചക്രം നിര്‍ത്തം പഠിച്ചാല്‍ അപ്പനൊരു ദയനീയതയുടെ നോട്ടമുണ്ട് ‘ഈ തിരകെളെന്നോടൊന്നും പറഞ്ഞില്ല, അവരറേബ്യ കണ്ടേച്ചും വരേണ്, മൊഹമ്മദിനെ ഓരു കണ്ട് കാണും കണ്ടില്ലേ അവരുടെ ക്ഷീണം’. ഒരു തിരയപ്പോള്‍ നുരയും പതയുമായി കരക്ക് കേറി കുത്തിയിരുന്നു ഒരു നനവല്ലാതൊന്നും മടക്കത്തിലത് ബാക്കിവെച്ചതേയില്ല. ഗൗനിച്ച് ഗൗനിച്ചപ്പനോടൊരിക്കല്‍ വീട്ടില്‍ കേറിവന്ന് പേരക്കുട്ടിക്ക് […]

2023 January - February 2023 january-february Shabdam Magazine കഥ

ആകാശത്തോളം

ബെഞ്ചില്‍ കയറി നില്‍ക്കുമ്പോഴൊന്നും ഹംസക്കോയക്ക് യാതൊരു ഭാവഭേദവുമില്ല. കുട്ടികളൊക്കെ അവനെ നോക്കി ചിരിക്കുന്നുണ്ട്. അവന് വല്യാപ്പയുടെ പേരായതിനാല്‍ തന്നെ കുട്ടികളുടെ പരിഹാസം എത്രയോ അനുഭവിച്ചതാ..     ആദ്യത്തിലൊക്കെ അവനു വിഷമം തോന്നിയിരുന്നു. വിഷമം ഉമ്മയോടു പറയും. ‘അതിനെന്താ ഹംസ്വോ… നീ കേട്ടിട്ടില്ലേ ധീരരായ ഹംസ(റ) വിനെ കുറിച്ച്. നമ്മള്‍ എന്ത് ഉദ്ദേശിച്ചാണോ പേരിട്ടത് അതുപോലെ അല്ലാഹു അവരെ അനുഗ്രഹിക്കുമെന്നാ’ ഉമ്മയുടെ വാക്കുകള്‍ അവനു പ്രചോദനമായി. എന്നും ആ വാക്കുകള്‍ അവന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ […]

2023 January - February 2023 january-february കവിത

മിഴികള്‍ക്കെന്തെ ?

നിറമാര്‍ന്ന മിഴികളെന്റെ നേര്‍ക്കു എന്തിനു കൂര്‍പ്പിച്ചു വെച്ചു നീ ഇന്നലെ പെയ്ത തുള്ളിതന്‍ കഥയിലും എന്നെ നീ മറച്ചുപിടിച്ചൂ താളത്തിനൊട്ടുന്ന ഓരോ യാമങ്ങളില്‍ പെട്ടെന്നെന്തിത് മാറുവാന്‍ കാരണം ഒഴുക്കിലോടുന്ന മീന്‍പറ്റങ്ങളെ എടുത്തുയര്‍ത്തിയാലറിയാം മൗനങ്ങളെ എന്നും മറയാതെ സ്വര്‍ണ്ണം ജ്വലിക്കുമ്പോള്‍ അവിടെയും മൗനത്തിന്റെ തീക്ഷ്ണത കണ്‍കൃഷ്ണമണികളില്‍ അച്ചടിച്ച ഓരോ ജ്വലിക്കും മിഴികള്‍ക്കിന്ന് മീതെ മറഞ്ഞ മൗനത്തില്‍ തൂവാല രക്ത രൂക്ഷിതമാം കാലങ്ങളില്‍ എന്തൊരര്‍ത്ഥമീ നിന്‍ മൗനങ്ങളില്‍ കിളികള്‍ ചിലക്കുന്ന പോലെ നിറഞ്ഞരാവര്‍ത്തമാനങ്ങളില്‍ ഇപ്പോള്‍ ചിരികള്‍ മാത്രമായീ.. ദിശയേതെന്ന ബോധമെ […]

2023 January - February 2023 january-february കവിത

ജീവന്റെ കഥ

  ജനനം മുഷ്ടി ചുരുട്ടികൊണ്ട് വാത്സല്യത്തിന്റെ ലാഞ്ചനയില്‍ നിന്ന് പതിയെ അവന്‍ കൗമാരത്തിന്റെ വാതില്‍ കടന്നു ചോരത്തിളപ്പുള്ള കാലത്ത് സ്വചെയ്തികളുടെ രസമറിഞ്ഞവന്‍ നടന്നു നീങ്ങി. യുവത്വത്തിന്റെ പ്രസരിപ്പില്‍ എല്ലാം അവനിലാണെന്ന് ധരിച്ചു വാര്‍ധക്യത്തിന്റെ അവസരോചിത ഇടപെടലില്‍ ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ആത്മാവിന്റെ കരാര്‍ അവസാനിച്ചിരിക്കുന്നു കൈ വെള്ളയില്‍ ഒന്നുമില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോഴേക്കും ചുരുട്ടിപ്പിടിച്ച മുഷ്ടികള്‍ നിവര്‍ന്നു പോയിരുന്നു മുഹമ്മദലി ചട്ടിപ്പറമ്പ്‌

2023 January - February 2023 january-february Shabdam Magazine എഴുത്തോല

നിഗൂഢമായ താളുകളിലൂടെ..

  അന്തരീക്ഷം ഭയാനകതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു. മാനിന് മുകളില്‍ ചാടിവീഴുന്ന സിംഹത്തെ പോലെ കാര്‍മേഘം തക്കം പാര്‍ത്തിരിക്കുന്നു. പെയ്യാന്‍ കൊതിക്കുന്ന തുള്ളികളുടെ വരവറിയിച്ചുകൊണ്ട് കാറ്റ് അടിച്ചു വീശുന്നുണ്ട്. ഇലകളും പൂക്കളും പുല്‍നാമ്പുകളും പ്രകൃതിയുടെ രൗദ്ര താണ്ഡവത്തില്‍ ഭയന്ന് അന്ധാളിച്ച് നില്‍ക്കുകയാണ്.    തെക്കിനിയിലെ ചെറിയ മുറിയില്‍ അരണ്ട വെളിച്ചത്തില്‍ വായിച്ചു പകുതിയാക്കിയ പുസ്തകവുമായി ചാരുകസേരയിലിരിക്കുകയാണ് അയാള്‍. പൊതുവേ വായനയില്ലാത്ത പ്രകൃതമാണ്, എന്നിട്ടു കൂടി എന്തോ ഒന്ന് അയാളെയീ പുസ്തകത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് മുമ്പില്‍ അയാള്‍ തോറ്റു […]

2023 January - February 2023 january-february Shabdam Magazine തിരിച്ചെഴുത്ത്

ഫലസ്തീന്‍ യുക്രൈനിലെത്താന്‍ എത്ര ദൂരം താണ്ടണം

വര്‍ഷങ്ങളോളമായി ഫലസ്തീനിനു മേലുള്ള അധിനിവേഷം ഇസ്രായേല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലേക്ക് ഇരച്ചുകയറിയിരിക്കുന്നു. അതിന് പുറമെ ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പുകളെ വളഞ്ഞ്, റോക്കറ്റും സൈനിക വാഹനങ്ങളും ഉപയോഗിച്ച് കനത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ നാബ്‌ലസില്‍ കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടക്കുരുതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ മനുഷ്യരെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ ആരെയും അത് സ്പര്‍ശിക്കുന്നേയില്ല. ഫലസ്തീനിന്റെ ദൈന്യത ലോകത്തിന് മുന്നില്‍ വിളിച്ചുപറഞ്ഞ ഷിറീന്‍ അബു ആഖ്ലേയ്ക്ക് സംഭവിച്ചതും […]

2022 Nov-Dec തിരിച്ചെഴുത്ത്

പ്രതീക്ഷകൾ പുലരട്ടെ …

സിനാൻ കുണ്ടുവഴി ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേര് പിഴുതെടുത്ത ബാബരി ധ്വംസനത്തിന് മൂന്ന് പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങളെ പൂർണമായും അംഗീകരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ചരിത്ര പ്രധാന്യമുള്ള ഒരാരാധനാലയം അന്നൊരു നാൾ ഒരു പറ്റം വർഗീയ കാപാലികർ മൺമറഞ്ഞത് ജനാധിപത്യ ഇന്ത്യ ഞെട്ടലോടു കൂടെയാണ് കണ്ടത്. മത മൂല്യങ്ങളെയും മത നിരപേക്ഷതയെയും മത സ്വാതന്ത്ര്യത്തെയും ഉറപ്പു നൽകുന്ന ഒരു സവിശേഷ ഭരണഘടനയുള്ള രാജ്യത്ത് ബാബരിയുടെ പതനം ഒരിക്കലും ഭരണകൂട വീഴ്ചയല്ലാതെ കാണാൻ സാധിക്കുമായിരുന്നില്ല. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി […]

2022 Nov-Dec കഥ

നന്മ മരങ്ങൾ

ഹോട്ടലിനു മുമ്പിൽ നിന്ന് എല്ലാവരെയും നിസ്സഹായതയോടെ നോക്കുന്ന പത്തു വയസ്സുകാരൻ ബാലനെ കണ്ടില്ലെന്നു നടിച്ചു കൊണ്ടോരോരുത്തരും അവനവനു വേണ്ടി നടന്നു നീങ്ങിക്കൊണ്ടിരുന്നു. വിശപ്പടക്കാനാവാതെ വയറിന് മുകളിൽ കൈ മുറുക്കി പിടിച്ചുകൊണ്ട് പലരും തൂക്കി പിടിച്ച കവറിലേക്കും അവന്റെ കുഞ്ഞു കണ്ണുകൾ നീങ്ങിയിരുന്നു. ഒടുക്കം പശിയുടെ നോവു സഹിക്ക വയ്യാതെ ക്യാഷ് കൗണ്ടർ വിട്ടുപോകുന്ന ഭക്ഷണസാധനങ്ങളാൽ മുഴച്ചു നിൽക്കുന്ന ഒരു കവറിനെ ലക്ഷ്യമാക്കിയവനോടി. ഒറ്റ നിമിഷത്തിൽ കവറും കയ്യിലാക്കി തിരിഞ്ഞു നോക്കാതെ പഴയ പൊളിഞ്ഞ കെട്ടിടത്തിനു പിൻവശത്തേക്ക് പാഞ്ഞു. […]

2022 Nov-Dec കവിത

മനുഷ്യൻ

പി എം സുഫിയാൻ കുഴിഞ്ഞ കണ്ണുകളിൽ വിശപ്പിന്റെ തീനാളം പരക്കം പായുന്നു വരണ്ടുണങ്ങിയ കവിളിൽ ദാഹത്തിന്റെ പ്രതിഷേധം എരിഞ്ഞമരുന്നു. കടമെടുത്ത മണ്ണിൽ മർത്യന്റെ അസ്ഥിപഞ്ജരം ജാതിയില്ല മതവുമില്ല വർഗമോ മനുഷ്യന്രേത